തണൽ 2
Thanal Part 2 | Author : JK | Previous Part
നമസ്കാരം.. എന്റെ കഥ വായിച്ച എല്ലാവർക്കും നന്ദി. ഞാൻ എഴുതിയ ഈ കഥ (തണൽ) കുറച്ചധികം പേർക്ക് ഇഷ്ടമായി എന്ന് കരുതുന്നു. “സന്തോഷം ” നിങ്ങൾ ഈ.. കഥയ്ക്ക് നൽകിയ കമന്റുകൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു.
പക്ഷേ…. ഒന്ന് രണ്ട് കമന്റുകൾ എന്നെ ശരിക്കും വേദനിപ്പിച്ചു. കാരണം വേറെ ഒന്നുമല്ല അവർ കഥയെ അല്ല എന്നെയാണ് ടാർഗറ്റ് ചെയ്തത്.
തീർച്ചയായും കഥയുടെ പോരായ്മകൾ തുറന്ന് പറയണം. ഇഷ്ടപെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. പക്ഷേ… കഥ ഇഷ്ടപെടാത്തതിന്റെ പേരിൽ അത് എഴുതിയ ആളുടെ നെഞ്ചത്തേക്ക് കയറുന്നത് എന്ത് മര്യാദയാണ്.
ഈ.. ഭാഗം നിങ്ങൾ പ്രദീക്ഷിക്കുന്നത് പോലെ നന്നായിലെങ്കിൽ ക്ഷമിക്കണം. തുടർന്ന് വായിക്കുക…. സ്നേഹത്തോടെ dear . jk
##############################
ഒരാഴ്ചകൂടി കഴിഞ്ഞാൽ രമ്യയുടെ കല്യാണമാണ് അതുകൊണ്ട് തന്നെ ഇന്ന് രമ്യയുടെ ബാങ്കിലെ അവസാന ദിവസമാണ്.
കല്യാണത്തിന് ശേഷം അവൾ ബാങ്കിലേക്ക് വരുന്നില്ല എന്നും സമയം പോലെ പിജി ചെയ്യാനാണ് ആഗ്രഹം എന്നവൾ എന്നോട് മുൻപ് പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ രമ്യ പോകുന്നതിനോടനുബന്ധിച്ച് ഒരു യാത്രായായപ്പ് എന്നോണം ഞങ്ങൾ എല്ലാവരും ചേർന്ന് അവൾക് ചെറിയ ഒരു ട്രീറ്റും കൊടുക്കുന്നുണ്ട്.
ബാങ്കിങ് ടൈം കഴിഞ്ഞശേഷം വൈകിട്ടയിരുന്നു പരുപാടി.
പരുപാടിക്ക് ശേഷം രമ്യ എന്റെ അടുത്തേക് വന്നു.
എത്ര പെട്ടെന്നാണ് നിങ്ങളെ ഓക്ക് വിട്ട് പോവേണ്ടിവരുന്നത്. അവൾ ചെറിയ സങ്കടത്തോടെ എന്നോട് പറഞ്ഞു.
അത് കേട്ട് ഞാനവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
ഡാ… നിന്നോടും അഭിചേച്ചിയോടും മാത്രാണ് തലേന്ന് വരാൻ പറഞ്ഞിട്ടോളൂ. വരണട്ടോ.. അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
ഔദ്യോഗികമായുള്ള ക്ഷണിക്കലോക്കെ മുൻപ് കഴിഞ്ഞതാണ്. എങ്കിലും വീണ്ടും ഒരു ഓർമപ്പെടുതൽ പോലെ അവൾ എന്നോട് പറഞ്ഞു.
ആടി പെണ്ണെ. വരാം…