മിഴി 3
Mizhi Part 3 | Author : Raman | Previous Part
സമ്മതമെന്നോണം ഞാൻ ആ ചുണ്ടുകളെ അന്വേഷിച്ചു തല നീക്കി.. പുറത്തപ്പഴും നല്ല പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.
“അഭീ…മോനേ ….” പെട്ടന്നായിരുന്നു ചെറിയമ്മ വിളിച്ചത്.
മധുരമുള്ളയിതളുകളെ അന്വേഷിച്ചു പോവുന്ന എന്റെ ചുണ്ടുകളെ അവള്‍ കൈകൊണ്ട് പൊത്തി പിടിച്ചുനിർത്തി.ഞാൻ എന്തെന്നറിയാതെ തല വലിച്ചപ്പോ,ചെറിയമ്മ എന്റെ കൈകളിൽ നിന്നും പുറകോട്ട് വലിഞ്ഞു.
“ചെറിയമ്മേ……” കയിൽ നിന്ന് ഊർന്നു പോവുന്ന ആ മുഖത്തെ ഒന്നുകൂടെ പിടിക്കാൻ ഞാനാഞ്ഞു…
“അഭീ….സോറി.ഞാൻ അറിയാതെ അങ്ങനെയൊക്കെ.ശ്ശേ!!!!…..ചേച്ചിയെങ്ങാൻ വന്നിരുന്നേൽ എന്റെ ദൈവമേ…. ” ചെറിയമ്മ എന്നിൽ നിന്നെന്തോ മറക്കാൻ നോക്കുന്നപോലെ തോന്നി.. ചിരിച്ചുകൊണ്ടാണെങ്കിലും അമ്മയെങ്ങാൻ വന്നിരുന്നേൽ എന്ന് പറയുമ്പോൾ . ആ ശബ്ദതതിനെന്തിനാ ഒരു വിറയൽ.
ഇരുട്ടിൽ നിന്ന് ഒന്നും വ്യക്തമാവുന്നില്ല.ഞാൻ കൈ നീട്ടി ആ ലൈറ്റ് ഓൺഓൺ ചെയ്തു.. പെട്ടന്ന് ചെറിയമ്മ ആ മുഖം എന്നിൽ നിന്ന് മറച്ചു പുറത്തെക്ക് നോക്കി നിന്നു. ആ കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് തോന്നി. അല്ല!! നിറഞ്ഞിട്ടുണ്ട്. ഇതിനുമാത്രം കണ്ണീർ ഈ സാധനത്തിന് എവിടുന്നാ?
ഒരുമ്മ വെച്ചതിനാണോ കരയുന്നത്. സ്റ്റെയറിങ്ങിൽ വെച്ചയവളുടെ ഇടതുകൈ, അനുസരണയില്ലാതെ അതിൽ ഓടിനടന്നു കളിക്കുമ്പോഴും,അവൾ പുറത്തേക്ക് നോക്കി നിന്നു മറ്റേ കൈകൊണ്ട്, കണ്ണുതുടക്കുന്നുണ്ടെന്ന് തോന്നി.
എനിക്ക് അങ്ങനെ നോക്കി നിൽക്കാൻ കഴിയില്ലായിരുന്നു .രണ്ടു ദിവസം കൊണ്ടാണെങ്കിലും എന്റെ ജീവനായി പോയില്ലേ?. ആ കണ്ണുനിറയുമ്പോ ഉള്ളിലൊരു കൊളുത്തലാണ്.ഇപ്പൊ പറഞ്ഞില്ലേൽ പിന്നെപ്പഴാ?.