ഉത്രാളിക്കാവ് പിന്നിട്ട് കൊണ്ട് ട്രെയിൻ നീങ്ങികൊണ്ടിരിക്കുമ്പോൾ പ്രകൃതി ഭംഗിയുടെ കാര്യത്തിൽ പാലക്കാടിന് ഒട്ടും പിറകിലല്ല തൃശ്ശൂർ എന്ന കാര്യവും ചിന്തിച്ചു പോയി.
അനവധി സ്റ്റേഷനുകൾ പിന്നിട്ട് ട്രെയിൻ എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ സമയം ഒന്നേമുക്കാൽ. ഇന്ത്യൻ റെയിൽവേ സമയക്രമം പാലിക്കുന്ന കാര്യത്തിൽ അല്പം പുറകിലായതുകൊണ്ട് കൃത്യസമയത്ത് തന്നെ ലക്ഷ്യസ്ഥാനത്തെത്തി.
കാണാൻ തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ച ശേഷം നേരെ ഹോസ്റ്റലിലേക്ക് വിട്ടു.
ഞാൻ കിഷോർ. ഒറ്റപ്പാലം മനിശ്ശിരി എന്ന ഗ്രാമത്തിലാണ് വീട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങിയ ഒരു സാദാരണ ചെറിയ കുടുബം. പഠിപ്പ് കഴിഞ്ഞ് ഇത്രയും കാലം അച്ഛന്റെയും ചേട്ടന്റെയും ചിലവിൽ കഴിഞ്ഞു.
പക്ഷേ ചേട്ടന്റെ കല്യാണം കഴിഞ്ഞതോടുകൂടി അവിടെന് കിട്ടിക്കൊണ്ടിരുന്ന ഫണ്ട് നിലച്ചു. പിന്നെയുണ്ടായിരുന്ന ധനസഹായം അച്ഛനായിരുന്നു. അമ്മയുടെ ഇടപെടൽ മൂലം അതുകൂടി നിലച്ചപ്പോൾ നിത്യ ചിലവ് വഴിമുട്ടി. പിന്നീട് ജോലി ഒരു അനിവാര്യ ഘടകമായപ്പോൾ ബാങ്ക് ടെസ്റ്റ് എഴുതി. ശുക്രൻ ഉച്ചിയിലായതുകൊണ്ട് അത് കിട്ടി.
പക്ഷേ ഒരു പ്രശ്നം പറ്റി. എറണാകുളതുള്ള ഒരു ബ്രാഞ്ചിലേക്ക് ആയിരുന്നു പോസ്റ്റിങ്. ജോലി അനിവാര്യമായതുകൊണ്ട് തന്നെ തള്ളിക്കളയാനും പറ്റാത്ത അവസ്ഥ.
അങ്ങനെ ഒറ്റപ്പാലത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും കേരളത്തിലെ ഹൈടെക് സിറ്റി ആയ കൊച്ചിയിലേക്ക് ഒരു പറിച്ചു നടൽ.
*******************************************
തലേന്ന് അലാറം സെറ്റ് ചെയ്തിട്ടാണ് കിടന്നത്. പിറ്റേന്ന് അലാറം അടികുന്ന സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്. ഫോണെടുത്ത് അലാറം ഓഫ് ചെയ്ത് സമയം നോക്കി. എട്ട് മണി.
സ്കൂൾ ലൈഫിന് ശേഷം ഇത്രയും നേരത്തെ എഴുനേൽക്കുന്നത് ഒട്ടും പതിവില്ലാത്തതാണ്. അപ്പോൾ തന്നെ കാര്യത്തിന്റെ കിടപ്പ് മനസ്സിലായി കാണുമലോ. നേരത്തെ എഴുനേൽക്കേണ്ട മടിക്ക് ജിമ്മിൽ പോവുന്നതുപോലും വൈകിട്ടുള്ള ഷിഫ്റ്റിനാണ്.
ബാങ്ക് ടൈം പത്തു മണിക്കാണ് എങ്കിലും ഒരു ഒമ്പതരക്ക് എങ്കിലും എത്തേണ്ടേ.. പ്രത്യേകിച്ച് ഫസ്റ്റ് ഡേ ആവുമ്പോൾ.
രാവിലത്തെ ഫുഡ് ഹോസ്റ്റൽ മേസിൽ നിന്നും കഴിച്ചു. ഉച്ചത്തെക്കുള്ളത് ഹോട്ടലിൽ നിന്നും കഴിക്കണം.
വീട്ടിൽ ആകെയുള്ളത് ചേട്ടന്റെ ബൈക്കണ്. അത് ഇങ്ങോട്ട് കൊണ്ടുവരാൻ ചേട്ടൻ സമ്മദിച്ചില്ല. അതുകൊണ്ട് ബസ്സ് തന്നെ ശരണം.