മ്മ്.. കയറ്. നമുക്കാദ്യം ഗിഫ്റ്റ് വല്ലതും വാങ്ങാം. ഞാൻ പറഞ്ഞു.
മ്മ്… അവൾ കഷ്ടപ്പെട്ട് v3 യുടെ മുകളിൽ വലിഞ്ഞുകയറുന്നതിനിടയിൽ മൂളി കൊണ്ട് മറുപടി പറഞ്ഞു.
അവളുടെ വലിഞ്ഞു കയറ്റം കണ്ടപ്പോൾ തന്നെ ഇതൊന്നും വലിയ പരിജയം ഇല്ല എന്ന് മനസ്സിലായി.
ഡി… എവിടെയാ അവരുടെ വീട്.
അതൊക്കെ ഞാൻ പറഞ്ഞു തരാം. അതിനുമുൻപ് നമ്മുക്ക് ഗിഫ്റ്റ് വാങ്ങാം. അവൾ പറഞ്ഞു.
കുറച്ച് നേരത്തെ ചർച്ചകൾക്കൊടുവിൽ നല്ലൊരു ടെഡി ബെയർ വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ നല്ല ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി. അങ്ങനെ ഞങ്ങൾ കടയിൽ കയറി.
കടയുടെ ഉള്ളിൽ കയറിയതും ac യുടെ തണുപ്പ് ഞങ്ങളെ വന്ന് മൂടി. കടയിൽ കസ്റ്റമേഴ്സ് ആരും തന്നെ ഉണ്ടായിരുന്നില്ല.
എന്താ വേണ്ടേ… ഷോപ്പ് ഓണർ ഞങ്ങളോട് ചോദിച്ചു.
ഒരു ടെഡി ബെയർ വേണം. ഞാൻ അയാൾക്ക് മറുപടി കൊടുത്തു.
നേരെ പൊക്കോളൂ. അയാൾ വഴി ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങൾ അയാൾ ചൂണ്ടിയാ വഴിയിലൂടെ മുൻപോട്ട് നടന്നു.
ടെഡി ബെയറുകളുടെ വലിയ കളക്ഷൻ തന്നെ അവിടെ ഉണ്ടായിരുന്നു. അതിനിടയിൽ കാണാൻ തരക്കേടില്ലാത്ത രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു. അവിടത്തെ സെയിൽസ് ഗേൾസ് ആണ് എന്ന് മനസ്സിലായി.
ഞങ്ങൾ വരുന്നത് കണ്ടതും അവർ എഴുനേറ്റ് നിന്നു.
എന്താ സാർ വേണ്ടത്… അതിൽ ഒരാൾ ചോദിച്ചു.
ഒരു ടെഡി ബെയർ വേണം. രമ്യയാണ് മറുപടി പറഞ്ഞത്.
Ok മാഡം.
അവർ ഓരോ സെക്ഷനായി റേറ്റ് പറഞ്ഞുതന്നു. ഞങ്ങൾ അതിൽനിന്നും ഒരെണ്ണം സെലക്ട് ചെയ്തു. അത് ബില്ലക്കി ക്യാഷും കൊടുത്ത് ഷോപ്പിൽ നിന്നും പുറത്തിറങ്ങി.
Ac യിൽ നിന്നും പുറത്തേക് ഇറങ്ങിയതും ശരീരത്തിൽ നല്ല രീതിയിൽ ചൂടാനുഭവപ്പെട്ടു.
ഡാ… ആ പെണ്ണുങ്ങൾ നിന്നെ നല്ല നോട്ടം ആയിരുന്നല്ലോ.. അവൾ ഒരു പുരുകംമുയർത്തി ചോദിച്ചു.
ചുള്ളന്മാരെ നോക്കാൻ ആളുണ്ടാവും മോളെ.. അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല. ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ശരിയാ.. നീയൊരു ചുള്ളനാണ്. അത് പറയുബോൾ അവളുടെ മുഖത്ത് എന്തൊക്കെയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവകൾ ഉണ്ടായിരുന്നു.