ഫുലാൻ വാൾ ചൂണ്ടി അവളെ വിളിച്ചു.. അവൾ ഒരു കോടാലിയും എടുത്തു കൊണ്ട് ചീറി വരുന്നത് കണ്ടപ്പോൾ ഫുലാൻ കുമാരന് ചിരി വന്നു, ഒരു പെൺകുട്ടി തനിക്കു എതിരെ കൈയാങ്കളിക്കു വരുന്നു… വേഷം കണ്ട് പെർഷ്യയിൽ നിന്നുള്ള വ്യാപാരികൾ ആണെന്ന് കരുതി ആവും. കുമാരന് അടുത്ത് എത്തിയപ്പോൾ അവൾ കുതിരയുടെ പുറത്തു നിന്ന് ചാടി ഇറങ്ങി…
ഫുലാൻ കുമാരൻ തന്റെ വാൾ അവളുടെ നേരെ വീശി, അതിൽ നിന്നും കുനിഞ്ഞു ഒഴിഞ്ഞ് മാറി അവൾ കോടാലി ഫുലാൻ കുമാരന്റെ കാലിനു നേരെ ആഞ്ഞു വീശി…. ഫുലാൻ കുമാരൻ ആ കോടാലിയിൽ ഇടതു കാലു കൊണ്ട് ചവിട്ടി പിടിച്ചു കൊണ്ട് വലം കാലു കൊണ്ട് അവളെ ചവിട്ടി തെറിപിച്ചു..
ഫുലാൻ കുമാരൻ അടുത്തേക്ക് ചെന്നു നോക്കി, അവൾ കുമാരന്റെ കാലിൽ ചവിട്ടി വീഴ്ത്തി കുമാരന്റെ വാൾ തന്നെ കുമാരന്റെ കഴുത്തിന്നോട് ചേർത്തു വെച്ചു…
നിഗേര : അവസാനമായി എന്തേലും ആഗ്രഹം ഉണ്ടോ..
തന്റെ വീഴ്ച്ചയിൽ പതറിയ ഫുലാൻ കുമാരൻ ഒന്നും മിണ്ടിയില്ല, അവൾ വാൾ ഉയർത്തി കുമാരന്റെ കഴുത്തിന്നു നേരെ വീശി…
കുമാരൻ കണ്ണുകൾ അടച്ചു… ഒന്നും സംഭവിക്കാത്തത് എന്താണ് എന്ന് വിചാരിച്ചു ഫുലാൻ കുമാരൻ കണ്ണ് തുറന്നു..
നിഗേര വാൾ വീശാൻ ഉയർത്തിയ കൈയിൽ ഇത്തയാസ് പിടിച്ചിരിക്കുന്നു..
അവൾ തന്റെ കൈയിൽ പിടിച്ച ആളെ തിരിഞ്ഞു നോക്കി… അതി ശക്തനായ ഒരു യുവാവ്, അധികം പ്രായം ഇല്ലാ… വലത്തു കൈയിൽ ഇരുന്ന വാൾ അവൾ ഇടതു കൈലേക്ക് എറിഞ്ഞു അയാളുടെ മുഖത്തിന് നേരെ കുത്തി..
അതിൽ നിന്ന് ഒഴിഞ്ഞ് മാറി അവളുടെ കൈ തണ്ടിൽ പിടിച്ചു വലിച്ച് തിരിച്ചു കാൽ മുട്ടിൽ തട്ടി അവളുടെ കൈകൾ അവൾക്കു പുറകിൽ ആക്കി. തന്റെ രണ്ട് കൈയും അയാൾ പുറകിൽ കെട്ടി നിർത്തിയപ്പോൾ നിഗേര മരണം ഉറപ്പിച്ചു.. അവൾ അയാളുടെ കാലിൽ ചവിട്ടിയും, കുതറി ചാടിയെന്ക്കിലും അയാളുടെ കര ബലം അവളെ അത്ഭുത പെടുത്തി…
അവർ അവളുടെ കൈകൾ രണ്ടും ഒരു കാട്ടു വള്ളി കൊണ്ട് കെട്ടി ഇട്ടു..