മന്ത്രി : കുമാരിക്ക് എന്നും പിടി വാശിക്ക് ഒരു കുറവും ഇല്ലാരുന്നു, എന്ത് ആഗ്രഹിച്ചാലും അത് വേണം..
അക്കിനോവ് : അവൾ വിവാഹത്തിന് സമ്മതിക്കാത്തത് എന്നിൽ ആശങ്ക സൃഷ്ടിക്കുന്നു മന്ത്രി..
മന്ത്രി : എന്ത് വേണമെന്ന് കുമാരിക്ക് നല്ല പോലെ അറിയാം തമ്പുരാനേ.. കുമാരി ഒരു ബാലനെ സേന നായകൻ ആക്കിയപ്പോൾ എല്ലാരും അതിശയിച്ചു.. ഇപ്പോൾ അവന്റെ പേര് കേൾക്കുമ്പോൾ ഏതു ബഹു സേനക്ക് പോലും മുട്ട് വിറക്കും..
അക്കിനോവ് : സമാനതകൾ ഇല്ലാത്ത ഒരു യോദ്ധാവ് ആണ് ഇത്തയാസ്, അവന്റെ ചലന വേഗത നഗ്ന കണ്ണുകൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു യോദ്ധാവ്. എന്തെല്ലാം ഉണ്ടെങ്കിലും അത്യാഗ്രഹം ആളുകളെ നാശത്തില്ലേക്കു നയിക്കും, അതാണ് ചരിത്രം.. മന്ത്രിക്ക് അത് അറിയില്ല എന്നുണ്ടോ?
മന്ത്രി : അത്യാഗ്രഹം ഉള്ളവരെ മാത്രമേ ലോകം അറിഞ്ഞിട്ടുള്ളു രാജൻ.. ചരിത്ര താളുകളിൽ വന്നിട്ടുള്ള എല്ലാവരും അത്യാഗ്രഹികൾ ആയിരുന്നു.. പിന്നെ ഇത്തയാസിന് സമാനമായ വേഗതയും ശക്തിയും ഉള്ള ഒരു യോദ്ധാവ് ഇന്ന് വരെ ജനിച്ചിട്ടില്ല എന്നതും വാസ്തവം ആണ്.. സത്യത്തിൽ അങ്ങനെ ഒരു നിധി ഉണ്ടേൽ അത് അവനു ചിലപ്പോൾ കൊണ്ടുവരാൻ സാധിച്ചെന്നു വരും..
രാജാവിന്റെ അടുത്തേയ്ക്ക് ഒരു മന്ത്രി ഓടി വന്നു..
അക്കിനോവ് : എന്ത് പറ്റി ഹുൻബി …. എന്തേലും അനർത്ഥം ആണോ? പറ…
ഹുൻബി : രാജാവേ നമ്മുടെ അയൽ രാജ്യമായ ഗുൽവേറിൽ നിന്നും ഒരു സന്ദേശം വന്നു.. ക്യൂജോ കൊട്ടാരം സന്ദർശിക്കാൻ വന്ന അവിടുത്തെ രാജകുമാരൻ തിരിച്ചു ചെന്നില്ല..
അക്കിനോവ് : രാജാവ് സലിന് വിഷമം അറിയിച്ചു ഉള്ള ഒരു കത്തും, അലീവാന് എത്രയും പെട്ടന്ന് കുമാരനെ തേടി പിടിക്കാനും സന്ദേശം അയക്കു..
ഹുൻബി : ഇനി സമയം ഉണ്ടെന്നു തോന്നുന്നില്ല.. അവർ യുദ്ധ സന്ദേശമായി ആണ് കത്ത് അയച്ചത്..
അക്കിനോവ് : യുദ്ധമോ?… ഫറോസിനെ പോലെ മകനും ഭ്രാന്ത് ആണോ..
ഹുൻബി : രാജകുമാരന്റെ തല അയാളുടെ കുതിരയുടെ മേൽ കെട്ടി വെച്ച് തിരിച്ചു എത്തി എന്ന്..