” അയ്യോ ഇനി തല്ലല്ലേ ഏട്ടാ,വയസ്സായ ആളല്ലേ ക്ഷമിക്ക് ” വളരെ വിനയത്തോടെ ആദി പറഞ്ഞു
” ഞാൻ ഇയാളെ തല്ലിയാൽ നിനക്കെന്താടാ മൈരേ ഇത് നിൻറെ തന്തയൊന്നുമല്ലല്ലോ” അതും പറഞ്ഞു രഘു വീണ്ടും ഇക്കയുടെ അടുത്തേക്ക് നടന്നു. അയാൾ വീണ്ടും ഇക്കയെ തല്ലും എന്ന് തോന്നിയപ്പോൾ, രഘുവിനെ പിടിച്ച് തള്ളിക്കൊണ്ട് ആദി ഇക്കയുടെ മുന്നിൽ കയറി നിന്നു . ആദി തള്ളിയത് പതുക്കെയാണെങ്കിലും അവൻ വിചാരിച്ചതിനേക്കാൾ ശക്തിയായിരുന്നു അവന്റെ കൈകൾക്ക് ആ ചെറിയ തള്ളലിൽ പോലും രഘു തെറിച്ച് കടയുടെ പുറത്തേക്ക് വീണു. അവിടെ കൂടി നിന്നവരുടെ മുന്നിൽ വച്ച് ഒരു പീറ ചെറുക്കൻ തന്നെ തള്ളിയിട്ടത്തിലുള്ള ദേഷ്യത്തിൽ രഘു ചാടി എഴുന്നേറ്റ് ആദിക്ക് നേരെയോടി , അവിടെയുണ്ടായിരുന്ന ഒരു മരത്തിന്റെ കസേരയെടുത്ത് രഘു അദിയുടെ തലയ്ക്കു തന്നെയടിച്ചു, തിരിഞ്ഞു നിൽക്കുകയായിരുന്ന ആദി ആ അടി കണ്ടില്ല
“ആദി…….” എന്ന് സഞ്ജയ് അലറും മുമ്പ് തന്നെ കസേര ആദിടെ തലക്ക് പതിച്ചിരുന്നു. ആ കാഴ്ച കാണാനാവാതെ അവിടെ കൂടി നിന്ന എല്ലാരും തല വെട്ടിച്ചു, പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവന്റെ തലക്ക് യാധൊന്നും പറ്റിയില്ല, ആദിക്കോന്നും പറ്റിയില്ല എന്ന് മാത്രമല്ല ആ കസേര പൊട്ടി ചിതറിപ്പോയി. തന്റെ ശക്തി മുഴുവൻ എടുത്തടിച്ചിട്ടും അവനൊന്നും പറ്റിയില്ല എന്ന് കണ്ട രഘു നിശ്ചലനായി നിന്നുപോയി, കണ്ടു നിന്ന എല്ലാവരും ആദിയെ അത്ഭുധത്തോടെ നോക്കി നിന്നു എന്തിനധികം പറയുന്നു അവനുപോലും നടന്നത് വിശ്വസിക്കാനായില്ല. ഏവരും നിശബ്ധരായി ആദിയെയും ആ പൊട്ടിയ കസേരയെയും മാറിമാറി നോക്കികൊണ്ടിരുന്നു.
“ഉപ്പാ….” എന്നുള്ള മൊയതുട്ടിക്കയുടെ മകളുടെ കരച്ചിലാണ് എല്ലാവരെയും സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അപ്പോഴേക്കും ഇക്കയുടെ ബോധം പോയിരുന്നു , ആദിയും സഞ്ജയ്യും കൂടി ഇക്കയെ താങ്ങിയെടുത്ത് സഞ്ജയ്യ്ടെ വണ്ടിയിൽ ആശുപത്രിയിലേക്ക് വിട്ടു. ആശുപത്രിയിലിരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്കുള്ള വരവിലും വീട്ടിൽ എത്തി കഴിഞ്ഞും അവന്റെ മനസ്സിൽ ഒരേയൊരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്.
‘ തനിക്കെന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ആത്രയും ശക്തമായുള്ള അടിയായിട്ട് കൂടി തനിക്കൊന്നും പറ്റായാതിരുന്നത്, എന്തുകൊണ്ടാണ് തനിക്ക് എന്തൊക്കെയോ മാറ്റം സംഭവിക്കുന്നതായി തോന്നുന്നത്, എന്നിങ്ങനെ നൂറുനൂറു ചോദ്യങ്ങൾ അവന്റെ മനസിലൂടെ കടന്ന് പോയി. പിന്നീടെപ്പഴോ അവൻ ഉറക്കത്തിലേക്ക് വീണിരുന്നു,