ബസ്സിൽ നല്ല തിരക്കണ്. രാവിലെ ആയതുകൊണ്ട് തന്നെ ജോലിക്ക് പോവുവരുടെയും സ്റ്റുഡൻസിന്റെയും നല്ല തിരക്ക്. പോരാത്തതിന് ഒട്ടും വശമില്ലാത്ത എക്സിക്യൂട്ടീവ് ലൂക്കും. ഷർട്ട് ഇൻ ചെയ്തത് കാരണം ജെട്ടിക്കൂളിൽ ഉറുമ്പ് കയറിയ അവസ്ഥ.
പത്ത് മിനുട്ടുള്ള യാത്ര അവസാനിച്ചത് ഞാൻ വർക്ക് ചെയ്യാൻ പോവുന്ന ബാങ്കിന്റെ മുന്നിലാണ്.
സെക്യൂരിറ്റി മുന്നിൽ തന്നെ നിൽപ്പുണ്ട്. ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ അത് കണ്ട ഭാവം നടിച്ചില്ല. ഞാൻ അയാൾക്കാടുത്തേക് ചെന്നു.
ഞാൻ ഇവിടെ പുതുതായി ജോയിൻ ചെയ്യാൻ വന്നതാണ്. മേനേജർ എത്തിയോ..
ഇല്ല.. മാഡം വരാൻ പത്തുമണിയാവും. അയാൾ മറുപടി തന്നു.
ഞാൻ കുറച്ച് അപ്പുറത്തേക്ക് മാറി നിൽക്കാൻ ശ്രമിച്ചു.
ഉള്ളിൽ കയറി ഇരുന്നോളൂട്ടോ.. അയാൾ മാന്യമായി പറഞ്ഞു.
ഞാൻ ബാങ്കിന്റെ വാതിൽ തുറനാശേഷം ഉള്ളിലേക്ക് കയറി.
എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. മാനേജരാണെങ്കിൽ എത്തിയിട്ടുമില്ല. ഒന്നുരണ്ട് പേർ ഉള്ളത് ഒഴിച്ചാൽ മറ്റു കസേരകൾ ഒഴിഞ്ഞ് കിടന്നു.
ഞാൻ വിസിറ്റേഴ്സ് ഇരിക്കുന്ന ചെയറിലേക്ക് ഇരുന്നു. രണ്ട് മിനിറ്റ് കഴിഞ്ഞതും ബാങ്കിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് ഒരു പെൺ കുട്ടി ഉള്ളിലേക്ക് കടന്നുവന്നു. അവൾ ഞാൻ ഇരിക്കുന്നിടത്തേക്ക് നോക്കിചിരിച്ചു. ശേഷം അവൾ എനിക്കരികിലേക്ക് നടന്നുവന്നു.
ഹായ്… അവൾ എനിക്ക് നിറ പുഞ്ചിരിയോടെ ഒരു ഹായ് തന്നു.
ഹായ്.. ഞാനും തിരിച്ചും വിഷ്ചെയ്തു.
ഞാൻ രമ്യ. പുതിയ അപ്പോയിമെന്റ് ആണല്ലെ… എന്താ പേര്.
കിഷോർ…
സെക്യൂരിറ്റി ചേട്ടൻ പറഞ്ഞിരുന്നു പുതിയ അപ്പോയിമെന്റ് ഉണ്ടെന്ന്. ഞാൻ ഇവിടെ ഗോൾഡ് ലോൺ സെക്ഷനിലാണ്. അവൾ പറഞ്ഞു.
ഞാൻ അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു.
പിന്നീടാങ്ങോട്ട് ഓരോരുത്തരായി കയറി വന്ന് അവരവരുടെ സീറ്റിൽ ഇരുന്നു. ചിലർ അവിടെനിന്നും കൊണ്ട് തന്നെ ചിരിച്ച് കാണിച്ചു. ചിലർക്ക് അതിനും സമയമില്ലായിരുന്നു.
പത്ത് മണി ആയതും ഒരു നാല്പത് നാൽപതി അഞ്ചിനോട് അടുത്ത് പ്രായം വരുന്ന ഒരു സ്ത്രീ ഉള്ളിലേക്ക് കയറി വന്നു. അവർ നേരെ മാനേജറുടെ കേബിനിലേക്ക് പോയി.
ആഹാ.. അപ്പോ ഇതാണ് മാനേജർ. ഞാൻ ചെയറിൽ നിന്നും എഴുനേറ്റ് നേരെ അവരുടെ അടുത്തേക്ക് നടന്നു.