ഞാൻ ചായ അൽപ്പം കുടിച്ചിട്ട് വിളിച്ചു.
ഹസ്നാ….
ഹസ്ന : ഓ… എന്താണാക്കാ..?
ഇങ്ങ് വന്നേ..
ഹസ്ന : ഇക്കാ ഞാൻ കുളിക്കാൻ കെറുവാ..
നീ വന്നേ..
ഹസ്ന ഹാളിലേക്ക് വന്നു.
എന്താണ്..
ആ ഇവിടെ ഇരിക്കു.
ഞാൻ കുളിച്ചിട്ട് വരാ..
എന്താണ് നിനക്ക് ഇത്ര തൃതി.
ഹസ്ന : ഓ.. എന്നാൽ പറ. ഞാൻ ഇവിടെ ഇരുന്നോളാം.
ആഗേ വിയർത്തു കുളിച്ചോണ്ട് ആണേ..
ആട്ടെ നീ എപ്പോളാ പോയത്..?
ഹസ്ന : എവിടെ?
ഹോസ്പിറ്റലിൽ?
ഹസ്ന : അത് ഇക്കാ വിളിക്കുന്നതിന് ഒരു 30 മിനിറ്റ്ന് മുൻപ്
രാവിലെ നീ എവിടെ എങ്കിലും പോയോ ഹസ്ന?
അവൾ പെട്ടന്ന് ഒന്ന് ഞെട്ടി..
രാ.. രാ..രാവിലെ ഞാൻ എവിടെ പോവാൻ..?
എ.. എ..എന്താണ് ഇക്കാ..
Hey ഒന്നുല്ല.
ആരാണ് കാറിൽ വന്നത്.
ഹസ്ന : ആ.. അ അത്.. അത് ഫാത്തിമന്റെ husband നിസാർ ഇക്കയാ.
അയാൾ എന്താണ്..?
ഹസ്ന : പിന്നെ അയാളുടെ ഭാര്യക്ക് വയ്യാണ്ടായാൽ അയാൾ വരില്ലേ ഹോസ്പിറ്റലിൽ.
ഞാൻ അവിടെ ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ നിസാർ ഇക്കാ വന്നു.
പിന്നെ എന്നെ ഇങ്ങോട്ടേക്കു ആക്കി തരാന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ട പൊക്കോളാം എന്ന് പറഞ്ഞതാ.
ഇക്കാ കേട്ടില്ല.
പിന്നെ വെറുതെ വണ്ടി വിളിച്ചു വന്നാൽ ലേറ്റ് ആയാലോ.. ആക്ക ഇവിടെ പുറത്ത് നിക്കുവല്ലേ.
അങ്ങനെ കൊണ്ടാക്കിയതാ.
ഫോൺ വിളിച്ചപ്പോൾ ഫാത്തിമക്ക് വയ്യാണ്ടായി എന്നല്ലല്ലോ പറഞ്ഞത്.
ഷിഫാന്റെ കൂടെ ഹോസ്പിറ്റലിൽ പോയി എന്നല്ലേ പറഞ്ഞെ..?
ഹസ്ന വീണ്ടും ഒന്ന് ഞെട്ടി.
ആഗേ വിയർക്കുന്നു.
വല്ലാത്ത പരിഭ്രമം.
അതൊക്കെ കണ്ടാൽ പറയുന്നത് കളളം ആണ് എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഓക്കെ എനിക്ക് ഉണ്ടായിരുന്നു.
ഹസ്ന : അ… അ…അല്ല.
ഞാൻ ഫാത്തിമ എന്നാ പറഞ്ഞെ.
ഇക്കാ ഓർക്കാത്തത് ആണ്.
നീ എങ്ങനാ ഇവിടന്നു പോയത്..?
ഹസ്ന : ഞാൻ ഓട്ടോയിൽ
എങ്ങനെ..?
ഹസ്ന : അയ്യേ…
എന്താണ് ആക്ക ഇത്..?
ഒരുമാതിരി പോലീസ്കാര് ചോദ്യം ചെയ്യും പോലെ.