പത്ത് മണിക്ക് ബാങ്കിംഗ് ടൈം തുടങ്ങുന്നതിന് സെക്കൻഡുകൾ മാത്രം ശേഷിക്കെ ബാങ്കിന്റെ വാതിലും തള്ളി തുറന്നു കൊണ്ട് ഒരു സ്ത്രീ രൂപം ഉള്ളിലേക്ക് പ്രേവേശിച്ചു.
വാടമാലി കളർ ചുരിതാറിനുള്ളിൽ നിറഞ്ഞ് നിൽക്കുന്ന സൗന്ദര്യം എന്നെ അവളിലേക്ക് ആകർഷിച്ചു.
അഞ്ചരയടിക്ക് മുകളിൽ ഉയരമുണ്ട്. അതിനൊത്ത താടിയും കൂടി ആയപ്പോൾ ഒരു മോഡലിനെപോലെ തോന്നി. ഈ.. രണ്ട് ദിവസം കൊണ്ട് ഞാൻ കൊച്ചിയിൽ കണ്ടതിൽ വച്ച് ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ രൂപം അതാണെന്ന് തോന്നി.
പാലക്കാടൻ നടൻ സൗന്ദര്യവും കൊച്ചിയുടെ ആധുനിക സൗന്ദര്യവും ചേർന്ന പെണ്ണ്. ഒറ്റ നോട്ടത്തിൽ നിന്നുതന്നെ സൗന്ദര്യം അതീവ ശ്രദ്ധയോടെ പരിപാലിക്കുന്ന ആളാണെന്ന് മനസ്സിലായി.
ഞാൻ വെറുതെയൊന്ന് രാഹുലിനെ നോക്കി. സ്ത്രീകൾക്ക് നേരെയുള്ള കഴുകാൻ കണ്ണ് എന്ന് പറയുന്നത് ഇതിനെയാണ് എന്നെനിക്ക് തോന്നി പോയി.
അവനിൽ നിന്നും ഞാൻ കണ്ണ് അവിടെ ഇരിക്കുന്ന മറ്റ് പുരുഷൻമാരിലേക്ക് പായിച്ചു.
സത്യം പറഞ്ഞാൽ ഞാൻ ഒരു പുരുഷനയത്തിൽ ഒരല്പം അഭാമാനം തോന്നിയ നിമിഷം.
ആരാണ് തമ്മിൽ ഭേദം എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥ. പിന്നീട് കണ്ണ് നീണ്ടത് രമ്യയുടെ നേർക്കായിരുന്നു. പക്ഷേ ആ കണ്ണുകൾ മാത്രം എനിക്ക് നേരെ ആയിരുന്നു.
അവർ വന്ന് അസിസ്റ്റന്റ് മാനേജറുടെ സീറ്റിൽ ഇരുന്നപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.
ഒരല്പം നേരം കൂടിക്കഴിഞ്ഞപ്പോഴാണ് മറ്റുള്ളവരുടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലാവാൻ തുടങ്ങിയത്.
എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും എന്റെ കണ്ണുകളും അവർക്ക് നേരെ നീണ്ട് പോവുന്നതുപോലെ.
ഞാൻ കുറച്ച് പാട്പെട്ട് എന്റെ കണ്ണുകളെ നിയാത്രിച്ച് നിർത്തി.
ഉച്ചത്തെ ഫുഡ് കഴിക്കാൻ പതിവ് പോലെ ഹോട്ടലിലേക്ക് പോയി. തിരിച്ച് വരുബോൾ എല്ലാവരും ഫുഡ് കഴിക്കുന്ന തിരക്കിലായിരുന്നു. ഞാൻ എന്റെ ഫോണിൽ തോണ്ടികൊണ്ടിരിക്കുബോൾ രമ്യ എന്റെ അടുത്തേക് വന്നു. വരവ് കണ്ടപ്പോൾ തന്നെ കൊഞ്ചനുള്ള വരവാണ് എന്ന് മനസ്സിലായി.
കുറച്ച് നേരം അവൾ എന്തൊക്കെയോ ചോദിച്ചു. ഞാൻ അതിന് വെറും മൂളലോടെ മറുപടി കൊടുത്തുകൊണ്ടിരുന്നു. പെട്ടനാണ് ഫുഡ് കഴിക്കല് കഴിഞ്ഞ് അസിസ്റ്റന്റ് മാനേജർ അത് വഴി പോവുന്നത് കണ്ടത്.