അവിടെ നിന്ന് പോരുമ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു വല്യ വിഷമം തോന്നി.. 🙄
ഏറെ പ്രിയപ്പെട്ടത് എന്തോ നഷ്ടപെട്ട പോലെ ഒരു തോന്നൽ…
വണ്ടി ഓടിക്കുബോൾ മുഴുവൻ എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നു കൊണ്ടിരുന്നു..
അവൾക്കു ഇതൊരു മോചനം ആയിരിക്കുമോ?
എന്റെ അടുത്ത് നിന്ന് രക്ഷപെട്ടതിന്റെ സന്തോഷം ആയിരിക്കും..
എന്നെ പോലൊരു കൊന്തന്റെ ദുരാഗ്രഹങ്ങൾ കൂടി പോയി കാണും..😭
അന്നത്തെ രാത്രിയിൽ എനിക്ക് ഉറക്കം വന്നില്ല..
എല്ലാം വെറും ഒരു നല്ല സ്വപ്നം മാത്രം ആയിരുന്നപോലെ…
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ അഖിലിനെ വിളിച്ചു ക്ലാസ്സിൽ പോകാം എന്ന് പറഞ്ഞപ്പോൾ അവനും ഓക്കേ പറഞ്ഞു . 🥶
‘ ഓ.. ഒരു ദിവസം പെണ്ണുമ്പിള്ളയെ കാണാതിരിക്കാൻ നിനക്ക് പറ്റുവേലല്ലേ ‘ ഡ്രസ്സ് മാറി താഴെ വന്ന എന്നെ നോക്കി മരിയ ചേച്ചി ചോദിച്ചു…
ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും അത് തന്നെ ആയിരുന്നു സത്യം.. അവളെ കാണാതെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് ഓരോ വർഷങ്ങൾ പോലെ തോന്നി..😭
ഞാൻ കോളേജിൽ ചെന്നപ്പോൾ തന്നെ കുറച്ചു കണ്ണുകൾ എന്നിലെ രക്തം ഊറ്റി കുടിക്കുന്നുണ്ടാരുന്നു.. 😔
പക്ഷെ അതിനെല്ലാം ഉപരി എനിക്ക് അവളെ കാണുകയായിരുന്നു വലുത്.
ഞാൻ ക്ലാസ്സിൽ പോയി ഇരുന്നപ്പോൾ തന്നെ ക്ലാസ്സിലെ കുറേ പിള്ളേര് എന്നെ നോക്കി എന്തെക്കെയോ അടക്കം പറഞ്ഞു..
അവൾ ഇതുവരെ വന്നിട്ടില്ല..
ബെൽ അടിച്ചപ്പോൾ നിലാ മിസ്സ് ക്ലാസ്സിൽ വന്നു..
എന്നെ പോലെ തന്നെ നിലാ മിസ്സിനും ക്ലാസ്സിൽ വരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലായി..
പക്ഷെ മിസ്സ് അതിനെ അതിജീവിച്ചു.. 🙇♀️
ഓരോരോ ഹൗർ മാറി വന്നെങ്കിലും ശ്രുതി അന്ന് വന്നില്ല..
എന്റെ ഉള്ളിൽ കാത്തിരിപ്പിന്റെ വേദന നിരാശയുടെ മൗനത്തിലേക്കു വഴി മാറി..😁
അന്ന് ക്ലാസ്സ് വിട്ടപ്പോഴേ ഞാൻ കൂട്ടുകാരോട് പോകുവാന് പറഞ്ഞ് ഇറങ്ങി..
ഇപ്പോൾ കുട്ടികാലം മുതൽ എന്റെ കൂട്ടുകാരൻ ആയിരുന്ന അഖിൽ പോലും എന്നോട് അധികം ചോദ്യമൊന്നും ചോദിക്കാറില്ല..