ഞങ്ങൾ ഞെട്ടി അടർന്നു മാറി. കുറച്ചുനേരം മുന്നോട്ടു നോക്കിയിരുന്നു, നേരം വെളുത്തിട്ടില്ല, ഇപ്പോഴും ഇരുട്ടാണ്. കാറിന്റെ ഇന്ഫോടെയ്ന്മെന്റ് സ്‌ക്രീനിൽ, 5:10 am എന്ന് കാണിക്കുന്നുണ്ട്.
5:30 നു ഹോസ്റ്റലിനു താഴെയെത്തി, ഈ റോഡ് പകൽപോലും അധികം ആളനക്കം ഇല്ലാത്തതാണ്, ആരും റോഡിൽ ഇല്ല. ബോയ്സ് ഹോസ്റ്റൽ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു, എല്ലാരും എണിറ്റു വരുമ്പോ ഒരുനേരം ആകും, ഇത് നേരം പരപരാ വെളുക്കാൻ പോകുന്നതിനു മുന്നേ എല്ലാ കൂത്താടികളും ഉണർന്നു പ്രയാണം തുടങ്ങിയിട്ടുണ്ടു.
ഞാൻ നോക്കുമ്പോൾ, അരികിലെ ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് ഒരു കോണിയിരുപ്പുണ്ട്, മെയിൻ റോഡിൽ, വിജയുടെ ഫ്ളക്സ് പകുതികെട്ടി നിൽപ്പുണ്ട്, അവർ ഉള്ളിലേക്ക് കയറ്റിവച്ച് പോയതാവും, ഫ്ലക്സ് പണിക്കായത് കൊണ്ട് അറ്റത്തു കൊളുത്തുള്ള ഏണിയാണ്. എന്തായാലും ഉർവശി ശാഭം നമുക്ക് ഉപകരം ആയി.
മതിലിനു മുകളിലൂടെ ജനൽപടിയിൽ കൊളുത്തി നിലത്തു മുട്ടാത്തെ എയറിൽ നിൽക്കുന്ന കോണിയിൽ ഞാൻ ബലമായി പിടിച്ച്, അവളെ നോക്കി. പക്ഷെ അവൾ ഓടിവന്നു എന്നെ ഇറുക്കി കെട്ടിപിടിക്കുകയാണ് ചെയ്തതു. കുറച്ചു നേരം അങ്ങനെ നിന്ന് വിട്ടകന്നപ്പോൾ ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു. ഞാൻ ആ തടാകങ്ങളിൽ നോക്കി ഒന്നും പറയാൻ ഇല്ലാതെ നിന്നു.
: ഇത്രയും സന്തോഷിച്ച ഒരു രാത്രി എന്റെ ജീവിതത്തിൽ, ഇന്നേവരെ ഉണ്ടായിട്ടില്ല. ഉണ്ണിയേട്ടന് എന്ത് തന്നാലാണ് ഇതിനൊക്കെ പകരം ആവുക.
: നീ ഒന്നും തരണ്ട, ഇപ്പോ ഇതിൽ പിടിച്ചു കയറ്, അല്ലെങ്കി നാട്ടുകാര് വല്ലതും കണ്ട, അവര് തരും എനിക്ക് നല്ല വറുത്ത അടിയുണ്ട.
അതിനൊരു മങ്ങിയ ചിരി തന്ന്, സാഹസികയായ മീനാക്ഷി എന്നെ വിശ്വസിച്ച് അതിൽ പൊത്തിപിടിച്ചു കയറി. റൂമിലേക്ക് എങ്ങനെയൊക്കെയോ ഇറങ്ങി, അവളെന്നെ നോക്കി, കണ്ണുകളിൽ അപ്പോഴും നനവുണ്ടായിരുന്നു.
ഏണി പഴയ സ്ഥലത്തു വച്ച് ഇരുളിൽ മുങ്ങിയ പുകമഞ്ഞിനെ കീറിമുറിച്ചു നടക്കുമ്പോൾ ഞാൻ പുതിയൊരു കാര്യം പഠിച്ചിരുന്നു….
‘പെണ്ണുങ്ങൾ ആണുങ്ങളെ പോലെയേ അല്ല, അതിലും മനോഹരവും, നിഗൂഢവുമായ ദൈവസൃഷ്ടിയാണ്, അവർ സങ്കടം വന്നാൽ കരയുന്നതുപോലെ, സന്തോഷം വന്നാലും കരയും…..’