ആ ഓഡിയോ യിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.
ഞങ്ങളുടെ ഫാമിലി മാത്രം അല്ലാ ഇര. ഒരുപാട് പേര് ഉണ്ട് പക്ഷേ രെക്ഷപെട്ടതിൽ ഞാനും ഗായത്രിയും മാത്രം ആണ്.
“എടാ അജു ഈ കളി ഒന്നും വേണ്ടടാ നിന്നെയും രേഖയെയും എല്ലാവരെയും അവർ കൊന്ന് കളയും..
ഇതിന്റെ പുറകിൽ വലിയ രാഷ്ട്രീയം തന്നെ ഉണ്ടടാ.
നമുക്ക് തൊടാൻ പോലും കിട്ടില്ല.”
“നീ പറയുന്നത് എന്നോട് ജൂലിയും പറഞ്ഞു ആയിരുന്നു.
ഞാൻ ഇനി അതിന്റെ പുറകിൽ ഒന്നും പോകുന്നില്ലടാ.
ആ അവസ്ഥ അല്ലാ ഞാനും.
നീ കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ ഞാൻ വെറും മൂന്നു ദിവസം കൊണ്ട് അതിന്റെ താഴ് വേര് വരെ ചെന്ന്.
എന്നാലും ആര് എന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
എനിക്ക് ഒരു ദിവസം കിട്ടുന്ന കൂലി വെറും 700രൂപ അതുകൊണ്ട് ആണ് വിടും എല്ലാം കഴിഞ്ഞു പോകുന്നെ.
നീ പറഞ്ഞ ആ ലോറിയുടെ ഉടമയുടെ ഒരു മാസതെ വരുമാനം തന്നെ 7ലക്ഷം ആണ്.
ആ ഫിനാൻഷ്യൽ സ്ഥാപനം വരെ ഒരു ബിനാമി ആയാണ് പോകുന്നെ.
ഗായത്രിയോട് ചോദിച്ചപ്പോൾ അവള്ക്ക് അറിയാവുന്നത് ഒക്കെ എന്നോട് പറഞ്ഞു തന്ന് അവൾക്കും അറിയാടോ ഇത് ഒരു കൊല്പാതകം ആണെന്ന് പക്ഷേ അവളും ഞാനും എല്ലാം വെറും ഒരു കോമൻ പേഴ്സൺ. ആർക്കും എന്തും ചെയ്യാൻ കഴിയുന്ന ഒരു മനുഷ്യ ജീവികൾ.
ഞാനും വളരാൻ പോകുവാ..
എന്റെ എതിരാളികളെ കൾ ശക്തൻ ആകാൻ..”
“എങ്ങനെ?
മുതലാളി യുടെ കൈയിൽ നിന്ന് കിട്ടുന്ന നാക പിച്ച കാശ് കൊണ്ട് എങ്ങനെ.”
“എന്തിന് ആയിരുന്നു ആ നാകാപിച്ച കിട്ടുന്നെ.”
അത് പറഞ്ഞപ്പോൾ പട്ടക് മനസിലായി..
ഇനി ഞാൻ ആണ് കളിക്കാൻ പോകുന്നെ എന്ന്…
“അപ്പൊ തുടങ്ങുവാനോ….!!!!”
“അതേ…
ഇത്രയും നാൾ കണ്ടാ അജു അല്ലാ ഞാൻ.”
“നിന്റെ കൂടെ ചാകാൻ ആണേലും ഞങ്ങൾ ഉണ്ടടാ..”
“എനിക്ക് വർഷങ്ങൾ എടുക്കാൻ വയ്യാ..
ഒറ്റ ദിവസം കൊണ്ട് എനിക്ക് എന്റെ ലൈഫ് മാറ്റി എടുക്കണം..”