ചേച്ചി ബാങ്കിലേക്ക് വന്നാൽ ഇവിടെ മോള് തനിച്ചല്ലേ.. അപ്പോ മോളെ നോക്കാൻ ഒരാളെ നിർത്തിട്ടുണ്ട്. അവരുടെ കാര്യമ പറഞ്ഞത്. ഞാൻ കാര്യം മനസ്സിലാവാത്ത മുഖഭവത്തോടെ ഇരിക്കുന്നത് കണ്ടതുകൊണ്ടാവണം രമ്യ കാര്യം വിശദികരിച്ചുതന്നു.
അപ്പോ.. ഇവിടെ മാഡവും മോളും മാത്രമേ ഒള്ളു… ഞാൻ അതിശയത്തോടെ ചോദിച്ചു.
മ്മ്.. അതെ.. അവൾ മറുപടി തന്നു.
അപ്പോഴേക്കും അഭിരാമി ഒരു ട്രയിൽ ഞങ്ങൾക്കുള്ള ജ്യൂസുമായി വന്നു. അവളെ മറപറ്റി ഒരു കൊച്ച് സുന്ദരിയും. കാഴ്ചയിൽ അഭിരാമിയെപ്പോലെ തന്നെ. അവളുടെ എല്ലാ സൗന്ദര്യവും ആ കുട്ടിക്കും കിട്ടിയിട്ടുണ്ട്.
നീനു… ഇങ്ങുവന്നെ… രമ്യ ആ കൊച്ചു സുന്ദരിയെ കൈകാട്ടി വിളിച്ചു.
പക്ഷേ ഞാനുള്ളതുകൊണ്ടാണെന്ന് തോന്നുന്നു. നീനു അഭിരാമിയുടെ പുറകിൽത്താനെ മറഞ്ഞു നിന്നു.
നിങ്ങൾ വരുന്നു എന്ന് പറഞ്ഞപ്പോൾ നല്ല സന്തോഷത്തിലായിരുന്നു.
മോളെ ചെല്ലടാ… അഭിരാമി നീനുമോളോട് പറഞ്ഞു. അപ്പോഴും അവൾ മണികിലുക്കം പോലെ ചിരിച്ചുകൊണ്ട് അഭിരാമിക്ക് പുറകിൽത്താനെ നിലയുറപ്പിച്ചു.
ഞാൻ ചിരിയോടെ ഞങ്ങൾ കൊണ്ടുവന്ന ടെഡി ബെയർ നീനുവിന് നേരെ നീട്ടി.
അവൾ അഭിരാമിയുടെ മുഖത്തേക്ക് തലഉയർത്തി നോക്കി.
വാങ്ങിക്കോ.. അഭിരാമി നീനുവിനോട് പറഞ്ഞു.
നീനു മടിയോടെ ഓരോ സ്റ്റെപ്പും വച്ച് എന്റെടുക്കൽ വന്നു.
ടെഡി ബെയർ വാങ്ങുവാൻ വേണ്ടി രണ്ടു കൈകളും നീട്ടി.
മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ… ഞാൻ മനസ്സറിഞ്ഞ് നീനുവിനെ വിഷ് ചെയ്തു.
താങ്ക്യൂ… നീനു ഒരു കൊഞ്ചലോടെ എന്നോട് നന്ദി പറഞ്ഞു.
ഹാപ്പി ബർത്ത്ഡേ മോളെ… അതിനിടയിൽ രമ്യകൂടി നീനുവിനെ വിഷിത്തു.
കിഷോർ.. ഗസ്റ്റയിട്ട് നിങ്ങളെ രണ്ടുപേരെ മാത്രേ വിളിച്ചിട്ടോളൂട്ടോ. അഭിരാമി ഒരു ചിരിയോടെ ഞങ്ങളെ നോക്കി പറഞ്ഞു.
വരു… നമ്മുക്ക് കേക്ക് കട്ടിയാം. അവൾ ഞങ്ങളെ വിളിച്ചു.
വാ… ഞാൻ നീനുവിന്റെ തോളിൽ കൈവെച്ച് അഭിരാമിയുടെ അടുത്തേക്ക് നടന്നു.
ഞങ്ങളുടെ വരവ് കണ്ടതും അഭിരാമിക്ക് അത്ഭുദമായി. അതുവരെ നാണിച്ച് നിന്നിരുന്ന നീനു എന്നോട് ചേർന്ന് നടന്നുവരുന്നു. അഭിരാമി ചെറു ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി.
എന്നാൽ ആ നേരത്ത് തന്നെ ഞാനും അവളെ നോക്കി. കണ്ണുകൾ തമ്മിൽ ഒരു നിമിഷത്തേക് ഉടക്കി. എന്നാൽ അതിന് അധികം ആയുസ് കൊടുക്കാതെ ഞാനെന്റെ കണ്ണുകളെ വെട്ടിച്ചു മാറ്റി.