അമ്മ :എന്നാൽ ഒന്ന് കാണണം അല്ലോ.
രാജേഷ് : മാറി നിക്കെടി…..!!
‘ആ പരനാറി എന്റെ അമ്മയെ തള്ളി പാവം താഴേക്കു വീണു. ചേച്ചിയും അമ്മയും അമ്മയെ പിടിക്കാൻ വരുന്നതിനു മുന്നേ രാജേഷ് രണ്ടു മലക്കം മറിഞ്ഞു “”” അമ്മേ “”” എന്ന വിളിയോടെ താഴേക്കു വീണു.. എന്താ സംഭവിച്ചെന്നു അൽഭുതപ്പെട്ടു അവർ നോക്കുമ്പോ ഞാൻ പറഞ്ഞു ‘
: നായിന്റെ മോനെ…. നീ എന്റെ അമ്മയെ തള്ളും അല്ലേടാ….
‘ചവിട്ടിയ കാല് താഴ്ത്തി അവന്റെ കോളറിനു പിടിച്ചു പൊക്കി. അവൻ ആശ്ചര്യത്തോടെ എന്നെ നോക്കി നിൽക്കുന്നു അവൻ മാത്രം അല്ല എല്ലാരും. ചിരിച്ച മുഖത്തു ദെഷ്യം കണ്ട അങ്കലാപ്പ് ആണ് എല്ലാർക്കും. അവനെ ഞാൻ ചേട്ടാ എന്ന് വിളിച്ച നാക്കുകൊണ്ട് നായിന്റെ മോനെ എന്ന് വിളിച്ചതിൽ ഉള്ള ആശ്ചര്യവും .
രാജേഷ് : നീ എന്നെ തല്ലി അല്ലേടാ പുന്നാര മോനെ.
” എന്റെ കൈ വിടുവിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. എവിടുന്നു ജിമ്മിൽ പോയി ഉണ്ടാക്കിയ ബോഡിയാണ് അവൻ എന്റെ ഒരാടിക്ക് ഇല്ല. അവന്റെ ചെവികല്ല് തീർത്തു ഒരണ്ണം അങ്ങ് പൊട്ടിച്ചു. അതും കൂടെ ആയപ്പോ എല്ലാരും പേടിയോടെ എന്നെ നോക്കി. അമ്മക്ക് വലിയ മാറ്റം ഒന്നും ഇല്ല ഒന്നുടെ കൊടുക്കെടാ എന്നൊക്കെ പറയുണ്ട് ”
: എടാ കോപ്പേ നീ എന്തോ വേണേലും കാട്ട് പക്ഷെ എന്റെ അമ്മേടെ ദേഹത്ത് എങ്ങാനും കൈ വച്ചാൽ നിന്റെ കൈ ഞാൻ തല്ലിയൊടിക്കും..
“അവനെ ദൂരോട്ട് എറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു അപ്പോളേക്കും ചേച്ചി വന്നു ഇടയിൽ കേറി ”
: ഇവന്റെ കൈയിൽ നിന്ന് ചാകണ്ട എങ്കിൽ ഇപ്പോ ഇവിടുന്നു ഇറങ്ങികൊളണം, ഇറങ്ങടാ പട്ടി എന്റെ വീട്ടിൽനിന്ന്….. ‘അവളും നിന്ന് അലറി, ഞാൻ അവളുടെ കൈയിൽ പിടിച്ചു അവന്റെ മുന്നിലോട്ട് ചെന്നു അവൾ എന്നെ ഒന്ന് നോക്കി ‘
:ഇനി നിന്നെ ഇവിടെയോ ചേച്ചിയുടെയോ പുറകെ നടന്നു എന്നുവല്ലോം ഞാൻ അറിഞ്ഞാൽ ഇത്പോലെ ആകില്ല, കൊന്നുവല്ല പട്ടിക്കും കൊടുക്കും കേട്ടോടാ നാറി… വാ അമ്മേ വിശക്കുന്നു…!