ഒരിക്കൽ സാരീ ഉടുത്തു മിണ്ടാതെ നിന്ന എന്നേ കൂട്ടുകാരികൾ ഇക്കിളി ഇട്ടു വയറിൽ പിടിച്ചു ഞെക്കിയ അനുഭവം മനസിൽ ഉണ്ട്.. ഇനി എന്ത് ചെയ്യും.. പിള്ളേരോട് പറഞ്ഞാലോ.. ഹേയ്, മിസ്സിന് സാരീ ഉടുക്കാൻ അറിയില്ലേ എന്ന് പിള്ളേര് അറിഞ്ഞാൽ.. വേണ്ട..ഒരു പക്ഷേ അവർ കളിയാക്കിയെന്ന് വരാം..മറ്റ് അധ്യാപകർ കാണുമെല്ലോ. അവരോട് പറയാം…
ഞാൻ മുറിയിൽ നിന്ന് ഇറങ്ങി.പതിയെ മുന്നോട്ട് ചുറ്റും നടന്നു. കൊണിപടികൾക്ക് അടുത്തു ചെന്നപ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം..:എന്താ നോക്കുന്നത്. ഞാൻ തിരിഞ്ഞു നോക്കി. ഒരു പെൺകുട്ടി. ഞാൻ:ഹേയ് ഒന്നുല്ല, ഇവിടെ ടീച്ചേർസ് താമസിക്കുന്ന മുറികൾ.. അവൾ:അങ്ങനെ ചോദിച്ചാൽ അവർക്ക് വേണ്ടി മുറികൾ ഇല്ല. അല്ല, ഫസ്റ്റ് ഇയർ ആണോ,
ഞാൻ:അല്ല, ഞാൻ പുതിയതായി വന്ന മിസ്സാണ്. ജിസ.അവൾ:അയ്യോ സോറി, ഞാൻ കരുതി,ഞാൻ മഞ്ജുള..മഞ്ജു എന്ന് വിളിക്കും. ഫൈനൽ ഇയറാണ്.ദാ റൂം നമ്പർ 13 ഇൽ ആണ് ഞാൻ. മിസ് ന്റെ റൂം.. ഞാൻ:8..മഞ്ജു:മിസ് ഫ്രീ ആകുമ്പോൾ എന്നാൽ വരണേ.
അവൾ പറഞ്ഞിട്ട് മുറിയിലേക്ക് പോയി.ഞാനും ചുറ്റും നോക്കി മുന്നോട്ട് നടന്നപ്പോൾ കോണിപടികൾ കയറി നമ്മുടെ നായിക കടന്നു വരുന്നു. സൗമ്യ, എന്നേ പോലെ ടീച്ചർ ആണ്.. എന്നേക്കാൾ 5 വയസ് മൂത്ത ആൾ.. ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ട് അവൾ:ആരാ, എന്താ.. ഞാൻ:ഞാൻ ജിസ അലക്സ്.. പുതിയ മിസ്.. അവൾ:ഓ, ശോഭന ചേച്ചിയ്ക്ക് പകരം അല്ലേ, വാർഡൻ പറഞ്ഞിരുന്നു ഒരു കൊച്ചു സുന്ദരി ആണെന്ന്.. ഞാൻ സൗമ്യ സുരേഷ്.. ടീച്ചർ ആണ്..
എന്റെ മനസിൽ ഒരു ആശ്വാസം വന്നു.. വാ ദാ 17 ആണ് എന്റെ മുറി.. ഞാൻ ഒറ്റയ്ക്ക് ആണ്.മിസ് എന്നേ മുറിയിലേക്ക് ക്ഷണിച്ചു. ഞാൻ ചെന്നു.. പരസ്പരം കൂടുതൽ അറിഞ്ഞു.. ഞാൻ എന്റെ മനസിലെ ടെൻഷൻ മിസ്സിനോട് പറഞ്ഞു.. സൗമ്യ:😁😁😁ഛെ.. ഛെ.. ഇതിനാണോ ടെൻഷൻ… ഈ 25 വയസ് ആയിട്ടും സാരീ ഉടുക്കാൻ അറിയില്ല, പേടി ആണെന്ന് പറഞ്ഞാൽ എങ്ങനെയാണ്… ഞാൻ:അത് അല്ല ടീച്ചറേ, എന്തോ ഒരു..
സൗമ്യ:അതേ,ഞാൻ നിന്നെ പേര് അല്ലേ വിളിച്ചത്.. തിരിച്ചു ചേച്ചി എന്ന് വിളിച്ചാൽ പോരേ പെണ്ണേ.. ഞാൻ:ഓഓഓ, ശരി ചേച്ചി.. സൗമ്യ:സാരീ ഞാൻ ഉടുപ്പിക്കാം.. കുറേ കഴിയുമ്പോൾ ഈ പേടി ഒക്കെ മാറും.. ചേച്ചി പറഞ്ഞ വാക്കുകൾ എനിക്ക് കൂടുതൽ ധൈര്യം പകർന്നു.. ഞാൻ സന്തോഷത്തോടെ തിരിച്ചു മുറിയിൽ ചെന്നു.. എങ്കിലും ഒരു ആശങ്ക ഉണ്ട്.. എന്താകുമെന്ന്… ദൈവമേ.. നല്ലത് മാത്രം സംഭവിക്കണേ എന്ന് പ്രാർത്ഥിച്ചിട്ട് കിടന്നു ഉറങ്ങി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു സാരീയും ബ്ലൗസും പാവാടയും എടുത്തോണ്ട് സൗമ്യ ചേച്ചിയുടെ മുറിയിൽ വന്നു ഡോറിൽ മുട്ടി. യെസ് കമിങ് എന്ന് കേട്ടു വാതിൽ തുറന്നു ആരെയും കാണുന്നില്ല… നീ ഇത്ര രാവിലെ വന്നോ..
ഞാൻ ചുറ്റും നോക്കിയപ്പോൾ ബാത്‌റൂമിന്റെ വാതിലിൽ ചേച്ചിയുടെ തല.. സൗമ്യ:ഞാൻ കുളിക്കുവാ പെണ്ണേ.. നീ ഇരിക്ക് ..ഞാൻ ദാ വരുന്നു.. ഞാൻ മുറിയിൽ ചെന്നു ഇരുന്നു ചുറ്റും നോക്കി.. ചേച്ചി എന്താ