കണ്ണും മനസ്സും നിറഞ്ഞ ആ യാത്ര അവസാനിച്ചത് ഓഡിറ്റോറിയത്തിന് മുന്നിലാണ്. വണ്ടി പാർക്കിങ്ങിൽ ഒതുക്കി നിർത്തിയ ശേഷം ആ കണ്ണുകൾ എനിക്ക് നേരെ നീണ്ടു.
ഇറങ്ങാം… അവൾ ചിരിയോടെ ചോദിച്ചു.
ഞാൻ ചിരിച്ചുംകൊണ്ട് തലയാട്ടി.
ഞാൻ തന്നെ ആദ്യം കാറിൽ നിന്നും പുറത്തേക്കിറങ്ങി. പുറകെ അവളും
മോളെ ഇങ്ങ് താ.. അവൾ നീനുവിന് വേണ്ടി കൈ നീട്ടികൊണ്ട് പറഞ്ഞു.
ഞാൻ നീനുവിനെ അവൾക്ക് കൈമാറി. രമ്യയുടെ കല്യാണം പ്രമാണിച്ച് ഓഡിറ്റോറിയം പല വർണ്ണത്തിൽ മിന്നുന്ന ബുൾബുകളാൽ അലകരിച്ചിരിക്കുന്നു. അവ എന്നെ നോക്കി കണ്ണുചിമ്മി കാണിച്ചു.
ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് കയറി. അത്യാവശ്യം ആളുകളുണ്ട്. അടുത്ത ബന്ധുക്കളും നാട്ടുകരുമായിരിക്കും. പിന്നെ ഞങ്ങളെ പോലെ അടുത്ത സൗഹൃദമുള്ള വരും.
ആദ്യം തന്നെ എന്റെ നോട്ടം പോയത് സ്റ്റേജിലേക്കാണ്. എന്നാൽ അവിടം വിജനമായിരുന്നു. സ്റ്റേജിൽ ഇവൻ മാനേജ്മെന്റുകാരുടെ കരവിരുത് കാണാം.
രമ്യ weds രതീഷ് എന്ന് മനോഹരമായി എഴുതിവച്ചിരിക്കുന്നു. രതീഷ് എന്ന പേര് കണ്ടപ്പോൾ ഞാൻ എന്റെ നാട്ടിലുള്ള ഉറ്റ മിത്രത്തെ ഓർത്തുപോയി.
ഞാൻ എനിക്കടുത് നിൽക്കുന്ന അഭിരാമിയെ നോക്കി. അവളുടെ കണ്ണുകളും ആൾക്കൂട്ടത്തിനിടയിൽ രമ്യയെ തിരയുകയാണ്. ആ കാഴ്ച കാണുവാൻ തന്നെ അതീവ രസകരമായിരുന്നു.
പെട്ടെന്ന് ആ ചുണ്ടുകൾ വിടരുന്നത് ഞാൻ കണ്ടു. അതിന്റെ കാരണമറിയാൻ ഞാൻ അവൾ നോക്കുന്ന ദിക്കിലേക്ക് നോക്കി.
ഞങ്ങൾക്ക് നേരെ നിറ പുഞ്ചിരിയോടെ നടന്നുവരുന്ന രമ്യ. പച്ചകളർ സാരിയിൽ ഇന്നവൾ സുന്ദരിയായിട്ടുണ്ട്. അഭരണങ്ങളണിഞ്ഞ് മനസ്സുകൊണ്ടും ശരീരം കൊണ്ടും മറ്റൊരാളുടെ മണവാട്ടിയവൻ തയ്യാറെടുത്തിരിക്കുന്നു അവൾ.
ആഹാ… ഇപ്പോഴാണോ വരുന്നേ…. ഞാൻ എത്ര നേരമായി നിങ്ങളെയും നോക്കി നിൽക്കുന്നു. അവൾ ചെറു പരിഭാവത്തോടെ ഞങ്ങളെ നോക്കി പറഞ്ഞു.
ദാ… ഇങ്ങോട്ട് ചോദിക്ക്… അഭിരാമി ചെറു ചിരിയോടെ എന്നെ നോക്കിയ ശേഷം രമ്യയോടായി പറഞ്ഞു. അവൾ അത് നൈസായി എന്റെ തലയിലേക്കിട്ടു.
ആഹാ… അപ്പോ നിന്റെ പരുപാടിയാണലെ… എന്നു പറഞ്ഞ് രമ്യ എന്റെ വയറിൽ ചെറുതായി ഒരു പഞ്ച് തന്നു.
ഞാൻ അഭിരാമിയെ നോക്കിയപ്പോൾ ആ മുഖത്ത് അടക്കി പിടിച്ച ചിരിയുണ്ടായിരുന്നു.