ങേ… Whispero… ഞാനോ… പെട്ടെന്നാണ് എനിക്ക് കാര്യത്തിന് കിടപ്പ് മനസ്സിലായത്.
ആ… നീ തന്നെ. അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ഡി… അത്… ഞാൻ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു.
നീ ഒന്നും പറയണ്ട. നീയത് വാങ്ങികൊടുക്ക്. അവൾ പറഞ്ഞു.
രമ്യ… ഞാൻതന്നെ വാങ്ങണോ..
ഡാ… ചേച്ചി നിന്നോട് വാങ്ങാനാ പറഞ്ഞത്. അവൾ ആ പറഞ്ഞ കാര്യം കേട്ടപ്പോൾ ഞാൻ ശരിക്ക് ഞെട്ടി. എന്റെ അറിവിൽ അങ്ങനെ വരാൻ ഒരു വഴിയും ഇല്ല. എനി ഇവൾക്ക് തെറ്റിയതാവുമോ… ഞാൻ ചിന്തിച്ചു.
പ്ലീസ്.. ഡാ. ഇതിന്റെ ഒക്കെ ബുദ്ധിമുട്ട് അത് അനുഭവിക്കുന്നവർക്കെ മനസ്സിലാവു. അവളുടെ ആ വാക്കുകളിലുണ്ടായിരുന്നു സ്ത്രീകൾ ആ സമയത്ത് അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ .
നീ വേഗം ചെല്ല്.. ചേച്ചി ആ ബാത്‌റൂമിന്റെ അടുത്ത് ഉണ്ടാവും.
ആ.. ok. ഞാൻ അറിയാതെ പറഞ്ഞുപോയി.
കാൾ കട്ട് ചെയ്തതിനുശേഷം ബാങ്കിൽ നിന്നും പുറത്തേക്കിറങ്ങി. ഞാൻ അവിടെ ആകമൊത്തം ഒന്ന് കണ്ണോടിച്ചു. അടുത്ത് അതിന് പറ്റിയ കടയൊന്നും കാണുന്നില്ല.
ഞാൻ ആദ്യമായിട്ടാണ് ഇത് വാങ്ങുന്നത്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് എനിക്ക് യാതൊരു ഐഡിയയുമില്ലയിരുന്നു.
ഞാൻ കുറച്ച് അപ്പുറത് ഒരു മെഡിക്കൽ സ്റ്റോർ കണ്ടു. ഞാൻ അങ്ങോട്ട് വച്ച് പിടിച്ചു.
ഈശ്വര.. ഇതിന് സൈസ് വല്ലതും ഉണ്ടാവുമോ. എന്റെ ഉള്ളിൽ സംശയം രൂപംകൊണ്ടു.
എന്തായാലും രമ്യയോട് വിളിച്ച് ചോദിക്കാം .
ഫാസ്റ്റ് റിങിൽ തന്നെ അവൾ കാൾ എടുത്തു. എടുത്ത വഴിക്ക് ചോദ്യമെത്തി.
നീ കൊടുത്തോ…
അത് കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്.
അതിന് ഇത് എന്റെ കയ്യിൽ ഇല്ല. വാങ്ങിട്ട് വേണം.
എന്ന വേഗം ചെല്ലടാ.
മ്മ്.. ശരി… പിന്നേയ്..
മ്മ്… എനി എന്താടാ..
ഇതിന് സൈസ് വല്ലതും ഉണ്ടോ…
അതൊന്നും ഇല്ല. നീ whisper എന്ന് പറഞ്ഞാൽ മതി അവര് തരും.
ആ ok ഞാൻ കാൾ കട്ട് ചെയ്തു.
ചേട്ടാ.. ഒരു whisper. ഞാൻ മടിച്ചുമടിച്ച് പറഞ്ഞൊപ്പിച്ചു.
അയാൾ ഒരു പാക്കറ്റ് whisper എടുത്ത് അത് ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി ക്യാഷ് കൊടുത്ത് അതുകൊണ്ട് നേരെ ബാങ്കിലേക്ക് പൊന്നു.