രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധി ആയതുകൊണ്ട് ഞാൻ നാട്ടിൽ പോവും.
അങ്ങനെ എന്റെ ആദ്യ ശമ്പളം വരുന്ന ദിവസം. രമ്യ രണ്ട് ദിവസം മുൻപ് തന്നെ ചിലവ് വേണം എന്ന് പറഞ്ഞിരുന്നു. ഇന്ന് രാഹുല് കൂടെ ആ ആവശ്യം മുൻപോട്ടു വച്ചപ്പോൾ കുറച്ച് ലഡ്ഡുവെങ്കിലും വാങ്ങി കൊടുക്കാൻ തീരുമാനിച്ചു.
അന്ന് പതിനൊന്ന് മണിയോടെ തന്നെ സാലറി ക്രെഡിറ്റായി എന്ന് മെസ്സേജ് വന്നു. ഞാൻ ലഞ്ച് ടൈമിനിടയിൽ കുറച്ച് ലഡ്ഡു വാങ്ങി വന്നു.
അത് ഞാൻ ഓരോരുത്തർക്കായി കൊടുക്കുവാൻ തുടങ്ങി. പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് പിറന്നാളിന്റെ അന്ന് മിഠായി വിതരണം ചെയ്തത് ഓർമ്മവന്നു.
രാഹുലും രമ്യയും രണ്ട് ലഡ്ഡു വീതം എടുത്തതിനുശേഷം. അവർക്ക് ഇത് മാത്രം പോരാ എന്ന് കട്ടയം പറഞ്ഞു.
മറ്റുള്ളവർക്കെല്ലാം കൊടുത്തതിനുശേഷം അവസാനം ഞാൻ അഭിരാമിയുടെ അടുത്തേക് ചെന്നു. ആദ്യമായാണ് ഒരു പേഴ്സണൽ കാര്യവുമായി ഞാൻ അവളുടെ അടുത്തേക് ചെലുന്നത്.
അവൾ അവളുടെ ചെയറിൽ ഇരുന്നുകൊണ്ട് ഫോണിൽ എന്തോ നോക്കുകയാണ്.
മാഡം… ഞാൻ അവളെ വിളിച്ചു. രമ്യ ചേച്ചി എന്ന് വിളിക്കുന്നുണ്ടെകിലും എനിക്ക് എന്തോ അങ്ങനെ വിളിക്കാൻ എന്റെ മനസ്സനുവദിക്കുന്നില്ല. അഭിരാമി എന്ന് വിളിക്കാനും പറ്റുന്നില്ല. അതുകൊണ്ട് ഞാൻ അവരെ മാഡം എന്നാണ് വിളിച്ചിരുന്നത്. അവൾക്കും അതിൽ പ്രശ്നമില്ലാത്തതുകൊണ്ടാണ് എന്ന് തോനുന്നു അവളും അത് തിരുത്തിയില്ല.
അവൾ എനിക്ക് നേരെ മുഖമുയർത്തി നോക്കി. എന്റെ കയ്യിലെ ലഡ്ഡുവിന്റെ ബോക്സ് കണ്ടതുകൊണ്ടാവണം അവളുടെ മുഖത്ത് ഒരു ആകാംശ രൂപം കൊണ്ടു.
മാഡം.. എന്റെ ഫസ്റ്റ് സാലറിയുടെ ചെറിയ ഒരു ചിലവാണ്. ഒരു ലഡ്ഡു എടുക്കണം. ആദ്യമായി എന്റെ പേർസണൽ കാര്യം പറയുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. എന്നി ഇതിൽ പിടിച്ചുവേണം കയറാൻ എന്ന അമിത ആത്മവിശ്വാസം കൂടി ഉണ്ടായിരുന്നതുകൊണ്ട് തന്നെ സന്തോഷത്തിന് പരിധി ഉണ്ടായിരുന്നില്ല.
സോറി… ഞാൻ മധുരം കഴിക്കാറില്ല.
മുഖത്തടിച്ചതു പോലെ ഞാൻ ഒട്ടും പ്രദീക്ഷിക്കാത്ത മറുപടി കേട്ടപ്പോൾ ഞാനൊന്ന് പകച്ചുപോയി. ഞാനത് മുഖത്തത് പ്രതിധ്വനികാത്തിരിക്കാൻ പരമാവധി ശ്രമിച്ചു.
എന്റെ സന്തോഷതിന് അവർക്ക് നേരെ വച്ച് നീട്ടിയ ഒരു നുള്ള് മധുരം ഒറ്റ വാക്കുകൊണ്ട് വേണ്ട എന്ന് പറഞ്ഞപ്പോൾ എനിക്കത് വലത്തേ ഹെർട്ടായി. ഞാൻ പതിയെ അവളുടെ അടുത്ത് നിന്നും വലിഞ്ഞു.