മോഡേൺ രീതിയിൽ ആരെയും ആകർഷികാൻ പോന്ന വസ്ത്രങ്ങളണിഞ്ഞ് ഫുഡ് പാതിലൂടെ അന്നനട നടന്നുകൊണ്ട് വരുന്ന തരുണി മണികളും.
കൈ വിട്ടാൽ അകന്ന് പോവും എന്ന ഭയത്തോടെ കരുതലോടെ കോർത്ത് പിടിച്ച കൈകളാൽ നടന്നുവരുന്ന ഇണ പ്രാവുകളും.
വെയിലേറ്റ് വാടിയ മുഖത്ത് വാടത്തെ സൂക്ഷിച്ച പുഞ്ചിരിയുമായി കയ്യിൽ അന്നന്നത്തെക്കുള്ള അരിയുമായി വീട്ടിലേക്ക് മടങ്ങുന്ന പാവങ്ങളും.
ലുലുമാളിന്റെ ശീതളിമയിൽ ഷോപ്പിങ് കഴിഞ്ഞ് ആഡംബര കറുകളിൽ കോടികളുടെ അപർട്ട്മെൻഡിലേക്ക് പോവുന്ന ധനികരും.
കൊച്ചിയുടെ കാഴ്ചകൾ എനിയും അനവതി. അവ വർണിക്കാൻ നമ്മുക്ക് ദിവസങ്ങൾ എടുത്തേക്കം. ഞാൻ ഹോസ്റ്റലിൽ എത്തി.
ബോയ്സ് ഹോസ്റ്റൽ എന്ന് പറയുമ്പോൾ പല മേഖലയിലുള്ളവരുമുണ്ട്.
പഠിക്കുന്നവരുണ്ട് ജോലി ചെയുന്നവരുണ്ട്. ഒറ്റക്ക് താമസിക്കുന്നവർക് ബഡ്ജറ്റ് ഫ്രണ്ട്ലിയായി താമസിക്കാൻ പറ്റിയ ഒരിടം.
ഡ്രസ്സ് എല്ലാം നമ്മൾ തന്നെ കഴുകണം എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല. ഹോസ്റ്റൽ ലൈഫിലെ ഏതൊരു ആളെയും മടുപ്പിക്കുന്ന ഒരു പണിയും അതാണലോ.
ഒരു ദിവസം മടി പിടിച്ചിരുന്നാൽ അടുത്ത ദിവസതെക്ക് ഇരട്ടി പണിയായി മാറുകയ്യും ചെയ്യും.
ഞാൻ ഇന്നലെ ഇങ്ങോട്ട് വരുബോൾ ഇട്ടതും. ഇന്ന് ബാങ്കിലേക്ക് പോവുബോൾ ഇട്ടതുമായ രണ്ട് ജോഡി ഡ്രസ്സ് കഴുകി.
ആ പണി കഴിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അമ്മ എന്റെ മുന്നിൽ ഉണ്ടെങ്കിൽ ഒന്ന് തൊഴണം എന്ന് തോന്നിപോയി.
############################
പിറ്റേന്ന് പതിവ് പോലെ ബാങ്കിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ഒരുപാട് സുന്ദരികളായ പെൺകുട്ടികളെ കാണം. ചിലർ നമ്മളിലൂടെയും ഒന്ന് നോട്ടം പായിക്കും. നല്ല സുഖകരമായ കാഴ്ചത്താനെയാണത്.
പത്തുമണിക്ക് പത്ത് മിനിറ്റ് ഉള്ളപ്പോൾ ഞാൻ ബാങ്കിലെത്തി. ഇന്ന് സെക്യൂരിറ്റി ചേട്ടനോട് അങ്ങോട്ട് ചിരിക്കുന്നതിനുമുൻപ് അയാൾ ഇങ്ങോട്ട് ചിരിച്ചു.
അങ്ങനെ ഞാൻ എന്റെ ചെയറിൽ പോയിരുന്നു. രാഹുൽ എനിക്ക് നേരെ കൈ ഉയർത്തികാണിച്ചു. ഞാനും അവന് നേരെ കൈവീശി കാണിച്ചു.
പിന്നിട് അങ്ങോട്ട് ഓരോരുത്തരായി കയറിവന്നു. അതിനിടയിൽ രമ്യയും കയറി വന്നു. അവരെല്ലാം എനിക്കും ഒരു ചിരി തരാൻ മടിച്ചില്ല. സത്യം പറഞ്ഞാൽ ആ ഒരു പ്രവർത്തി എനിക്കല്പം സന്തോഷം പകരുകയും ചെയ്തു.