ഭക്ഷണത്തിന് പോകുന്നത് എന്ന് ഗിരിജ പറഞ്ഞപ്പോള്‍, അരുണലക്ഷ്മി നിര്‍ബ്ബന്ധം പിടിച്ചു അവരുടെ വീട്ടില്‍ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ വരണമെന്ന്. മകന് കൂടി അമ്മയുടെ പക്ഷം ചേര്‍ന്നപ്പോള്‍, കാമിനിക്ക് സമ്മതിക്കെണ്ടിയും വന്നു.
ഉടന്‍ തന്നെ അരുണ്‍ വീട്ടില്‍ വിളിച്ച് ശങ്കരേട്ടനോട് എല്ലാം അടുക്കളയില്‍ സഹായത്തിനുള്ള സ്ത്രീയോടൊത്ത് കൈകാര്യംചെയ്യാന്‍ ഏല്പിച്ചു. അതോടെ സേതുവും കുടുംബവും തൊഴാനായി ക്ഷേത്രത്തിനകത്തെക്ക് നടന്ന്തുടങ്ങിയപ്പോള്‍, “മുത്തശ്ശിയും കൂടെ വരൂ” എന്ന വേണിയുടെ ആവശ്യത്തിനു വഴങ്ങി അരുണലക്ഷ്മിയും കൂടെക്കൂടി. അവര്‍ വരുന്ന വരെ കാത്തിരിക്കാന്‍ അരുണ്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
തൊഴുത് കഴിഞ്ഞ് എത്തിയവര്‍ വാണിയും രണ്ട് അമ്മൂമ്മമാരും ബെന്‍സില്‍ കയറിയപ്പോള്‍ യുവതികള്‍ സേതുരാമനൊപ്പം കൂടി, അരമണിക്കൂര്‍ ദൂരെയുള്ള അരുണിന്റെ വീട്ടിലക്ക് അവര്‍ പുറപ്പെട്ടു. കാറില്‍ കയറിയപ്പോള്‍ ചേച്ചി അനുജത്തിയോടു ചോദിച്ചു, “എന്താടി, വല്ലാത്ത ഒരിളക്കം പെണ്ണിന്?” മറുപടി ഉടനെ എത്തി, “ഞാനിവിടെ പുരനിറഞ്ഞു നില്ക്കുകയല്ലേ, ചുള്ളന്മാരെ കണ്ടാല്‍ എങ്ങിനെയാണ് ചേച്ചി ഇളകാതിരിക്കുക.” ഇത് കേട്ടു സേതുവും കാമിനിയും ആര്‍ത്തു ചിരിച്ചു. മന്ദഹാസം ഉള്ളിലൊതുക്കി യാമിനി തുടര്‍ന്നു, “അതും ഒരു ഒന്നൊന്നര ആണ് തന്നെ അയാള്‍, അല്ലെ?”
കാമിനിയും അനുജത്തിയും തമ്മില്‍ നല്ല പ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഗിരിജമ്മക്ക് കാമിനിയ്ക്ക് ശേഷം എത്രയോ മിസ് കാരേജുകള്‍ ഉണ്ടായ ശേഷം കിട്ടിയ കുട്ടിയാണ് യാമിനി. അതുകൊണ്ട് ലാളിച്ച് വഷളാക്കിയാണ് ഇപ്പോള്‍ BTech രണ്ടാം വര്‍ഷം പഠിക്കുന്ന അവളെ വളര്‍ത്തിയത്. അവളുടെ അച്ഛന് മരിച്ചതോടെ അതു വര്‍ദ്ധിച്ചു. ചേച്ചിയും ഭര്‍ത്താവും അവളെ സ്വന്തം മകളെ പോലെയാണ് നോക്കിയിരുന്നത്. അതിന്റെയൊക്കെ അഹങ്കാരവും അവളിലുണ്ടായിരുന്നു. പക്ഷെ അവളുടെ നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും. എന്തും തുറന്ന് തങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ അവള്‍ക്ക് കൊടുത്തിരുന്നു.
അരുണിന്റെ വീട്ടിലെത്തി അച്ഛനെ കണ്ട് ഹലോ പറഞ്ഞ ശേഷം, മുതിര്‍ന്ന സ്ത്രീകളെ അരുണലക്ഷ്മി ഫ്രഷ് ആകാന്‍ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയപ്പോള്‍, ആണുങ്ങള് രണ്ടാളും കൂടി പുറത്തെ വരാന്തയിലിരുന്ന് സംസാരിക്കാന്‍ തുടങ്ങി. വാണി അവിടുത്തെ മുത്തച്ഛനെ കത്തിവെച്ചു കൂടി. ഇടക്ക് സംസാരത്തിനിടെ വളരെ കാഷ്വല്‍ ആയി സേതുരാമന് അരുണിനോട് “നിങ്ങള്‍ തമ്മിലുള്ള ചാറ്റിനെക്കുറിച്ച് കാമിനി എന്നോട് ദിവസവും പറയാറുണ്ട്” എന്ന് പറഞ്ഞപ്പോള്‍ അല്‍പ്പനേരം അരുണ്‍ സ്തബ്ധനായി ഇരുന്നുപോയി. താന്‍ കരുതുന്ന പോലെയല്ല കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന തോന്നലില്‍, ജീവിതത്തില്‍ ഇന്ന് വരെ അനുഭവിക്കാത്ത ഒരു പരിഭ്രാന്തി അവനെ ഒരു നിമിഷം പിടികൂടി. ഒന്നും മിണ്ടാനാകാതെ അവന് സേതുവിന്റെ മുഖത്തേക്ക് നോക്കി.
എന്നാല്‍ അങ്ങിനെ ഒരു കാര്യം ഉരിയാടിയിട്ടേ ഇല്ല എന്ന മട്ടില്‍ കക്ഷി അരുണിന്റെ കയ്യിലുള്ള വാഹനങ്ങളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ച്മൊക്കെ സംസാരിച്ചുകൊണ്ടിരുന്നു. അമ്മ വന്നു വിളിച്ചപ്പോള്‍ എല്ലാവരുമൊത്ത് പ്രഭാത ഭക്ഷണവും കഴിച്ച് വിരുന്നുകാര് യാത്ര പറഞ്ഞു. അന്ന് രാത്രി
ആവിര്‍ഭാവം 3 [Sethuraman]
Posted by