തണൽ 2 [JK]

Posted by

ഇത് കൊച്ചി ആയത് നന്നായി വേറെ എവിടെങ്കിലും ആയിരുന്നെങ്കിൽ ഇതിനോടകം എന്നെ സദാചാര തെണ്ടികൾ പൊക്കിയേനെ. ഞാൻ ചിന്തിച്ചു.

ഞാൻ വാതിലിന് മുന്നിൽ നിന്ന് കാളിങ് ബെല്ലടിച്ചു.

കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ രമ്യ ഉണ്ടായിരുന്നിട്ടുകൂടി എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ഇപ്രാവശ്യം ആ ഒരു പ്രശ്നമില്ല.

സെക്കണ്ടുകൾ കഴിഞ്ഞതും മുന്നിലെ വാതിൽ തുറക്കപ്പെട്ടു. എനിക്ക് മുന്നിലെ ആ കാഴ്ച കണ്ട് എന്റെ കണ്ണുകളെ എനിക്ക് വിശവസിക്കാനായില്ല.

അഭിരാമിയെ ആദ്യമായാണ് ഞാൻ സാരിയുടുത് കാണുന്നത്. അതും താൻ ഇട്ട ഷർട്ടിന്റെ അതെ കളറിലുള്ള സാരി.

എന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു ശേഷം ആ ചുണ്ടുകളും.

ആഹാ… എത്തിയോ.. കുറച്ച് നേരായി ഞങ്ങള് കാത്തുനിൽക്കുന്നു. അവൾ പുറകിലേക്ക് നോക്കികൊണ്ട് പറഞ്ഞു. ഞാൻ അവൾ നോക്കിയ ഭാഗത്തേക്ക്‌ നോക്കി.

ഒരു ലൈറ്റ് മജന്ത കളർ കുഞ്ഞുടുപ്പുമിട്ട് സോഫ സെറ്റിലിരുന്ന് കൊച്ചു tv കാണുകയാണ് എന്റെ നീനു.

നീനു… ഇത് ആരാ വന്നേക്കുനെ നോക്ക്യ.. അഭിരാമി നീനുവിനോട് വിളിച്ചുപറഞ്ഞു. നീനു ടീവിയിൽ നിന്നും കണ്ണുപറിച്ച് ഞങ്ങൾ നിൽക്കുന്നിടത്തേക്ക് നോക്കി.

എന്നെ കണ്ടതും ആ കുഞ്ഞികണ്ണുകൾ വിടർന്നു.

ഹായ്… എന്നും പറഞ്ഞ് അവൾ എന്റെ നേർക്ക് ഓടിവന്നു. ഞാനെന്റെ രണ്ട് കൈകളും കൊണ്ട് അവളെ വാരിയെടുത്തു.

പോവാം… നീനു ഒരു കുസൃതി ചിരിയോടെ എന്നെ നോക്കി കൊഞ്ചി.

മ്മ്…. ഞാൻ അവളെ നോക്കി തലയാട്ടികൊണ്ട് മൂളി.

അതിനുശേഷം ഞാൻ നോക്കിയത് അഭിരാമിയുടെ മുഖത്തേക്കാണ് . അവളും ഒരു ചിരിയോടെ പോകാം എന്നു പറഞ്ഞു.

അഭിരാമി വാതിൽ പൂട്ടിയതിനുശേഷം ഞങ്ങൾക്കൊപ്പം വന്നു.

ഇപ്പോൾ ഞങ്ങളെ കണ്ടാൽ ഫാമിലി കോസ്റ്റും ഇട്ടുവരുന്ന ഭാര്യയും ഭർത്താവും അവരുടെ കുഞ്ഞും ആണേനെ പറയു.

നടക്കുന്നതിനിടയിൽ ഞാൻ അഭിരാമിയെ ഒളികണ്ണിട്ട് നോക്കി.

ആ.. സൗന്ദര്യം ഒരു നദി കണക്കെ വഴിഞ്ഞൊഴുകുക്കയാണ്. എന്നെക്കാൾ ഒരല്പം മാത്രമേ ഉയരക്കുറവൊള്ളൂ അവൾക്ക്. എന്നെ തൊട്ടുരുമ്മി നടന്നുനീങ്ങുന്ന ആ ദേവി രൂപത്തെ ഞാൻ ആവോളം കണ്ട് നിർവൃതിയടഞ്ഞു.

ആ തങ്കം തോൽക്കുമുടലിനെ വരിഞ്ഞു ചുറ്റിയത്തിന്റെ പേരിൽ ആ മജന്ത വർണ്ണ ചേലക്ക് പോലും അഹങ്കാരമുള്ളതുപോലെ.

Leave a Reply

Your email address will not be published. Required fields are marked *