ഒരു പതിനൊന് മണിയൊക്കെ ആയി കാണും. എനിക്ക് ചെറുതായി രമ്യയെ മിസ്സ് ചെയുന്നതുപോലെ. ഒഴുവുണ്ടെങ്കിൽ ഈ സമയം കൊണ്ട് തന്നെ രണ്ട് വട്ടമെങ്കിലും അവൾ വന്ന് സംസാരിക്കേണ്ട നേരം കഴിഞ്ഞു.
എനി തിരക്കാണങ്കിൽ കൂടി അവളുടെ സീറ്റിൽ ഇരുന്നുകൊണ്ട് തന്നെ പലപ്പോഴും നോട്ടമെങ്കിലും കിട്ടും. ഇന്ന് അതൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ.
പെട്ടെന്നാണ് ടേബിളിൽ വച്ചിരുന്ന ഫോൺ റിംഗ് ചെയ്തത്. ഞാൻ ഫോണിന്റെ ഡിസ്‌പ്ലൈയിലേക്ക് നോക്കി.
രമ്യ..
അവളെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ അവളുടെ കാൾ വന്നത് കാരണം എനിക്ക് ചെറിയ ഒരു അതിശയം തോന്നാതിരുന്നില്ല. ഞാനൊരു ചിരിയോടെ കോൾ എടുത്തു.
ഹലോ… എന്താടി..
ടാ.. എനിക്ക് ഒരു ഹെല്പ് വേണം.
ആ നീ പറ. എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ നോക്കാം. ഞാൻ ഒഴുകാൻ മട്ടിൽ മറുപടി പറഞ്ഞു.
ടാ.. എനിക്കല്ല. അഭിചേച്ചിക്കാണ്.
അവൾ ആ പേര് പറഞ്ഞതും എന്റെ മനസ്സിലേക്ക് ആ മുഖം കടന്നുവന്നു. ഞാൻ വേഗം അഭിരാമി ഇരിക്കുന്നിടത്തേക് നോക്കി. കാരണം എന്റെ അറിവിൽ ഞാൻ അറിയുന്ന അഭിചേച്ചി അത് അഭിരാമിയാണ്. എന്നാൽ അവൾ അവിടെ ഉണ്ടായിരുന്നില്ല.
ഏത് അഭിചേച്ചി… അഭിരാമിയുടെ കാര്യം തന്നെയാണോ അവൾ ഉദേശിച്ചത് എന്ന് ഉറപ്പ് വരുത്തുവാൻ വേണ്ടി ഞാൻ ചോദിച്ചു.
നീ തമാശ കളിക്കല്ലേ.
Ok.. നീ കാര്യം പറ. ആളെ തീർച്ച പെടുത്തിയിലെങ്കിലും രമ്യയുടെ ആ നേരത്തെ സംസാരത്തിൽ നിന്നും കാര്യം അല്പം സീരീസ് ആണെന്ന് മനസ്സിലായി.
നീ ചേച്ചിക്ക് ഒരു പാഡ് വാങ്ങി കൊടുക്.
പെടോ… എന്ത് പെട്…
ടാ.. നീ ശരിക്കും പൊട്ടനാണോ അതോ.. അങ്ങനെ അഭിനയിക്കുന്നതാണോ…. അവൾ ചെറിയ കലിപ്പോടെ പറഞ്ഞു.
നീ കാര്യം തെളിച്ച് പറ. അല്ലാതെ എനിക്ക് എങ്ങനെ അറിയാന. ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞു.
ടാ… നീ whisper എന്ന സാധനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ…
പോടീ… എനിക്കറിയാം ഞാൻ അത്രക് മണ്ടൻ ഒന്നുമല്ല.
ടാ.. മണ്ട അതിന് പറയുന്ന പേരണ് പാഡ്.
ഓ… അങ്ങനെയും പറയുമോ.. അതെനിക്ക് അറിയില്ലായിരുന്നു. ഞാൻ ഒഴുകാൻ മട്ടിൽ പറഞ്ഞു.