കിഷോർ…
ഞാനവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഒരു പരിഭ്രാമം നിഴലിച്ചിരുന്നു.
ഡാ… എനിക്ക് ഒരു കല്യാണആലോചന വന്നിട്ടുണ്ട്. മിക്കവാറും വീട്ടുകാര് അത് ഉറപ്പിക്കും. അവളൊരു വോൾട്ടേജ് കുറഞ്ഞ ചിരിയോടെ പറഞ്ഞു.
ഞാൻ അവൾ പറയുന്നത് കേൾക്കുവാനായി കാതുകൂർപ്പിച്ചു.
ഡാ…. നിനക്ക് എന്നോട് അങ്ങനെ വല്ല ഇഷ്ടവും ഉണ്ടോ… അവൾ ചെറിയ വിക്കലോടെ പറഞ്ഞൊപ്പിച്ചു.
അവളുടെ ആ ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു.
ഹേയ്… രമ്യ. എനിക്ക് നിന്നോട് അങ്ങനൊന്നും.
ഇല്ല എന്നല്ലേ.. അത് പറയുബോൾ അവളുടെ മുഖത്ത് ചെറിയൊരു വാട്ടം ഉണ്ടായിരുന്നു.
എനിക്കറിയാം. പക്ഷേ ഒന്ന് ചോദിക്കണം എന്ന് തോന്നി. അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
ഞാനും അവളെ നോക്കി ചിരിച്ചു. രമ്യ അവളുടെ വീട്ടിലേക്ക് തിരിഞ്ഞതും ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
ഡാ… ഞാൻ വിളി കേട്ടിടത്തേക്ക് നോക്കി.
അഭിചേച്ചി ഒരു പാവണ്. മറ്റുള്ളവർ നോക്കുന്ന അതെ കണ്ണോടെ നീയും അവരെ നോക്കരുത്. ഒരുപാട് അനുഭവിച്ചതാണവർ. അതും പറഞ്ഞ് അവൾ ഉള്ളിലേക്ക് കയറി പോയി.
രമ്യ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പക്ഷേ അഭിരാമിയുടെ ജീവിതത്തിൽ എന്തൊക്കെയോ ട്രാജഡികൾ നടന്നിട്ടുണ്ട് എന്നെനിക്ക് ഇന്നവിടെ ചെന്നപ്പോൾ തന്നെ മനസ്സിലായിരുന്നു.
ഞാൻ നേരെ ഹോസ്റ്റലിലേക്ക് പൊന്നു.
പിറ്റേന്ന് ബാങ്കിൽ ചെന്നപ്പോൾ അഭിരാമിയെ കുറിച്ച് രമ്യയോട് ഒരുപാട് ചോദിച്ചു. മറ്റാരോടും പറയരുത് എന്ന് അഭിരാമി പറഞ്ഞിട്ടുണ്ട് എന്നുപറഞ്ഞ് അവൾ ഒഴിഞ്ഞു.
നിനക്ക് എന്തെങ്കിലും അറിയണമെങ്കിൽ ചേച്ചിയോട് നേരിട്ട് ചോദിച്ചോ എന്നവൾ പറഞ്ഞു.
അഭിരാമിയോട് നേരിട്ട് ചോദിക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല.
#####################
അങ്ങനെ പിന്നെയും ദിവസങ്ങൾ കടന്നുപോയി. നാളെ രമ്യയുടെ എൻഗേജ്മെന്റ് ആണ്. എനിക്കും അഭിരാമിക്കും മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളൂ. ബാങ്ക് ഉള്ള ദിവസം ആയതിനാൽ തലേന്നാളാണ് ക്ഷണം.
രാവിലെതന്നെ അഭിരാമി വിളിച്ച് എന്നോട് കാറ് ഓടിക്കാൻ അറിയുമോ എന്ന് ചോദിച്ചു. അറിയാം എന്ന് പറഞ്ഞപ്പോൾ അവൾ ഒരു പ്ലാൻ പറഞ്ഞു. എനിക്കും അത് ok ആയിരുന്നു.
അങ്ങനെ അന്ന് ബാങ്ക് കഴിഞ്ഞ് ഞാൻ ഹോസ്റ്റലിലേക്ക് പോയി. അവിടന്ന് കുളിയൊക്കെ കഴിഞ്ഞ് കൂട്ടുകാരന്റെ v3യും എടുത്ത് നേരെ അഭിരാമിയുടെ ഫ്ലാറ്റിലേക്ക് വിട്ടു.