ഇത്തയാസ് : ഞാൻ പോകാം കുമാരി..
അലീവാൻ : നിങ്ങൾ പെർഷ്യയിൽ നിന്നുള്ള കച്ചവടക്കാർ ആയി വേഷം മാറി വേണം പോകാൻ..
ഇത്തയാസ് : ശരി കുമാരി..
അലീവാൻ : എങ്കിൽ പോയിക്കൊള്ളൂ.. ഇത് വരെ നിന്നിൽ അർപ്പിച്ച വിശ്വാസം ഒരിക്കൽ പോലും എനിക്ക് നിർഭലം ആയിട്ടില്ല… ഈ തവണയും ആ വിശ്വാസം നീ കാത്തു ശൂക്ഷിക്കണം..
ഇത്തയാസ് : എന്റെ ജീവൻ പോയാലും ഞാൻ ആ സ്ഥലം കണ്ടു പിടിക്കും..
അലീവാൻ : ഈ ഭൂപടത്തിൽ ഉള്ള നിധി എന്തു തന്നെ ആണെങ്കിലും അതിലും എന്നിക്കു പ്രിയപ്പെട്ടത് നീ ആണ്. അപായം ഒന്നും കൂടാതെ തിരിച്ചു വരണം..
അത് പറഞ്ഞു കുമാരി ഇത്തയാസിന്റെ തല പിടിച്ചു താഴ്ത്തി നെറ്റിയിൽ ചുംബിച്ചു. കുമാരിയുടെ ചുടു നിശ്വാസവും, അധരങ്ങളുടെ നനവും എല്ലാം ഇത്തയാസിന്റെ നെഞ്ചിന്റെ ഇടിപ്പിൽ താള പിഴ സമ്മാനിച്ചു.. അതി മനോഹരമായ ഏതോ ഒരു സുഗന്ധ ധ്രെവ്യത്തിന്റെ മണം അവന്റെ ചെവിയിൽ ഇറച്ചു കയറി..
ഇത്തയാസിനു യാത്രകൾ പോണം എന്ന് എന്നും അധിയായ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ കുമാരിയുടെ അടുത്ത് നിന്ന് പോകുന്നതിന്റെ വിഷമവും..
യാത്ര പുറപ്പെടേണ്ട ദിവസം അവർ അലീവാൻ കുമാരിയുടെ കൈയിൽ നിന്ന് പണവും, ആവിശ്യ സാമഗ്രികളും വാങ്ങി അനുഗ്രഹം വാങ്ങി ഇറങ്ങി..
ഫുലാൻ കുമാരൻ ആണ് കൂടെ ഉള്ളത് എന്നത് ഇത്തയാസിന് ഒരു ആശ്വാസം ആയിരുന്നു… അവർ രാജ്യ അതിർത്തി കടന്നു കോഗോ വനത്തിൽ പ്രിവേശിച്ചു…
ഫുലാൻ : ഇത്തയാസ് നിനക്ക് എങ്ങനെ മരിക്കണം എന്നാണ് ആഗ്രഹം?
ഇത്തയാസ് : എനിക്ക് അലീവാൻ കുമാരിക്ക് വേണ്ടി യുദ്ധ ഭൂമിയിൽ മറിച്ചു വീരണം.. കുമാരനോ?..
ഫുലാൻ : എനിക്ക് ഒരു 90 വയസാകുമ്പോൾ വയറു നിറയെ വീഞ്ഞും, ചുറ്റിനും കന്യകമാരുടെ നടുക്ക് കിടന്നു മരിക്കണം..
ഇത്തയാസ് : കുമാരന്റെ കൂടെ ഒരു കിടക്കയിൽ കിടന്നാൽ പിന്നെ അവരെ കന്യക എന്ന് വിളിക്കാൻ പറ്റില്ലല്ലോ..
രണ്ട് പേരും ചിരിച്ചു കൊണ്ട് അവിടെ കുതിരയെ നിറുത്തി..