സിഗ്നലിലെ ചുവന്ന അക്കങ്ങൾ താഴോട്ട് കൗണ്ട് ചെയ്തുകൊണ്ടിരികെ ഞാനെന്റെ ഇടത് കൈക്ക് മുകളിലിരിക്കുന്ന അഭിരാമിയുടെ വലത് കയ്യെ കോർത്ത് പിടിച്ചു.
ആ കൈക്ക് വല്ലാത്തൊരു മൃദുലത.
ആ കയ്യിൽ ഒന്ന് ചുണ്ടമർത്താൻ എന്റെ ഉള്ളം വല്ലാതെ തുടിച്ചു. എങ്കിലും ഞാനെന്റെ വികാരത്തെ നിയാത്രിച്ചു നിർത്തി.
അപ്പോഴും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം എന്തെല്ലാമോ പറഞ്ഞുകൊണ്ടേയിരുന്നു.
കീ…
പുറകിൽ നിന്നും മുഴങ്ങിയ ഫോണിന്റെ ശബ്ദമാണ് ഞങ്ങളെ ഉണർത്തിയത്.
ഞാൻ സിഗ്നൽ ഇലേക്ക് നോക്കി. അവിടത്തെ രക്തവർണ്ണം മരതക വർണ്ണത്തിന് വഴിമാറി ഞങ്ങൾക്ക് മുൻപോട്ടു പോകുവാൻ വേണ്ടി തെളിഞ്ഞുനിന്നു.
ഞാൻ വണ്ടി ഫ്ലാറ്റിലേക്ക് പായിച്ചു. വരാൻ പോകുന്ന നല്ല നാളെകളെ മനസ്സിൽ കണ്ടു കൊണ്ട് അവൾ എന്റെ തോളിൽ തല ചായ്ച്ചു കിടന്നു.
അഭിരാമിയോട് അങ്ങനെല്ലാം പറഞ്ഞു എങ്കിലും. തന്നെക്കാൾ നാല് വയസ്സിന് മൂപ്പുള്ളതും ഒരു കുട്ടിയുടെ അമ്മയുമായ ഒരു പെണ്ണുമായി തന്റെ കല്യാണം നടത്താൻ ഒരിക്കലും തന്റെ വീട്ടുകാർ സമ്മതിക്കില്ല എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
ക്ദക്.. ഗിയർ ഒന്നുകൂടി ഉയർത്തി ടോപ്പിൽ ഇട്ടു. വണ്ടി ഒരല്പം കൂടി വേഗത്തിൽ കുതിച്ചുകൊണ്ടിരുന്നു.
അഭിരാമി ഇപ്പോഴും തന്റെ ഇടത് കൈക്കിടയിലൂടെ കയ്യിട്ട് എന്റെ ഷോൾഡറിൽ തലവച്ച് കിടക്കുകയാണ്. അവളിൽ നിന്നും അൽപ സമയമായി കനത്ത മൗനം തന്നെയാണ്.
അൽപ നേരത്തിന് ശേഷം അഭിരാമി തന്റെ മൗനം വെടിഞ്ഞു.
കിച്ചു… നമ്മുക്ക് എന്റെ ചേട്ടന്റെ അടുത്തേക് പോയല്ലോ.. അവൾ അതെ കിടപ്പ് തുടർന്നുകൊണ്ട് തന്നെ എന്നോട് ചോദിച്ചു.
അവളുടെ ആ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
നമ്മുക്ക് ഇവിടന്ന് പോവാ കിച്ചു.. എനിക്കെന്തോ ഒരു ഭയം പോലെ… അവൾ അത് പറയുബോൾ എന്റെ കയ്യിൽ ഒന്നുകൂടി മുറുക്കി പിടിച്ചു.
അഭി.. ഈ.. ലോകം എനി തല കിഴ്മേൽ മറിയും എന്ന് പറഞ്ഞാലും എന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉണ്ടാവു പോരെ. എന്റെ മനസ്സിലെയും ഭയം അതുതന്നെ ആയതുകൊണ്ടാവണം പെട്ടന്ന് അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്.
അതല്ല കിച്ചു. ഞാൻ എന്റെ ചേട്ടനെയും അമ്മയെയും ഒരുപാട് മിസ്സ് ചെയ്യുണ്ട്. ഞാൻ തനിച്ചാവുന്നതുപോലെ ഒരു തോന്നല്.