ദൂരെ ഒരാൾ 4 [വേടൻ]

Posted by

അങ്ങനെ അവൻ സുഖിക്കണ്ട… എന്നെ ഒന്ന് തുറിച്ചു നോക്കി ആ പെണ്ണ് അടക്കി പിടിച്ചു ചിരിക്കുന്നു

അങ്ങനെ ഓരോന്ന് പറഞ്ഞു എല്ലാരും പോയി റൂമിൽ കേറി

” ചേച്ചി ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരവേ ”

അവൾ തലകുലുക്കി വെള്ളം അടിച്ചതിനു ശേഷം അവൾ എന്നോട് ഒന്നും മിണ്ടിട്ടില്ല.

ഞാൻ നേരെ അവമാരുടെ റൂമിൽ പോയി രണ്ടെണ്ണം കൂടെ അടിച്ചു… ഒരുപാട് ആയാലും കുഴപ്പം ആണല്ലോ എന്ന് ഓർത്ത്. നേരെ റൂമിൽ വന്നു. ഞാൻ വന്നപ്പോ അവൾ കുളിയൊക്കെ കഴിഞ്ഞു ബെഡിൽ ഫോണിൽ എന്തോ ചിക്കി ചികയുക ആയിരുന്നു.

” ഓ എത്തിയോ ……? ”

ഫോണിൽ നിന്ന് തലഉയർത്തി എന്നെ നോക്കി ഒരു ഇഷ്ടക്കേടോടെ ചോദിച്ചു… ഞാൻ ഒന്നും മിണ്ടില്ല ഒരു ബെഡ്ഷീറ്റ് എടുത്ത് താഴെ വിരിച്ചു കിടന്നു..

” അയ്യോ സർ മുകളിൽ കിടന്നോ… ഇന്ന് ഒരുപാട് അധ്വാനിച്ചതല്ലേ…. ”

ഇവള് വിടുന്ന ഉദ്ദേശം ഇല്ലല്ലോ.. തിരിഞ്ഞു കിടന്നേകം. പിന്നീട് അവിടെ നിന്നും ശല്യം ഒന്നും ഉണ്ടായില്ല പക്ഷെ ഒരാൾ എന്നെ ശല്യം ചെയ്യാൻ തുടങ്ങി

” ധു..വാ……. ”

വായും പൊത്തി ഒറ്റ ഓട്ടം ആയിരുന്നു ബാത്‌റൂമിൽ… നിന്നതേ ഓർമ്മ ഉള്ളു ഒറ്റ വാൾ ആയിരുന്നു..

” എന്താടാ ….. എന്ത്പറ്റി…..!!!! ”

എന്റെ പോക്ക് കണ്ട് ചേച്ചിയും ശരവേഗത്തിൽ അങ്ങോട്ടേക് എത്തി.

” വയ്യാ ”

ഞാൻ വീണ്ടും വള് വെച്ചു തുടങ്ങി

” വയ്യാ…. അവന് വയ്യ പോലും.. ………………മിണ്ടരുത്…. ഓരോന്നൊക്കെ വലിച്ചു കേറ്റിട്ട് അവന് വയ്യപോലും .. ”

പകുതി ബോധത്തിൽ ഇത്രെയൊക്കെ കേൾക്കാൻ പറ്റിയുള്ളൂ…ഞാൻ തല ചെരിച്ചു ചേച്ചിയെ ഒന്ന് നോക്കി

ഉം എന്ന് ദെഷ്യത്തോടെ പുരികം ഉയർത്തി

” അത് പിന്നെ സൊ….. ധാ…. വ…..”

പൈപ്പ് തുറന്നു വിട്ടപോലെ വീണ്ടും ഞാൻ വള് വെച്ചു കോടലും പണ്ടവും എല്ലാം വായിൽ കൂടെ വരുവോ ഇനി. പരുപാടിക്ക് ഒരു ആന്ത്യം വന്നെന്നു തോന്നിയപ്പോ ഞാൻ ചേച്ചിയുടെ മേലേക്ക് തളർന്നു വീണു. എന്റെ തലയിൽ കുറെ വെള്ളവും ഒഴിച്ച് ഡ്രസ്സ്‌ മാറാൻ പറഞ്ഞുവിട്ട് എന്നിട്ട് അവൾ ബാത്‌റൂമിലേക് പോയി.. ഞാൻ കൈ രണ്ടും ബെഡിൽ കുത്തി തലപൊക്കി നോക്കി…

Leave a Reply

Your email address will not be published. Required fields are marked *