ലഞ്ച് ടൈം ആയപ്പോൾ എല്ലാവരും അവരവർ കൊണ്ടുവന്ന ഫുഡും കൊണ്ട് ഡൈനിങ് ഏരിയയിലേക്ക് പോയി. രമ്യ മാത്രം എന്റെ അടുത്തേക്കാണ് വന്നത്.
കിഷോർ.. ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ…
ഇല്ല രമ്യ. ഹോട്ടലിൽ പോവണം. ഞാൻ പറഞ്ഞു.
മ്മ്.. ശരി. അവൾ അതും പറഞ്ഞ് ഫുഡ് കഴിക്കാൻ പോയി.
സത്യം പറഞ്ഞാൽ അവളുടെ ആ ഒരു പ്രവർത്തിയിൽ നിന്ന് എനിക്ക് അവളോട് അല്പം ബഹുമാനം തോന്നി. കാരണം മറ്റാരും എന്നോട് ഇതുവരെ സംസാരിക്കാൻ പോലും വന്നിട്ടില്ല എന്നത് തന്നെ.
നമ്മൾ ആദ്യമായി ഒരു ജോലിക്ക് കയറുബോൾ അഭിമുഖീകരിക്കേണ്ടിവരുന്ന വലിയൊരു പ്രശ്നം.
പുറത്ത് പോയി തരക്കേടില്ലാത്ത ഒരു ഹോട്ടൽ കണ്ടുപിടിച്ച് അവിടെ നിന്നും നാടൻ ഫുഡ് കഴിച്ചു.
അത് കഴിഞ്ഞ് ഞാൻ വീണ്ടും ബാങ്കിലേക്ക് നടന്നു. എനി രണ്ട് മണിക്ക് ശേഷം മാത്രമേ ബാങ്ക് പ്രവർത്തിക്കുകയൊള്ളു. അതുവരെ ഫ്രീയാണ്.
ഞാൻ എന്റെ ചെയറിൽ പോയി ഇരുന്നതും ഓരോരുത്തരായി എന്റെ അടുത്ത് വന്ന് പരിജയപെട്ടു.
അവസാനം ആ ജാഡ തെണ്ടിയും എന്റെ അടുത്തുവന്നു.
ഹായ്.. ഞാൻ രാഹുൽ.
ഹായ്… ഞാൻ കിഷോർ.
പിന്നീട് മറ്റ് കാര്യങ്ങൾ എല്ലാം ഞങ്ങൾ ഫ്രീയായി സംസാരിക്കുവാൻ തുടങ്ങി. അതിൽനിന്നും ഒരു കാര്യം എനിക്ക് വ്യക്തമായി. ഒന്നുകിൽ ഇവിടെ എന്റെ ഏറ്റവും അടുത്ത സുഹൃത്താവാൻ പോകുന്നവൻ. അല്ലങ്കിൽ ഇവനാവും എനിക്ക് ഏറ്റവും വലിയ പാരയവൻ പോവുന്നത്.
മൂന്ന് മണി കഴിഞ്ഞപ്പോൾ പിന്നെ ബാങ്കിൽ ഞങ്ങൾ സ്റ്റാഫുകൾ മാത്രമായി. പിന്നീടങ്ങോട്ട് നാല് മണിവരെ ഓരോ സെക്കൻഡുകളും തള്ളി നീക്കുകയായിരുന്നു.
ഇതിനിടയിലും രമ്യ ഇടക്ക് എന്റെ അടുത്ത് വന്ന് ഓരോന്ന് സംസാരികാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ അത് മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ഞാൻ അല്പം അകലം പാലിച്ചു. എന്റെ പണികൾ കഴിഞ്ഞപ്പോൾ ഞാൻ നേരെ ഹോസ്റ്റലിലേക്ക് തിരിച്ചു.
വഴിമദ്യ ഒരു ചായ കുടിച്ചതിനുശേഷം ഹോസ്റ്റലിലേക്ക് പ്രയാണം ആരംഭിച്ചു.
സായാഹ്ന രശ്മിയിൽ പൊതിഞ്ഞ കൊച്ചിക്ക് ഒരു പ്രത്യേക ഭംഗിയാണ്. മെട്രോ പലതിനടിയിലൂടെ തണൽ പറ്റി കലപില കൂട്ടി പോവുന്ന സ്കൂൾ കുട്ടികളും.