പറഞ്ഞു.
പിറ്റേന്ന് അല്പം നെര്‍വസ് ആയാണ് അരുണ്‍ സേതുരാമനെ കാണാന്‍ എത്തിയത്. നിന്‍റെ ഭാര്യയെ ഞാന്‍ പ്രണയിച്ചോട്ടെ എന്നൊരാളോട് ചോദിക്കാന്‍ പോകുന്നതിന്‍റെ സങ്കോചം അവനെ അലട്ടി. നേരത്തെ എത്തി അവന്‍ കാത്തിരുന്നു. ക്രത്യം 8 ന് തന്നെ സേതുവിന്‍റെ ജീപ്പ് കോമ്പസ് അവനടുത്തെത്തി പാര്‍ക്ക് ചെയ്തു.
സേതുരാമന്‍റെ വണ്ടിയിലിരുന്നാല്‍ അയാള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആകും, തനിക്ക് പറയാനുള്ളതിന് അതാണ് നല്ലതെന്ന് കരുതി, അന്ന് അരുണ്‍ തന്‍റെ പഴയ ബുള്ളറ്റിലാണ് വന്നത്, അതുകൊണ്ടവന്‍ വേഗം ജീപ്പില്‍ കയറി സേതുവിന് കൈ കൊടുത്തു. “പറയൂ അരുണ്‍, what can I do for you” സേതു ചോദിച്ചു.
“എനിക്ക് മൂന്നാറില്‍ ഒരു കോട്ടേജ് മേടിച്ചാല്‍ കൊള്ളാമെന്നുണ്ട് Mr.സേതു” അരുണ്‍ പറഞ്ഞു, “നിങ്ങള്‍ക്കവിടെ നല്ല കോണ്‍റ്റാക്ട്സ് ഉണ്ടല്ലോ, ഇടക്കിടെ അവിടെ പോകുന്നതല്ലേ, എന്നെ ഒന്ന് help ചെയ്യാമോ ഒരു പ്രോപ്പര്‍ട്ടി കണ്ടെത്താന്‍?” അത് കേട്ട് സേതുരാമന്‍ അല്‍പ്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു “അരുണ്‍ താങ്കളെ എന്‍റെ നല്ലൊരു സുഹൃത്തായാണ് ഞാന്‍ എടുത്തിട്ടുള്ളത് and i feel honored to be your friend, പക്ഷെ താങ്കളെ പോലെ ഒരാള്‍ക്ക് മൂന്നാറില്‍ സ്ഥലം വാങ്ങാന്‍ എന്‍റെ സഹായം ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ കാമിനി പറഞ്ഞു കാണും ഞങ്ങള്‍ ടോപ് സ്റ്റേഷനില്‍ ഒരു വീട് മേടിച്ച കാര്യം, അവിടെ വേണമെങ്കില്‍ നമുക്ക് ഒരു വീക്ക് എന്‍ഡ് പോയി അടിച്ചു പൊളിച്ചു വരാം, എന്ത് പറയുന്നു?”
അരുണ്‍ ഒന്ന് അന്ധാളിച്ചു പിന്നെ പറഞ്ഞു “ആ വീടിന്‍റെ ഫോട്ടോ കണ്ട് ഇഷ്ട്പ്പെട്ടപ്പോഴാണ് എനിക്കീ ചിന്ത വന്നത് തന്നെ സേതു, പിന്നെ താങ്കളുടെയും കാമിനിയുടെയും ഫ്രണ്ട്ഷിപ് എനിക്കും വളരെ വിലപ്പെട്ടതാണ്, ദയവായി വിശ്വസിക്കൂ. സത്യം പറഞ്ഞാല്‍ എനിക്ക് നിങ്ങളുടെ ജീവിതത്തോട് അസുയ തോന്നാറുണ്ട് പലപ്പോഴും. നിങ്ങളോട് പ്രത്യേകിച്ചും, കാരണം കാമിനിയെ പോലെ ഒരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിച്ചതിന്. അത്രയധികം നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ ഇഷ്ട്ടപ്പെടുന്നു.”
അത് കേട്ട് സേതുരാമന്‍ പൊട്ടിച്ചിരിച്ചു, എന്നിട്ട് പറഞ്ഞു “അരുണ്‍, ഞാന്‍ മുന്‍പ് പറഞ്ഞിട്ടില്ലേ, നിങ്ങളുടെ ചാറ്റ്ന്‍റെ വിവരങ്ങള്‍ അവള്‍ സംസാരിക്കാറുണ്ട്. എനിക്ക് മനസ്സിലാവും അരുണ്‍ അത്, അവള്‍ പറയാറുണ്ട് കാര്യങ്ങള്‍. പിന്നെ, താങ്കളെയും ഞങ്ങള്‍ക്ക് വളരെ ഇഷ്ട്ടമാണ്, വിശ്വസിക്കാന്‍ പറ്റുന്ന മാന്യനായ ഒരു വ്യക്തിയാണെന്ന് മനസ്സിലായതുകൊണ്ടു കൂടിയാണ് താങ്കളുമായി അടുത്ത് ഇടപഴകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
താങ്കള്‍ അന്വേഷിച്ചിട്ടുണ്ടാകാം ഞങ്ങളെക്കുറിച്ച്, എന്നത് പോലെ ഞങ്ങളും ചില അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എഡ്വിന്‍ ഡികുന്ഹാ നിങ്ങളുടെ സുഹ്രത്താണെന്ന് എനിക്കറിയാം, പുള്ളി എന്‍റെയും ഒരു നല്ല സുഹൃത്താണ്” സേതുരാമന്‍ തുടര്‍ന്നു, “കാമിനിയുമായി നിങ്ങള്‍ക്കുള്ള സൌഹൃദവും ഞാന്‍ ഇഷ്ട്ടപ്പെടുന്നു, കാരണം എനിക്കവളോടുള്ള സ്നേഹവും വിശ്വാസവും അളക്കാനാവാത്തതാണ്, അവളുടെ സന്തോഷം എനിക്ക് വളരെ വിലപ്പെട്ടതാണ്, അതിന് വേണ്ടി ഞാന്‍ എന്തും ചെയ്യും. അവളിങ്ങോട്ടും ഇത്തരത്തില്‍ സ്നേഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നുമുണ്ട്.”
എഡ്വിന്‍റെ പേര് കേട്ടപ്പോള്‍ അരുണ്‍ ഞെട്ടി, എന്തോക്കെയാവാണോ അവന്‍ പറഞ്ഞിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍, വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയുടെ വിവാഹക്കാര്യം എന്ന് പറഞ്ഞാണ് എഡ്വിനോട് അരുണിനെപ്പറ്റി സേതു തിരക്കിയത്. “അത് വേണ്ട, ശരിയാവില്ല” എന്ന് മാത്രമാണ് അവന്‍ പറഞ്ഞത്.
ആവിര്‍ഭാവം 3 [Sethuraman]
Posted by