‘ ഇന്ന് ഉച്ചക്ക് ശ്രുതി വിളിച്ചാരുന്നു.. ഒരാഴ്ച്ച അവിടെ നിന്നിട്ടെ വരാത്തൊള്ളൂ എന്നും പറഞ്ഞു ‘.
അവർക്കറിയില്ലല്ലോ അവൾ എന്റെ കൈയിൽ നിന്നും ഓടി രക്ഷപെട്ടത് ആണെന്ന്..😖
അന്ന് എന്റെ ഉറക്കം കളയാം എന്ന് വിചാരിച്ചിരുന്നു മനസ്സിനെ ഞാൻ മദ്യം ഒഴുക്കി തളർത്തി..
രാവിലെ എഴുന്നേറ്റപ്പോഴും ആദ്യം കണ്ണ് ചെന്നത് കട്ടിലിന്റെ മറുവശത്തു ആയിരുന്നു 😭
ഹാങ്ങോവറിന്റെ തല വേദനക്കൊപ്പം നെഞ്ചിലും ഒരു നീറ്റൽ അനുഭവ പെട്ടു..
അന്നു ഞാൻ കോളേജിൽ പോയില്ല.. അത് വിളിച്ചു പറയാത്തത് കൊണ്ട് ഗ്ലാഡ്വിനും അഖിലും കോളേജിൽ പോയി..
അതിന്റെ പേരിൽ കോളേജ് കഴിയുന്ന സമയം ആയപ്പോൾ നല്ല തെറിയും കേട്ടു..
തെറി എല്ലാം കഴിഞ്ഞു അവൻ പറഞ്ഞു..
‘ നിന്റെ കെട്ട്യോളും വന്നിട്ടുണ്ടാരുന്നു ‘..🙄
ആ ഒരു വാചകം എന്നിൽ നിരാശ പടർത്തി.. അവളെ കാണാൻ പറ്റുമായിരുന്നു ഇന്ന് പോയിരുന്നേൽ..
പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ..
അടുത്ത ദിവസം വീണ്ടും പ്രതീക്ഷയോടെ ഞാൻ കോളേജിൽ ചെന്നു..
അവൾ ഒരു ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ചു ക്ലാസ്സിൽ വന്നു..
അവളെ കണ്ടപ്പോൾ 1000 വാട്ട്സ്സിന്റെ ബൾബ് പോലെ എന്റെ മുഖം തെളിഞ്ഞു..
അടുത്തിരുന്നു രാഹുൽ എന്നെ തട്ടി വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത് 😘
അവൾ എന്റെ മുഖത്തു നോക്കാതെ തന്നെ ക്ലാസ്സിൽ കേറി ഇരുന്നു..
നിലാ മിസ്സ് വന്ന് അറ്റന്റൻസ് എടുത്ത് പോയി..
അടുത്ത പീരിയഡ് പുതുതായി ഒരു സാർ ആണ് വന്നത്..
സാറിന്റെ പേര് ദേവൻ എന്നാണെന്നും അപ്റിട്യൂട് ആണ് പഠിപ്പിക്കുന്നതെന്നും സാർ പറഞ്ഞു..
സാർ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്ത് അതിലെ പേരുകൾ ഓരോന്നായി വിളിച്ചു 7 പേര് വിളിച്ചതിൽ ശ്രുതിയും ഉണ്ടായിരുന്നു.. 😖
നല്ലപോലെ പഠിക്കുന്നവരുടെ പേരുകൾ ആണ് ലിസ്റ്റിൽ എന്ന് എനിക്ക് മനസ്സിലായി.
പേരുകൾ വിളിച്ചു നിർത്തിയിട്ടു അവരോടു എഴുനേൽക്കാൻ സാർ പറഞ്ഞു..
എഴുനേറ്റു നിന്നപ്പോൾ ഞാൻ ശ്രുതിയെ ഒന്ന് നോക്കിയെന്ക്കിലും അവൾ മുന്നിൽ നിൽക്കുന്ന സാറിനെ തന്നെ ശ്രെദ്ധിച്ചു നില്കുന്നു 😭