ഞങ്ങളു രണ്ട് പേരും മൗനം പാലിച്ചു ഇരുന്നു..
‘ എന്നും ഇങ്ങനെ ക്ലാസ്സിൽ പോകാതിരിക്കാൻ ആണോ പ്ലാൻ? ‘ അച്ഛൻ ടോപ്പിക്ക് വിടുന്നില്ല 😔
‘ അല്ലച്ച തിങ്കൾ മുതൽ പൊക്കോളാം ‘ ഞാൻ ഇടക്ക് കേറി പറഞ്ഞു..
‘ TV ടെ ശബ്ദം ഒന്ന് കൂട്ടിക്കെ ഉണ്ണി ‘ അച്ഛൻ ടീവിയിൽ നോക്കി പറഞ്ഞു..
ടീവിയിൽ വീണ്ടും വാർത്ത പറയുന്ന ചേച്ചി എന്തോ കൊറോണ എന്നൊക്കെ പറഞ്ഞു അലരുന്നുണ്ട്..🤐
ഞങ്ങൾ രണ്ട് പേരും ഒരുമിച്ചു തന്നെ കഴിച്ചു തീർത്തു.. അവൾ എന്റെ പാത്രം കൂടി എടുത്തു കൊണ്ട് അടുക്കളയിലോട്ടു നടന്നു..
‘ ഇന്ന് വന്നു കേറിയ കൊച്ചിനെ കൊണ്ട് നിന്റെ പാത്രം കൂടി കഴുകിക്കാൻ നാണം ഇല്ലേ… ‘ 🥵 ഷാരോൺ ചേച്ചി ആണ് ചോദിച്ചത്..
‘ഞാൻ കഴുകാൻ പറഞ്ഞില്ലാലോ ‘ പീലാറ്റസിനെ പോലെ ഞാനും കൈ കഴുകി 🤭
ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ റൂമിലോട്ടു നീങ്ങി..
ബാൽക്കണിയിൽ ചെന്ന് ഒരു സിഗരറ്റ് എടുത്തെന്ക്കിലും വലിച്ചില്ല.. അവൾക്കു മണം ബുദ്ധിമുട്ട് ആണെങ്കിലോ 😖
ഞാൻ സിഗരറ്റ് മാറ്റി വെച്ച് കട്ടിലിന്റെ ഒരു സൈഡിൽ പോയി നിവർന്നു കിടന്നു 🛌
കുറേ നേരം ഓരോന്ന് ചിന്തിച്ചു കിടന്നപ്പോളേക്കും അവൾ കടന്നു വന്നു..
അവൾ കണ്ണാടിയുടെ അടുത്തു പോയി മുടി ഉയർത്തി കെട്ടി വെക്കുക ആരുന്നു..
അവളുടെ ആ നിൽപ്പ് എന്റെ ഉള്ളിൽ അനക്കം ഉണ്ടാക്കി..😘
ഇത്ര സുന്ദരി ആയ ഒരു പെണ്ണ് എന്റെ ഭാര്യ ആണെന്ന് ഉള്ള വസ്തുത ഞാൻ വീണ്ടും വീണ്ടും എന്നോട് തന്നെ പറഞ്ഞ് സന്തോഷം കണ്ടെത്തി..
അവൾ കട്ടിലിന്റെ മറ്റേ സൈഡിൽ പോയി കിടന്നു..
‘ ആയോ.. ഞാൻ ഒരു കാര്യം മറന്നു ഇപ്പോൾ വരാം ‘ അതും പറഞ്ഞ് ഞാൻ ചാടി എഴുനേറ്റു കതകു തുറന്ന് നടന്നു 🚶♂️