തണൽ
Thanal | Author : JK
” സഖീ. വെയിലേറ്റപോൽ വാടി നിൽപ്പൂ നിൻ ജീവിതം. അതിനുമേൽ ഒരു പൂമരമായി തണലേകാൻ കൊതിപ്പൂ എൻ ജീവിതം” “ഈ.. കഥ മനസ്സിലേക്ക് വന്നപ്പോൾ നല്ല സ്റ്റോറിയാവും എന്ന് തോന്നി. പക്ഷേ എഴുതികഴിഞ്ഞപ്പോൾ ആ പ്രദീക്ഷ പോയി. അതുകൊണ്ട് നിങ്ങളും അമിത പ്രദീക്ഷയോടെ വായിക്കാതിരിക്കുക”
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി കൊണ്ടിരിക്കുമ്പോൾ വെറുതെയെങ്കിലും ആ സ്റ്റേഷനെ ഒന്ന് കൂടെ മനസ്സിൽ പകർത്തി.
തൂവാനം തുമ്പികൾ എന്ന സിനിമയിൽ ക്ലൈമെക്സിൽ ലാലേട്ടൻ സുമലതയെ യാത്രയാകുന്ന സീൻ മനസ്സിലേക്ക് ഓടിവന്നു.
ട്രെയിൻ അതിന്റെ ലക്ഷ്യ സ്ഥാനത്തേക് കുതിക്കുകയാണ്. പിന്നിട്ടുകൊണ്ടിരിക്കുന്ന ഓരോ സ്ഥാലങ്ങളും മനസ്സിലേക്ക് ഒരുപിടി ഓർമ്മകൾ സമാനിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അതിലൊന്നും ഒരു പെൺ കുട്ടിയുടെ മുഖം ഇല്ല എന്നതാണ് സത്യം.
ഇരുപത്തിയറ് വയസ് എത്തിനില്കുബോഴും പ്രണയം ഒരു തിണ്ടപ്പാട് അകലെതന്നെയാണ് .
കാണാൻ ചന്തമില്ലാഞ്ഞിട്ടാണോ.. ഒരിക്കലും അങ്ങനെ വരാൻ വഴിയില്ല. അല്ലങ്കിൽ പിന്നെ പ്ലസ്ടുവിന് പഠിക്കുബോഴും ഡിഗ്രിക്ക് പഠിക്കുബോഴും ആ കുട്ടികൾ വന്ന് എന്നോട് ഇഷ്ടമാണ് എന്ന് പറയുമോ… അതിനർത്ഥം ഞാൻ കാണാൻ തിരക്കേടില്ല എന്നുതന്നെയാലേ…
അത് പോട്ടെ സൗന്ദര്യം ഉണ്ട് എന്നും ഇല്ല എന്നും പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അതിന് ഒരു അളവു കോൽ ഉണ്ടോ… എനി അല്പം വെള്ളുത്താൽ ഭംഗിയുണ്ട് എന്നാണോ അർത്ഥം. അങ്ങനെയെങ്കിൽ വെള്ളക്കാരെ കവച്ചു വെയ്ക്കുവാൻ നമ്മുക്കാവുമോ…
എന്തെല്ലാമാണ് ഞാൻ ഈ ചിന്തിച്ചു കൂട്ടുന്നത്. ഞാൻ മുടിഞ്ഞ ഗ്ലാമറാണ് എന്നുപറയുന്നതും എന്താണ് ഗ്ലാമറിന്റെ അർത്ഥം എന്ന് ചോദിക്കുന്നതും ഞാൻ തന്നെ. അല്ലെങ്കിലും ഈ യാത്ര എന്ന് പറയുന്നത് വല്ലാത്ത ഒരു സംഭവമാണ്. ഇതുപോലെയുള്ള അനാവശ്യ ചിന്തകൾ മനസ്സിലേക്ക് കടന്നുവരും. ഒരുപാട് കാര്യങ്ങൾ വെറുതെങ്കിലും ചിന്തിച്ചുകൂട്ടും.
ട്രെയിൻ വള്ളത്തോൾ നഗറിലൂടെ കടന്ന് പോവുബോൾ മലയാളികളുടെ അഭിമാനമായ കലാമണ്ഡലത്തിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു. ഒരുപാട് പെൺ കുട്ടികൾ പഠിക്കുന്ന സ്ഥലമാണ്. ചിലപ്പോൾ അതിനുള്ളിൽ ആയിരികം എന്റെ വാരിയെല്ല്. ഇത് കേട്ടാൽ നിങ്ങള് വിചാരിക്കും ഇന്നലെ എന്റെ വാരിയെല്ല് ഒരു പട്ടി കടിച്ചുംകൊണ്ട് ഓടി എന്ന്. ഞാൻ അതല്ല ഉദ്ദേശിച്ചത്. പുരുഷന്റെ വാരിയെല്ല് കൊണ്ടാണ് അവന്റെ ഇണയെ സൃഷ്ടിച്ചത് എന്നാണല്ലോ പ്രമാണം ഞാനതിനെ ഉദ്ധരിച്ചു എന്നു മാത്രം.