അങ്ങനെ എന്റെ ഫ്രണ്ട്സ് പോലും എന്നോട് ചോദിച്ചു തുടങ്ങി ഞാനൊരു ഹോമോസെക്ൽ ആണോ എന്ന്. അത് പറഞ്ഞ് അവൾ ചെറുതായി ഒന്ന് ചിരിച്ചു.
കോളേജ് ഒക്കെ കഴിഞ്ഞിരിക്കുബോഴാണ് എന്റെ ചേട്ടന്റെ ഫ്രണ്ട് വഴി അയാളുടെ കസിന് വേണ്ടി ഒരു അലയൻസ് വന്നത്.
എനിക്കും പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ ഒന്നും തോന്നിയില്ല. വീട്ടുകാർക്ക് ഇഷ്ടായി അതുകൊണ്ട് എനിക്കും ഇഷ്ടായി. പക്ഷേ പിന്നെ അവിടന്ന് അങ്ങോട്ട് എന്റെ ജീവിതത്തിലെ മോശം സമയങ്ങളുടെ തുടക്കമായിരുന്നു.
കല്യാണം കഴിഞ്ഞ് കുറച്ചു നാൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു മാസമൊക്കെ കഴിഞ്ഞപ്പോഴാണ് ആളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.
ആള് ഡ്രിങ്ക്സ്സ് കഴിക്കുന്നതോ സ്‌മോക്ക് ചെയ്യുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല. പക്ഷേ പുള്ളി നല്ല രീതിയിൽ ഡ്രക്ക്സ് ഉപയോഗിക്കുനുണ്ടായിരുന്നു.
അത് ഉപയോഗിച്ചാൽ പിന്നെ അന്ന് എന്നെ ഒരുപാട് ഉപദ്രവിക്കും. പലപ്പോഴും എന്നെ ബ്രൂട്ടലായി റേപ്പ് വരെ ചെയ്തു. അത് പറയുബോൾ ആ വാക്കുകൾ ഒന്ന് ഇടറിപ്പോയി.
അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.
അയാൾക്ക് ഞാൻ സാരീ ഉടുക്കുന്നത് തീരെ ഇഷ്ടലായിരുന്നു. കല്യാണം കഴിഞ്ഞ അന്നുതന്നെ അയാൾ അത് എന്നോട് പറയുകയും ചെയ്തു.
ഒരി.. ഒരിക്കെ.. ഞാൻ സാരീ ഉടുത്തതിന്… എന്റെ…. എന്റെ.. വയറിൽ അയാൾ പപ്പടകമ്പി ചൂടാക്കിവച്ചു. അവൾ അത് പറയുന്നതിനിടയിൽ ആ വാക്കുകൾ പലവട്ടം ഇടറിപ്പോയി.
അവൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് എന്റെ കണ്ണുകളിൽനിന്നും ഊർന്നുവീഴുന്ന ചുടു നീർ മണികളെ തടയുവാൻ കഴിയാതെപോയി.
അല്പം നേരം ആ വണ്ടിക്കുള്ളിൽ അവളുടെ അടക്കി പിടിച്ച തേങ്ങൽ മാത്രം. ശേഷമവൾ വീണ്ടും പറയുവാൻ തുടങ്ങി.
ഞാൻ അനുഭവിക്കുന്നതിനെക്കുറിച്ച് എന്റെ വീട്ടുകാർ അറിയുമ്പോഴേക്കും എന്റെ വയറ്റിൽ നീനുവിന് മൂന്ന് മാസായിരുന്നു.
പിന്നീട് രണ്ട് വീട്ടുകാരുടെയും ഇടപെടലിൽ ഒരു ഒത്തുതീർപ്പിലെത്തി. ശരിയാകും എന്നുള്ള വാക്കിനുമേൽ വീണ്ടും ഞാനവിടത്തെ പീഡനവും സഹിച്ച് പിടിച്ചുനിന്നു.
അങ്ങനെ ഞാൻ എട്ട് മാസം പ്രഗ്നന്റ് ആയിരിക്കുമ്പോൾ ഇത് എന്റെ കുഞ്ഞല്ല എന്നുപറഞ്ഞ് അയാൾ എന്റെ വയറിൽ ചവിട്ടി.
ആ ഒരു സംഭവം കൊണ്ട് എട്ടുമാസം പ്രഗ്നന്റ് ആയിരുന്ന എനിക്ക് പ്രായം ആകുന്നതിന് മുൻപേ നീനുവിനെ പ്രസവിക്കേണ്ടി വന്നു. അത് പറഞ്ഞ് അവൾ പുറകിലെ സീറ്റിൽ കിടന്നുറങ്ങുന്ന നീനുവിനെ തിരിഞ്ഞ് നോക്കി.