രമ്യ… അതാണോ നമ്മുടെ അസിസ്റ്റന്റ് മാനേജർ.. ഞാൻ അവൾ മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു.
അതെ… അഭിചേച്ചി.
അഭി. ചേച്ചിയോ…
അതേടാ ഇവിടെ അഖില മാഡത്തിനെ മാത്രമേ മാഡം എന്ന് വിളിക്കാറുള്ളു. മറ്റ് എല്ലാരും പരസ്പരം പേരാണ് വിളിക്കാറ്.
ആഹാ എന്നിട്ട് നീയെന്ത ചേച്ചി എന്ന് വിളിക്കുന്നത്.
പിന്നെ പ്രായത്തിന് മൂത്തവരെ ചേച്ചി എന്ന് വിളിക്കേണ്ടേ…
ങേ… അപ്പോ നിനക്ക് എത്ര വായസുണ്ട്.
എനിക്കോ.. എനിക്ക് ഇരുപത്തി നാല്.
അപ്പോ അവർക്ക് നിനെക്കാൾ പ്രായമുണ്ട് എന്നാണോ നീ പറയുന്നത്.
അതേടാ… അവർക്ക് മുപ്പത് മുപ്പതൊന് വയസുണ്ട്. പിന്നെ ഒരു കുട്ടിയുമുണ്ട്.
അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ വാ തുറന്നുപോയിരുന്നു.
കണ്ടാൽ അത്രയും പറയില്ലാട്ടോ… ഞാൻ അറിയാതെ പറഞ്ഞുപോയി.
മ്മ്… രമ്യയുടെ മുഖത്ത് നോക്കിയപ്പോൾ ഗൗരവത്തിലുള്ള ഒരു മൂളലായിരുന്നു മറുപടി.
ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു.
അല്ല… അപ്പോ.. എന്താ അവര് സിഗ്നൽ ഇടാത്തത്..
സിഗ്നലോ…
ആ.. കല്യാണം കഴിഞ്ഞവർ സിന്ധുരം തൊടിലെ അത്.
അവര് ഡിവോഴ്‌സാണ്.. അവൾ പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്ക് പ്രത്യകിച്ച് ഒന്നും തോന്നില്ല. ഇന്നത്തെ കാലത്ത് ഒരു സാദാരണ പരുപാടി ആണലോ അത്.
അല്ലെടീ അപ്പൊ അവരുടെ ശരിക്കുള്ള പേരെന്താ…
അഭിരാമി.. അഭിരാമി മേനോൻ.
പിന്നീട് ബാങ്ക് തുടങ്ങിയപ്പോൾ ഒരു മണിക്കൂർ തലങ്ങും വിലങ്ങും നോക്കാൻ സമയം കിട്ടിയില്ല. അത്രത്തോളമുണ്ടായിരുന്നു തിരക്ക്.
#########################
പിന്നിടുള്ള ദിവസങ്ങൾ സാദാരണ പോലെ കഴിഞ്ഞു പോയി. രമ്യക്ക് എന്നും എന്റെയടുത് വന്ന് സംസാരിച്ചില്ലെങ്കിൽ ഉറക്കം വരില്ല എന്ന് പറയുന്ന അവസ്ഥ. ഞാൻ കഴിയുന്നിടത്തോളം ഒഴിഞ്ഞ് മാറികൊണ്ടിരുന്നു.
അഭിരാമി ആവശ്യങ്ങൾക്ക് മാത്രമാണ് എന്നോടും അതുപോലെ തന്നെ മറ്റ് സ്റ്റാഫുകളോടും സംസാരിക്കാറുള്ളൂ. അവൾ രമ്യയോട് ഒഴികെ മറ്റാരോടും അളവിൽ കവിഞ്ഞ സംസാരം ഇല്ല എന്നതാണ് സത്യം.
എന്നാലും അവൾ എനിക്ക് മുനിലൂടെ ബാങ്കിലേക്ക് കയറിവരുബോൾ എന്നും ഞാൻ പ്രദീക്ഷയോടെ നോക്കും . ഒരു നോട്ടത്തിനായി.
പക്ഷേ നിരാശയായിരുന്നു ഫലം. എങ്കിലും മറ്റുള്ളവരെ പോലെ നോക്കി വെറുപ്പിക്കാൻ എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. ഒരുപക്ഷേ പണ്ടുമുതലേ ഞാൻ അങ്ങനെ ആയിരുന്നത് കൊണ്ടായിരിക്കാം .