അവളുടെ ചോപ്പിച്ച ചുണ്ടുകൾക്കിടയിൽ കള്ളച്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല..!
ഭിത്തിയുടെ മേലെ വലിഞ്ഞ് കേറണോ പുരപ്പുറത്ത് കേറണോ എന്ന നിലയിൽ ആയിരുന്നു , രാഹുൽ അപ്പോൾ…
രാഹുൽ ആകെ വിയർത്ത് കുളിച്ചു…
ചായത്തട്ട് അകത്ത് വച്ച് ഉമ്മറപ്പടിയിൽ ചാരി നിൽക്കുകയാണ് പെണ്ണ്.
” പഴയ കാലം ഒന്നുമല്ല…. ചെറുക്കനും െപണ്ണിനും വല്ലോം മിണ്ടാനും പറയാനും കാണും ..”
കൂട്ടത്തിൽ മുതിർന്ന ആളൊരാൾ പറഞ്ഞപ്പോൾ രാഹുലിന്റെ ഉള്ളിൽ പഞ്ച മേളം……!
ചെറുപ്പക്കാരിയുടെ നിഴൽ പോലെ രാഹുലും കൂടെ െതാടിയിൽ പോയി
മനുഷ്യനെ െകാല്ലന്ന ചിരി െചറുപ്പക്കാരിയുടെ മുഖത്ത് നിന്നും മാഞ്ഞിട്ടില്ല….
വല്ലാത്ത ഒരു പതർച്ച രാഹുലിന്റെ മുഖത്ത് പ്രകടമായിരുന്നു
അയാൾ വളരെ യാന്ത്രികമായി പെണ്ണിന് ഒപ്പം നടന്നു..
” എന്നെ കണ്ടിട്ടുണ്ടോ ഇതിന് മുമ്പ്…?”