പ്രസവം കഴിഞ്ഞ് ഞാൻ നേരെ പോയത് കോടതിയിലേക്കാണ്. അത് പറയുമ്പോൾ അവളുടെ വാക്കിലെ ദൃഢത ഞാൻ തിരിച്ചറിഞ്ഞു.
കിഷോറ് ബാങ്കിൽ ജോയിൻ ചെയ്ത അന്നായിരുന്നു അതിന്റെ അവസാന വിധി. അവൾ കണ്ണുകൾ തുടച്ച് എന്നെ നോക്കി.
ഈ… കാറ് എന്റെ ചേട്ടൻ എന്റെ കല്യാണത്തിന് തന്നതാണ്. അത് പറഞ്ഞ് അവൾ കാറിന്റെ ഡാഷ് ബോർഡിലൂടെ കൈയ്യടിച്ചു.
അതു കണ്ടപ്പോൾ എന്റെ കൈ അറിയാതെ കാറിന്റെ സ്റ്റിയറിങ്ങിൽ മുറുക്കിപിടിച്ചു.
അപ്പോ ചേട്ടനൊക്കെ ഇപ്പോ എവിടെയാ… ഞാൻ ചോദിച്ചു.
ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് അച്ഛൻ മരിച്ചത്. പിന്നെ എനിക്കും അമ്മയ്ക്കും കൂട്ടായി ചേട്ടൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോ ചേട്ടനും ചേട്ടത്തിയും കുട്ടികളും അമ്മയുമെല്ലാം യുഎസിലാണ്.
എന്നോടും അങ്ങോട്ട് ചെല്ലാൻ പറയുണ്ട്. അത് കേട്ടതും ഒരു ഞെട്ടലോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി.
എന്നിട്ട് എന്ത് തീരുമാനിച്ചു… ഞാനല്പം നിരാശയോടെ ചോദിച്ചു.
അവൾ എന്നെ നോക്കി ചിരിക്കുക മാത്രം ചെയ്തോളൂ. അപ്പോഴേക്കും ഞങ്ങൾ ഫ്ലാറ്റിനടിയിൽ എത്തിയിരുന്നു .
കുഞ്ഞിനെ ഞാനെടുകാം. കാറിൽ നിന്നും ഇറങ്ങുബോൾ ഞാൻ അഭിരാമിയോട് പറഞ്ഞു.
ഞാൻ വണ്ടിയിൽനിന്നും മോളെ എടുത്ത് അഭിരാമിക്ക് പുറകെ നടന്നു. ഞങ്ങൾ ലിഫ്റ്റ് വഴി മുകളിലേക്ക് കയറി.
കുഞ്ഞിനെ ബെഡിൽ കിടത്തിയ ശേഷം ഞാൻ അഭിരാമിയോട് യാത്ര പറഞ്ഞ് അവിടെന്നിന്നും ഇറങ്ങി.
#########################
ഹോസ്റ്റലിൽ എത്തിയതിനുശേഷം കുളികഴിഞ്ഞ് ഇരിക്കുബോഴാണ്. അഭിരാമിയെ വിളിക്കണം എന്നൊരു തോന്നൽ.
ഉള്ളിൽ ആ ശബ്ദം കേൾക്കാൻ ഒരു കൊതി.
പക്ഷേ… എന്തുപറഞ്ഞ് വിളിക്കും. മനസ്സ് ആകെ ചിന്ത കുഴപ്പത്തിലായി.
പെട്ടൊന്ന് എന്റെ കയ്യിൽ ഇരുന്ന് ഫോൺ ബെല്ലടിച്ചത്. ഞാൻ സ്ക്രീനിലേക്ക് നോക്കി.
അഭിരാമി..
എന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാൻ കഴിയാത്ത അവസ്ഥ. ഞാൻ കുറച്ച് നേരം കൂടി അത് നോക്കിയിരുന്ന ശേഷം. കോൾ എടുത്ത് ഫോൺ ചെവിയിൽ വച്ചു.
ഹലോ… ഒരു പ്രാവിന്റെ കുറുകൽ പോലെ അതെന്റെ ചെവിയെ തരളിതമാക്കി.
ഹലോ… ഞാനെന്റെ ശബ്ദത്തെ പരമാവധി മയപ്പെടുത്തി തിരിച്ചും ഹലോ പറഞ്ഞു. നീനുവിന് ചെറുതായി ചൂടുള്ള പോലെ. അവൾ പറഞ്ഞു.