അച്ചുവും ഒരു ആരാധനയോടെ കൃഷ്ണയെ നോക്കി…
അവനും ഇതാ ആളു എന്ന പോലെ തലയാട്ടി കാണിച്ചു…
അയ്യോ ആന്റി അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ എന്തു ചെയ്തുന്നാ എല്ലാം കല്യാണി അമ്മയുടെയും, മാധവൻ അച്ഛന്റെയും പ്രാർത്ഥന അല്ലാതെ ഞാൻ എന്തു ചെയ്യാനാ.
ആ മറുപടി കെട്ടു പ്രഭ അപ്പച്ചി ചിരിച്ചു…..
എന്റെ കുട്ടി എന്നേ ഇനി ആന്റി എന്ന് വിളിക്കാണ്ടാട്ടോ…. അപ്പച്ചിന്നു വിളിച്ചാൽ മതി.
തുളസിയുടെ കണ്ണു നിറഞ്ഞു. ആരും ഇല്ലാത്ത അനാഥക്കു ആരൊക്കയോ ആയതു പോലെ.
അച്ചുവും അടുത്ത് വന്നു.
എന്റെ കണ്ണനെ തിരിച്ചു തന്ന ഇയാളോട് എന്താ ഇപ്പോൾ പറയുക.
ആ മതി… മതി…. എന്റെ മോളെ എല്ലാരും കുടെ കണ്ണു വെച്ചത്…. എല്ലാരുടെയും മൈൻഡ് ഒന്ന് ഒക്കെ ആകാൻ പറഞ്ഞു.
ആയ ആരുടെ മോളു… അച്ചു ആണ് മറുപടി നൽകിയത്..
എന്റെ പൊന്നു മൊളാ നീ പോടീ…. അവളെ തന്നോട് അടിപ്പിച്ചു കല്യാണി അമ്മ പറഞ്ഞു…
ആ അതൊക്കെ പോട്ടെ എല്ലാർക്കും യാത്രാ ക്ഷീണം കാണും പോയി ഒന്ന് ഫ്രെഷായി വാ…. മാധവൻ എല്ലാരോടുമായി പറഞ്ഞു.
എന്ന അങ്ങനെ ആകട്ടെ…… കേശവൻ വല്യച്ഛൻ കൃഷ്ണയുടെ തോളിൽ തട്ടി പറഞ്ഞു.
എല്ലാരും അവരുടെ റൂമിലേക്ക് പോയി.
പിന്നെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു, ആഹാരം ഒക്കെ കഴിച്ചു, കളിയും, ചിരിയുമായി അന്നത്തെ രാത്രി സുന്ദരമാക്കി. എല്ലാരും കൂടെ ഉള്ള ഒരു ഒത്തുചേരൽ ആഘോഷമാക്കാൻ ആണ് പ്ലാൻ
പിറ്റേ ദിവസം ഓരോരുത്തവർ ആയി എത്തി ചേർന്ന്. അന്ന് ആണ് പൂജകൾക്കു തുടക്കം കുറിക്കുന്നെ.
കുരുത്തോല കൊണ്ടും, പൂക്കൾ കൊണ്ടും ക്ഷേത്രം അലങ്കരിച്ചു സുന്ദരമാക്കിയിരുന്നു. കോട്ടും, കുരവയും, മന്ത്ര ശബ്ദങ്ങളാലും സുന്ദരമായി അന്തരീക്ഷം.
അന്ന് വൈകുന്നേരം ഭഗവതി സേവ ആയതിനാൽ എല്ലാരും ഒത്തുകുടി. അച്ചുവിനെയും, തുളസിയെയും അവിടെ കണ്ടില്ല..