അഭിരാമി ഞങ്ങൾക്കുള്ള പ്ലേറ്റുമായി വന്നു. അവൾ തന്നെയാണ് ഞങ്ങൾക്ക് വിളമ്പി തന്നതും.
ചേച്ചി ഇരിക്കുന്നിലെ… രമ്യ ചോദിച്ചു.
ഇല്ല നിങ്ങള് കഴിക്ക് ഞാൻ പിന്നെ ഇരുന്നോളാം.
അതുവേണ്ട. ചേച്ചി ഇരിക്ക്. രമ്യ വീണ്ടും പറഞ്ഞു.
അഭിരാമി എന്റെ മുഖത്തേക്കൊന്ന് നോക്കി.
ഞാൻ കണ്ണുകൾ കൊണ്ട് ഇരിക്കാൻ പറഞ്ഞു. ഞാൻ എന്താണ് പറഞ്ഞത്. എന്തിനാണ് പറഞ്ഞത്. എന്നൊന്നും എനിക്കപ്പോൾ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.
അഭിരാമി എനിക്ക് എതിർവശത്തുള്ള ചെയറിൽ ഇരുന്നു.
രമ്യ അവൾക്ക് വിളമ്പി കൊടുത്തു. ഞങ്ങൾ എല്ലാരും ഒപ്പമിരുന്ന് ഫുഡ് കഴിച്ചു. കഴിക്കുന്നതിനിടയിൽ പലപ്പോഴും എന്റെയും അഭിരാമിയുടെയും കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.
ഫുഡ് കഴിച്ച് കഴിഞ്ഞ് അൽപനേരം കഴിഞ്ഞാണ് ഞങ്ങൾ ഇറങ്ങിയത്. അതുവരെ രമ്യയും അഭിരാമിയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴും എനിക്ക് അവളോട് സംസാരിക്കാൻ ഒരു മടി പോലെ.
നീനുവാണെങ്കിൽ എന്റെ അടുത്ത് നിന്നും മാറിയതേയില്ല. ആ കുറച്ച് നേരം കൊണ്ടുതന്നെ നീനുവിനോട് എനിക്ക് വല്ലാതോരു ആത്മബന്ധം ഉള്ളത് പോലെ തോന്നി.
രമ്യയുമായി സംസാരിക്കുകയാണെങ്കിലും അഭിരാമിയുടെ ശ്രദ്ധ മുഴുവൻ എന്റെയും മോളുടെയും അടുത്തായിരുന്നു.
കുറച്ച് കഴിഞ്ഞ് ഞാനും രമ്യയും അവരോട് യാത്രപറഞ്ഞ് ഇറങ്ങി. ഇറങ്ങാൻ നേരം നീനു മോൾ എനിക്കൊരു ഉമ്മയും തന്നു.
അഭിരാമിയോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞ ശേഷം ഞങ്ങൾ വണ്ടികടുത്തേക് നടന്നു.
രമ്യ എന്തൊക്കയെ പറയുന്നുണ്ട് പക്ഷേ അതിനൊന്നിനും ചെവികൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ മനസ്സ് ഇപ്പോഴും അഭിരാമിക്കും നീനുവിനും ഒപ്പമാണ്.
ഡാ… നീയേനെ വീട്ടിലേക്ക് ആക്കി തരില്ലേ….
ആടി…
പിന്നിടവൾ പറഞ്ഞുതന്ന വഴിയിലൂടെ ഞാൻ വണ്ടിയൊടിച്ചു.
ആ.. ഇവിടെ നിക്കട്ടെ.. അവൾ എന്റെ ഷോൾഡറിൽ തട്ടിക്കൊണ്ട് പറഞ്ഞു.
ഞാൻ ഒരു രണ്ട് നില വീടിന്റെ മുന്നിൽ ബൈക്ക് നിർത്തി.
രണ്ട്നില ആണെങ്കിലും ചെറിയ വീടാണ്. അവൾ ബൈക്കിൽ നിന്നും ഇറങ്ങി.
ഡാ… വാ.. കയറിട്ട് പോവാം. അവളെന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.
ഇല്ലടി.. പിന്നീട് ആവട്ടെ. ഞാൻ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു.
എന്ന ശരി നാളെ കാണാം. ഞാൻ അതുപറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കിയതും.