ഉച്ചക്ക് ഞങ്ങൾ അവന്റെ കുളത്തിൽ നിന്നു തന്നെ മീനിനെ പിടിച്ച് ക്ലീൻ ആക്കി കൊടുത്തു.. അമ്മ അതും പൊരിച്ച് ഞങ്ങൾക്ക് ചോറ് തന്നു..
അഖിലിന്റെ അമ്മക്ക് ഞാൻ എപ്പോഴും സ്വന്തം മോനെ പോലെ ആയിരുന്നു…
ഞങ്ങള് സംസാരിച്ചു ഇരുന്നു വൈകി, അവളുടെ വീട്ടിൽ ഇന്ന് പോകേണ്ടതുകൊണ്ട് ഫോണിൽ മരിയ ചേച്ചിയുടെ 3 മിസ്സ്ഡ് കാൾ കണ്ടു, ഞാൻ ഇറങ്ങി..
‘ നിന്റെ പെണ്ണിനേം കൂട്ടി വരണം അടുത്ത ദിവസങ്ങളിൽ വെല്ലോം..’ ഞാൻ ബൈക്കിനെ ലഷ്യമാക്കി നടക്കുമ്പോൾ അമ്മ പറഞ്ഞു…
😂 എന്റെ പെണ്ണോ?? അവൾ എന്റെ ആരാണെന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു..
ഞാൻ വീട്ടിൽ ചെന്ന് കേറിയപ്പോൾ അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നത് കണ്ടു..
പത്രത്തിൽ കണ്ണും നട്ടു ഇരിക്കുന്ന അപ്പനെ ശല്യപെടുത്താതെ ഞാൻ അകത്തു കയറി..
🙄
ഹാളിൽ ഷാരോൺ ചേച്ചിയേം ശ്രുതിയേം കണ്ടു.. അവളുടെ മുഖത്ത് ഒരു തെളിച്ചമെക്കെ ഉണ്ട്..
എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി.. ആ പുഞ്ചിരിക്കു ഒരു മറുപടി കൊടുക്കാൻ പോലും എന്റെ ആദർശബോധം എന്നെ അനുവദിച്ചില്ല.. 😭
അവൾ ഒരു വെള്ള കോട്ടൺ ഫുൾ സ്ലീവ് ബനിയനും കറുപ്പ് ജീൻസ് പാന്റും ആണ് ധരിച്ചിരുന്നത്. അവളുടെ സ്‌ട്രക്ചർ എന്നിലെ ആണിനെ വീണ്ടും തട്ടി ഉണർത്തി..
എന്റെ നോട്ടം പെട്ടന്ന് സോഫയുടെ ചുവട്ടിൽ ഇരുന്ന അവളുടെ ബാഗിൽ ചെന്നു..
‘ അവളെ അമ്മ വിളിച്ചിരുന്നു.. കുറച്ചു ദിവസം അവിടെ നിൽക്കാൻ പറ്റുന്നപോലെ അവളോട് ചെല്ലാൻ പറഞ്ഞു..
ഞാൻ നേരെ റൂമിലോട്ടു നടന്നു അവിടെ കട്ടിലിൽ എന്റെ ഒരു നീല ഷർട്ടും വെള്ള പാന്റ്സും തേച്ചു മടക്കി വെച്ചിരുന്നത് ഞാൻ കണ്ടു..
ഞാൻ പോയി കുളിച്ചു വന്നു നിന്നപ്പോൾ എല്ലാം അവളോട് അവിടെ കുറച്ചു ദിവസം നിൽക്കാൻ പറ്റുന്ന പോലെ വരാൻ പറഞ്ഞതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത..
ഞാൻ ഡ്രസ്സ് മാറി താഴെ പോയി ബൈക്കിന്റെ കീ എടുക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു കാറിനു പോയാൽ മതി എന്ന്..