ആ… വിളിച്ചിരുന്നു. ഞാൻ മറുപടി പറഞ്ഞു.
പോവണ്ടേ… അവളുടെ അടുത്ത ചോദ്യമെത്തി.
മ്മ്… പോണം.
എന്താ പ്ലാൻ…. ഒരുമിച്ച് പോവല്ലേ.. അവൾ ചോദിച്ചു.
മ്മ്… ഒര് കാര്യംചെയാം ഞാനെന്റെ ഫ്രണ്ടിന്റെ ബൈക്കേടുകാം. നിനക്ക് എന്റെ ഒപ്പം ബൈക്കിൽ വരാൻ പ്രശ്നൊന്നും ഇല്ലാലോ…
ഹേയ്.. എന്ത് പ്രശ്നം. ഞാൻ വരാം. അവളത് പറയുബോൾതന്നെ അവളുടെ മുഖത്തുനിന്നും അവൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന് എന്നെനിക്ക് മനസ്സിലായി.
നമ്മുക്കൊരു ഏഴ് മണിക്ക് അവിടെ എത്തും വിധത്തിൽ പോവാം. അവൾ പറഞ്ഞു.
മ്മ്… ഞാൻ ഒരു മൂളലിൽ മറുപടി കൊടുത്തു.
അവളുടെ സംസാരം കഴിഞ്ഞ് അവൾ പോയതും അഭിരാമി ബാങ്കിനുളിലേക്ക് കയറിവന്നു.
ഞാനെന്റെ കണ്ണുകളെ അവളിലേക്ക് പായിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട്. അഭിരാമിയുടെ ചുണ്ടിൽ എനിക്കായ് ഒരു പുഞ്ചിരി ഒളിപ്പിച്ചിരുന്നു.
ഒന്നര സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു പുഞ്ചിരി. അതിനുശേഷം അവൾ അവളുടെ സീറ്റിൽ പോയിരുന്നു.
പിന്നീടാങ്ങോട്ട് സാദാരണ പോലെ കഴിഞ്ഞുപോയി.
എനിക്ക് മുന്നേ രമ്യയാണ് ബാങ്കിൽ നിന്നും ഇറങ്ങിയത് അവൾ പോകുന്ന വഴിക്ക് ഞാൻ വിളിക്കാം എന്ന് കൈകൊണ്ട് ആക്ഷൻ കാണിച്ചാണ് പോയത്. അത് കണ്ട് ഞാൻ രാഹുലിന്റെ മുഖത്തേക് നോക്കി. അവൻ മ്… മ്മ്.. നടക്കട്ടെ എന്ന് ഒരു തൊലിഞ്ഞ ചിരിയോടെ എന്നോട് പറഞ്ഞു. ഞാനത്തിന് മറുപടിയൊന്നും പറയാൻ പോയില്ല.
രമ്യ പോയി കഴിഞ്ഞ് അഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ ഞാനും ഇറങ്ങി. ഇറങ്ങാൻ നേരം അഭിരാമിയെ ഒന്ന് നോക്കണം എന്ന് തോന്നി പക്ഷേ രാഹുൽ നേരത്തെ പറഞ്ഞ കാര്യം ഓർത്തപ്പോൾ വേണ്ട എന്ന് വിചാരിച്ചു.
ഹോസ്റ്റലിൽ പോയി ഒന്ന് കുളിച്ച ശേഷം രമ്യയുടെ വിളിയും പ്രദീക്ഷിച്ചിരുന്നു.
ആറരയോടെ രമ്യയുടെ കാൾവന്നു. അവളെ വഴിയിൽനിന്നും പിക് ചെയ്യാനാണ് ഓർഡർ. ഞാൻ ഹോസ്റ്റലിലുള്ള ഒരാളുടെ ബൈക്കും വാങ്ങി രമ്യ പറഞ്ഞ സ്ഥാലത്തേക് പോയി.
അവൾ പറഞ്ഞ ഇടതുതന്നെ അവൾ കൃത്യം നിൽപ്പുണ്ടായിരുന്നു. ഒരു റെഡ് ടോപ്പും ബ്ലൂ ജീൻസുമാണ് വേഷം. ആ വേഷത്തിൽ അവൾ അല്പം സുന്ദരിയായി തോന്നി.
എന്നെക്കണ്ടതും അവൾ ഒരു നിറഞ്ഞ ചിരി എനിക്കുതന്നു.