‘ ഡാ നീ ചെന്നൈ എക്സ്പ്രസ്സ് സിനിമ കണ്ടിട്ടില്ലേ ‘..
‘ ആ.. ഉണ്ട് ‘
‘ അതിൽ ഷാരുഖ് ഖാൻ ദീപിക പാടുക്കൊണെ എടുത്തുകൊണ്ടു പോവുന്ന സീൻ ഓർമ്മയുണ്ടോ?.’
‘ ഉണ്ട്.. അയിന്ന് ഇപ്പോൾ എന്താ..’😘
‘ എന്നെ അതുപോലെ എടുത്തുകൊണ്ടു പോകാമോ ‘
‘ ആളുകൾ കാണും പെണ്ണെ..’
‘ ഇവിടെ ഒന്നും ഇപ്പോൾ ആരും വരില്ല.. അല്ല ഇനി കണ്ടാൽ എന്താ.. ‘😖
ഇതു ഒരു അവസരം ആണെന്ന് മനസ്സിലാക്കിയ ഞാൻ അവളുടെ തുടകൾക്ക് അടിയിലൂടെ കൈ ഇട്ട് അവളെ എടുത്തു പൊക്കി.. അവളുടെ തുടകളുടെ ചൂട് എന്റെ കൈയിൽ മെല്ലെ കയറി തുടങ്ങി..
അവളുടെ മുഖം എന്റെ കഴുത്തിനോട് ചേർത്ത് വെച്ചു കൈകൾ എന്റെ കഴുത്തിനെ ചുറ്റി പുണർന്നു..😘
കുറച്ച് ദൂരം നടന്നപ്പോൾ ഞാൻ മടുത്തു കിതക്കാൻ തുടങ്ങി..
‘ ഞാൻ മടുത്തു പെണ്ണെ… ഇനി നീ നടക്ക് ‘
‘ കുറച്ച് ദൂരം കൂടി.. പ്ലീസ് ‘😔
‘ പറ്റൂല.. ഞാൻ ഇനി വീഴും ‘
ഞാൻ അവളെ തറയിൽ നിറുത്തുന്നതിനു ഇടയിൽ ഞങ്ങളുടെ മൂക്കുകൾ ഒന്ന് കൂട്ടി മുട്ടി..
അവൾ എന്നെ തന്നെ നോക്കി ഒരു മിനിറ്റ് നിന്നു..👀
‘ ബാക്കി നീ നടന്ന് കേറൂ പെണ്ണെ..’ അതും പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നു..
അതിന് മുകളിൽ എത്തിയപ്പോൾ നല്ല തണുപ്പ് ഉണ്ടായിരുന്നു..
‘ എന്റെ പപ്പേനേം മമ്മിനേം കാണണ്ടേ ‘ അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി ചോദിച്ചു..😉
സംശയത്തോടെ ഞാൻ ചുറ്റും നോക്കി..
അവൾ അവിടെ രണ്ട് കുഴിമാടം ചൂണ്ടി കാണിച്ചു..
‘ സംശയികണ്ട.. അവര് 7 വർഷമായി അവിടെ ആണ് ‘
‘ അച്ചു.. ഞാൻ ഇതൊന്നും ‘..😭
‘ ഒന്ന് വിഷം കഴിച്ചു എൻജോയ് ചെയ്തതാ അവര്.. എന്തോ എനിക്ക് മാത്രം തന്നില്ല..’ അത് പറയുമ്പോൾ അവളുടെ കണ്ണിൽ ഈറൻ അണിഞ്ഞത് ഞാൻ ശ്രെദിച്ചു..
‘ എടൊ ഞാൻ..’
‘ സെന്റിമെന്റ്സ് ഒന്നും വേണ്ടാ ട്ടോ പ്ലീസ് ‘