രമ്യ അതുകൊണ്ട് അഭിരാമിയുടെ അടുത്തേക്ക് പോയി. അവൾ എനിയും അതുകൊണ്ട് തിരിച്ചു വരും എന്നാണ് ഞാൻ കരുതിയത് എന്നാൽ അതുണ്ടായില്ല.
#########################
പിന്നീടാങ്ങോട്ടുള്ള ദിവസങ്ങളിൽ ചിലപ്പോഴൊക്കെ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടാനിടയായി. പക്ഷേ അതിനപ്പുറം അത് മറ്റൊനിലേക്കും നീണ്ടില്ല.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഞാൻ ബാങ്കിൽ നിന്നും തിരിച്ച് വന്നതിനുശേഷം അലക്കുവാനുള്ള തുണികൾ വെള്ളത്തിലിടുകയായിരുന്നു. പെട്ടന്ന് ഫോൺ റിങ് ചെയ്തത് . ഞാൻ കയ്യിൽ പറ്റിപ്പിടിച്ച വെള്ളവും സോപ്പ് പതയും തുടച്ച ശേഷം ഫോണെടുതു നോക്കി. പരിചയമില്ലാത്ത നമ്പറാണ്.
ഞാൻ കാൾ എടുത്തു.
ഹലോ…
പക്ഷേ അപ്പുറത്തുനിന്നും റെസ്പോണ്ട്സ് ഒന്നും വന്നില്ല.
ഹലോ.. ഇതാരാ…
രണ്ട് സെക്കൻഡ് കഴിഞ്ഞതും അപ്പുറത്തുനിന്നും മറുപടിയെത്തി.
ഹലോ.. ഞാൻ അഭിരാമിയാണ്.
ആ പേര് കേട്ടതും നെഞ്ചിനുള്ളിൽ ഒരു വെള്ളിടി വെട്ടി.
ആ പറയു… മനസ്സിൽ ഉരുത്തിരിഞ്ഞ വികാരങ്ങളെ അടക്കിപ്പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
നാളെ എന്റെ മോളുടെ പിറന്നാളാണ്. വൈകീട്ടാണ് പരുപാടി. അധികം ആളുകളൊന്നും ഉണ്ടാവില്ല. രമ്യയോടും കിഷോറിനോടും മാത്രമേ പറയുന്നുള്ളു. വരില്ലേ… അവൾ ഒറ്റ ശ്വാസത്തിൽ അതെല്ലാം പറഞ്ഞുതീർത്തു.
ആ… വരാം. ഞാനും ഒറ്റ വാക്കിൽ തന്നെ മറുപടി കൊടുത്തു.
പിന്നീട് കുറച്ച് നേരം അവിടെനിന്നും സംസാരം ഒന്നും കേട്ടില്ല. ഞാൻ അങ്ങോട്ടും ഒന്നും പറയാൻ പോയില്ല.
എന്ന ശരി. ആ നിമിഷ നേരത്തെ മൗനത്തിനോടുവിൽ അഭിരാമിയിൽനിന്നും പ്രതികരണമുണ്ടായി.
മ്മ്… ഞാൻ എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.
കാൾ കട്ടായ ശേഷം ഞാൻ ആകെ വണ്ടറാടിച്ച അവസ്ഥയിലായിരുന്നു. ഒട്ടും പ്രദീക്ഷിക്കാത്ത കാര്യമാണ് നടന്നത്. അവൾക്ക് ഇങ്ങനെ പറയാൻ തോന്നിയെങ്കിൽ അതിനർത്ഥം എന്നോട് അടുപ്പം തോന്നുന്നു എന്നല്ലേ…
രമ്യയെയും എന്നെയും മാത്രമേ വിളിക്കുന്നേള്ളൂ എന്ന് പറയുബോൾ അവൾക്ക് രമ്യയെ പോലെ എന്നോടും അടുപ്പം തോനുന്നു എന്നാലേ… എന്തുകൊണ്ടോ എന്റെ മനസ്സിന്റെ ആഹ്ലാദത്തെ തടയിടാൻ എനിക്ക് കഴിയുനില്ല.
പിറ്റേന്ന് ബാങ്കിൽ എത്തിയപ്പോൾ രമ്യ എത്തിയിട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞതും അവൾ കയറിവന്നു.
അവൾ നേരെ എന്റെ അടുത്തേക്കാണ് വന്നത്.
ടാ… നിന്നെ അഭിചേച്ചി വിളിച്ചിരുന്നോ.. ഇന്നലെ എന്നോട് നിന്റെ നമ്പറ് ചോദിച്ചിരുന്നു. അവൾ പറഞ്ഞു.