ഞങ്ങളുടെ കാർ ഗേറ്റ് കടന്ന് നീങ്ങിയപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി 👀
എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.. എടാ മണ്ട നീ വിചാരിച്ചോ ഇവളെ നിനക്ക് കിട്ടും എന്ന്.. നിന്നിൽ നിന്ന് അവൾ രക്ഷപെട്ടു പോവുകയാണ്…. അതിന്റെ സന്തോഷമാണ് അവളുടെ മുഖത്ത്..
‘ അമ്മ ഇന്ന് എന്നോട് മിണ്ടി ‘ അവൾ ആവേശത്തോടെ എന്റെ അടുത്ത് പറഞ്ഞു ..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…
‘ ഞാൻ ഇന്നലെ പറഞ്ഞത് ഫീൽ ആയോ ‘ അവളുടെ ആ ചോദ്യം എന്റെ ഉള്ളിലെ മരുഭൂമിയിൽ ഒരു ചെറിയ മഴ പോലെ പെയ്തു തോർന്നു..🥰
മൗനം വിദ്വാന് ഭൂഷണം എന്ന പോലെ ഞാൻ ഇരുന്നു..
വീട് എത്തിയപ്പോൾ അവളുടെ നെഞ്ചിടുപ്പ് കൂടുന്നത് എനിക്ക് അറിയാമായിരുന്നു..
ഞങ്ങളെ കാത്ത് രാധാകൃഷ്ണൻ സാർ ഗേറ്റിന്റെ അവിടെ തന്നെ ഉണ്ടായിരുന്നു..
വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ നില മിസ്സ് ഇറങ്ങി വന്നു.. 🙄
ഞങ്ങള് വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ മിസ്സ് അവളുടെ കൈയിൽ പിടിച്ച് അകത്തോട്ടു കൊണ്ടുപോയി..
എന്നോട് അകത്തോട്ടു വരാൻ പറഞ്ഞിട്ട് സാറും അകത്തോട്ടു നീങ്ങി..
ഞാൻ ഒരു യന്ത്രം പോലെ ചലിച്ചു അകത്തു സോഫയിൽ കേറി ഇരുന്നു..
സാർ എനിക്ക് എതിരു ഇരിപ്പുണ്ടായിരുന്നു..
ഞങ്ങൾ ഒന്നും സംസാരിച്ചില്ല..
കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രുതി ഒരു പത്രത്തിൽ 2 ഓറഞ്ച് ജ്യൂസും കുറച്ചു കപ്പ് കേക്ക്കും കൊണ്ടുവന്നു വെച്ചു 🥴
മര്യാദ കേടു ആകാതിരിക്കാൻ ഞാൻ ജ്യൂസ് മാത്രം കുടിച്ചു..
കുറച്ച് നേരത്തെ മൗനത്തിനു ശേഷം നില മിസ്സ് പറഞ്ഞു ‘ ഇവള് കുറച്ചു ദിവസം ഇവിടെ നിൽക്കെട്ട് ‘.. 😖.
ഞാൻ തലയാട്ടി..
‘ എന്ക്കിൽ ഞാൻ ഇറങ്ങട്ടെ?’
ഞാൻ സാറിനെ നോക്കി ചോദിച്ചു..
‘ ഇരുട്ടി ഇല്ലേ.. ഇനി ഇന്ന് പോകണമോ?’.. ചോദിച്ചത് നില മിസ്സ് ആണ്..
‘ പോണം ‘ ഞാൻ പറഞ്ഞപ്പോൾ മിസ്സ് തലയാട്ടി..