എന്താ അഭി ഈ പറയുന്നത് തനിച്ചവെ.. നിനക്ക് ഞാൻ ഇല്ലേ.. നമ്മുടെ മോളിലെ… പിന്നെന്താ. ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു. എന്നാൽ അവൾ ഇപ്പോഴും എന്റെ തോളിൽ തലയും വച്ച് റോഡിൽ തന്നെ കണ്ണുനട്ടിരിക്കുകയാണ്
അല്ല… അതൊക്കെ പോട്ടെ. ഏട്ടനോട് എന്റെ കാര്യം പറഞ്ഞിട്ടുണ്ടോ… ഞാൻ ഒരു സംശയം പോലെ ചോദിച്ചു.
എന്റെ ചോദ്യം കേട്ടതും അവളിൽ നിന്നും ഒരു അടക്കി പിടിച്ച ചിരിയായിരുന്നു മറുപടി.
അതൊക്കെ എപ്പോഴേ പറഞ്ഞു. ചേട്ടൻ തന്ന പറഞ്ഞെ നമ്മളോട് അങ്ങോട്ട് ചെല്ലാൻ. അത് പറഞ്ഞ് അവൾ എനിലേക്ക് ഒന്നുടെ ചേർന്നിരുന്നു.
മ്മ്.. ഞാൻ മൂളുക മാത്രമേ ചെയ്തോളു. ഒര് വശം ക്ലീയറയത്തിന്റെ സന്തോഷം ഉണ്ടങ്കിലും മറുവശത്തെ കുറിച്ച് ചിന്തിക്കുബോൾ ആ സന്തോഷത്തിന് പ്രസക്തിയില്ല എന്ന് തോന്നി.
എന്നി കിച്ചുന്റെ ഇഷ്ടം പോലെ ചെയാം. അവൾ തല ഉയർത്തികൊണ്ട് എന്റെ മുഖത്തേക് നോക്കി കൊണ്ട് പറഞ്ഞു. ശേഷം പഴയതുപോലെ തോളിൽ തലവച്ചു കിടന്നു. കിടക്കാൻ നേരം ഞാൻ കാണുന്നില്ല എന്ന ഉറപ്പിനുമേൽ എന്റെ ഷോൾഡറിൽ അവൾ അവളുടെ ചുണ്ടുകളമർത്തി.
എന്നാൽ ആ നനുത്ത സ്പർശം ഞാൻ തിരിച്ചറിഞ്ഞു. അതെന്റെ ശരീരത്തെ ആകെ മൊത്തം ഒന്ന് കുളിര് കോരിച്ചു.
പിന്നീടാങ്ങോട്ട് ഫ്ലാറ്റ് എത്തുന്നതുവരെ വണ്ടിക്കൂളിൽ മൗനം തീർത്ത അനുരാഗം താളം കൊട്ടിനിന്നു.
വണ്ടി പാർക്ക് ചെയ്തശേഷം അഭിരാമി വണ്ടിയിൽനിന്നും ഇറങ്ങുന്നതിന് മുൻപ് എന്റെ മുഖത്തേക് ഒന്ന് നോക്കി. രണ്ട് സെക്കന്റ് ദൈർഘ്യമുള്ള ഒരു നോട്ടം.
ആ കണ്ണുകൾ എന്നോട് എന്തോ പറയാൻ ശ്രമിച്ചു. അവൾ നോട്ടം പിൻവലിച്ച് കാറിന്റെ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി. ശേഷം ഡോർ അടച്ച് എന്നെ ഒന്നുടെ നോക്കി. ആ നോട്ടത്തിന് വല്ലാത്തൊരു കാന്തികശക്തി.
അവൾ നീനുവിനെ ശ്രദ്ധിക്കുക കൂടി ചെയ്യാതെ പതിയെ കാറിനടുത്തുനിന്നും നടന്നാകന്നു.
ഞാൻ വേഗം വണ്ടിയിൽനിന്നും ഇറങ്ങിയശേഷം പുറകിലെ സീറ്റിൽ നിന്നും നീനുവിനെ എടുത്ത് തോളിലിട്ടു.
അഭിരാമി ഇപ്പോഴും തന്നെയോ മോളെയോ ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ പോവുകയാണ്.
ഞാൻ വണ്ടി ലോക്ക് ചെയ്തശേഷം ഒരല്പം വേഗത്തിൽ നടന്ന് അവൾക്ക് പുറകിൽ എത്തി.