ഇരുനൂറു കാൽ മുട്ടുകളും ഒരുമിച്ചു നിലത്തെ ചുംബിച്ചു… അവരുടെ കണ്ണുകൾ മങ്ങി… കാലും കൈയും വിറച്ചു…. കേട്ട് മറന്ന കെട്ടു കഥകളിലെ അപരിഷ്‌കൃതൻ. അവരുടെ ശ്വാസം തടസ്സപ്പെട്ടു, ആ രാത്രിയുടെ തണുപ്പിലും മുഖത്തു കൂടെ വിയർപ്പു തുള്ളികൾ ഒഴുകി ഇറങ്ങി …
പുറകിലൂടെ വന്ന് വളഞ്ഞ സൈന്യം അവരെ ബന്ധികൾ ആക്കിയപ്പോഴും അവരുടെ ഉള്ളിൽ മുന്നിൽ നിന്ന ഘാതകന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു..
ഇത്തയാസിനും അവന്റെ പിച്ചള വാളിനും നിരാശയും.. അവൻ കൈയിൽ ഇരുന്ന മനുഷ്യ തലയോട്ടി കൈയിൽ ഞെക്കി പൊട്ടിച്ചു കളഞ്ഞു…
അവരെ അലീവാൻ കുമാരിയുടെ മുന്നിൽ പടയാളികൾ കൊണ്ടു ചെന്നു..
അലീവാൻ : ഹോകയുടെ കൂടെ ഉണ്ടാരുന്ന എല്ലാവരെയും അശ്‌മരി കാരാഗൃഹത്തിൽ അടക്കു…. ഹോകയെ മാത്രം ജനങ്ങൾ കാണുന്ന എവിടെ എങ്കിലും വെച്ച് തല വെട്ടി എടുത്ത് ദുലക് ഗ്രാമത്തിന്റെ കവാടത്തിൽ കുത്തി വെക്കു… ആളുകൾ കാണട്ടെ അലീവാൻ കുമാരിയുടെ പരിരക്ഷയിൽ ഉള്ള ഗ്രാമം ആക്രമിക്കാൻ വന്ന അപഹര്‍ത്താവിന്റെ സ്ഥിതി..
പടയാളി 1 : ആഗ്ജ പോലെ കുമാരി..
ഹോക : മാന്യമായ ഒരു മരണം എനിക്ക് തരണം, ഞാൻ വാൾ കൈയിൽ പിടിച്ച് പൊരുതി മരിച്ചു കൊള്ളാം..
അലീവാൻ : കവർച്ചകാരനും, ശകാരപദനുമായ നിനക്ക് ഞാൻ എന്തിന് മാന്യമായ മരണം തരണം..
ഹോക : ഞാൻ അറിയപ്പെടുന്ന ഒരു പോരാളി ആണ്.. ചെയ്തതെല്ലാം എന്റെ കൂടെ നില്കുന്നവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ആണ്. ഒരിക്കലും ഒരാളെയും പൊരുതാൻ അനുവദിക്കാതെ കൊന്നിട്ടില്ല, ഒരു തവണ പോലും വാൾ കണ്ടു ഓടിയിട്ടില്ല…. അതുകൊണ്ട് ഞാൻ അർഹിക്കുന്ന ഒരു മരണം എനിക്ക് വേണം..
അലീവാൻ : നിന്നോട് പൊരുതാൻ നീ അനുവദിച്ചത് ഒരിക്കൽ പോലും വാൾ കൈയിൽ എടുക്കാതെ എന്റെ പ്രജകളെയാണ്…. പക്ഷെ ശെരി, എന്റെ ഒരു വരപ്രസാദമായി നീ ഇത് കരുതിക്കോ… ആരുമായി വേണം നിനക്ക് പോര്?
ഹോക : അവിടുത്തെ സേനയുടെ പരമാധികാരമുള്ള ഇത്തയാസും ആയി…
അവിടെ കൂടി നിന്നവർ എല്ലാം ചിരിച്ചു..