പരിണയ സിദ്ധാന്തം 3
Parinaya Sidhantham Part 3 | Author : Anali | Previous Part
പിടിക്കപെട്ടോ എന്ന പേടിയിൽ ഞാൻ മുഖം വെട്ടിച്ചു..
‘ രാധാകൃഷ്ണൻ സാർ വിളിച്ചായിരുന്നു ‘ ഞാൻ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു..
‘ എന്നിട്ടു ‘ അവൾക്കു കേൾക്കാൻ നല്ല ആകാംഷ ഉണ്ടായിരുന്നു.. 😊
‘ നാളെ നിന്നെയും കൂട്ടി അങ്ങ് ചെല്ലണം എന്ന് പറഞ്ഞു ‘
‘ എന്തിനായിരിക്കും ‘ അതു ചോദിക്കുമ്പോൾ അവൾക്കു നല്ല പ്രേതീക്ഷ ഉണ്ടായിരുന്നു..😔
‘ അറിയില്ല.. നാളെ പോയി നോക്കാം ‘ ഞാൻ അതു പറഞ്ഞപ്പോൾ അവൾ എന്റെ ഡ്രസ്സ് കട്ടിലിൽ നിന്ന് എടുത്തു എന്റെ കൈയിൽ കൊണ്ട് തന്നു..
തോർത്തിനു അടിയിലൂടെ ഞാൻ ട്രാക്ക് പാന്റ് വലിച്ച് കേറ്റാൻ തുടങ്ങിയപ്പോൾ അവൾ തല തിരിച്ചു..🥶
ഞാൻ ഡ്രസ്സ് വേഗത്തിൽ മാറി തീർത്തു.
അവളുടെ അടുത്തേക്ക് നടന്നു..
‘ നിനക്ക് എന്തേലും സാധനങ്ങൾ വാങ്ങാൻ ഉണ്ടോ ‘? ഞാൻ ചോദിച്ചു..
‘ ഇല്ലാ.. ‘ അവൾ എന്റെ നേർക്കു തിരിഞ്ഞു കൊണ്ട് പറഞ്ഞു..🤔
‘ ഇന്നർ ഡ്രസ്സ് വെല്ലോം? ‘..
ഞാൻ മടിച്ചു ആണ് അതു ചോദിച്ചത്..
‘ ഇപ്പോൾ വേണ്ടാ.. വേണ്ടപ്പോൾ ഞാൻ പറഞ്ഞോളാം ‘ അവൾ തല അൽപ്പം താഴ്ത്തി പറഞ്ഞു..🤭
‘ ഡാ… മോളേം കൂട്ടി വന്ന് ചോറ് ഉണ്ണ് ‘ അമ്മയുടെ വിളി വന്നു..
മോളെ എന്നുള്ള അമ്മയുടെ വിളി അവളിൽ ചെറിയ ഒരു ചിരി വിടർത്തിയത് ഞാൻ കണ്ടു..
എന്റെ മനസ്സിലും അത് ഒരു കുളിർമ്മ ആയിരുന്നു.. 🥰
ഞങ്ങളു താഴെ ഊണ് മേശയുടെ അടുത്തു പോയി തല കുമ്പിട്ടു ഇരുന്നു..
‘ ഇന്ന് ക്ലാസ്സിൽ നിന്ന് എന്താ ഉച്ചക്ക് ഇറങ്ങിയേ?’ അച്ഛൻ ആണ് ചോദിച്ചത്.🥵.