അവന്റെ കണ്ണുകൾ അവിടെ ആകെ തിരഞ്ഞു.
അപ്പോൾ ആണ് വീടിന്റെ ഫ്രണ്ടിൽ വാതുക്കൽ തന്നെ നോക്കി നിക്കുന്നതുളസിയിൽ അവന്റെ കണ്ണുടക്കിയത്. അവന്റെ മുഖം ഒന്ന് തുടുത്തു.
അവളെ ഒന്ന്കൂടി നോക്കിയ കൃഷ്ണയുടെ കണ്ണു വിരിഞ്ഞു.
വാ പൊളിച്ചു നിന്നു പോയി അവൻ ..
സെറ്റ് സാരി ഉടുത്തു സുന്ദരിയായി തുളസി.
പച്ച ബ്ലവുസും, സ്വർണ കസവോടു കൂടിയ സാരി. മുടി കെട്ടി ഒതുക്കി വെച്ചിരിക്കുന്നു. ഒരു സ്വർണ ജിമിക്കിയിട്ട്, കഴുത്തിൽ പച്ച പാലക്കാ മാലയണിഞ്ഞു, വലതു കയ്യിൽ രണ്ടു സ്വർണ വള അണിഞ്ഞു ഒരു അപ്സരസിനെ പോലെ നിക്കുന്നു അവൾ.
തന്നെ തന്നെ നോക്കി നിക്കുന്ന കൃഷ്ണയെ കൈ മാടി വിളിച്ചു അവൾ.
കുറച്ചു നേരം മുൻപേ പറത്തി വിട്ട കിളികളെ കുട്ടിൽ കേറ്റി അവൾക്കു അരികിലേക്ക് നടന്നു അവൻ.
എന്താ മോളെ ആകെ സെറ്റ് ആണല്ലോ. മോളുസ് ചേട്ടനെ ചീത്തയാക്കും ഉറപ്പാ…..
അയ്യടാ ഇങ്ങു വാ… ചേട്ടൻ.
പിന്നെ എന്തിനാ വിളിച്ചേ..
അതോ…
ആ.. പോരട്ടെ..
അതു മുല്ലപ്പു വേണം.. മേടിച്ചു തരുമോ….
അവൾ ഒരു കൊഞ്ചലോടെ ചോദിച്ചു
അത്യാവശ്യം ആണോ.
ആ.. എനിക്കും അച്ചുനും വേണം. പ്ലീസ്.
വാങ്ങി തന്നാൽ എന്തു തരും..
ഒരു കുത്തുതരും…… പോയി വാങ്ങു കണ്ണാ…
ആ ഒക്കെ ഒക്കെ. ഞാൻ പോയി നോക്കട്ടെ…
ഒരു ചിരിയോടെ അവൻ അവിടുന്ന് പോയി.