അലീവാൻ കുമാരിയുടെ പുറകെ ഇത്തയാസ് നടന്നപ്പോൾ ചുറ്റും ഉയർന്നു നിൽക്കുന്ന കൽ തൂണുകളും, കനകത്തിൽ കൊത്തിയ ചിത്ര പണികളും ആയിരുന്നില്ല അവന്റെ കണ്ണുകളുടെ കൗതുകം ഉണർത്തിയത്…. അത് അലീവാൻ കുമാരിയുടെ മേനി അഴക് ആണ്.
അലീവാൻ : ഷെയോൺ രാജാവ് ഈ കൊട്ടാരം പണിതപ്പോൾ ആയിരം വർഷം ഇത് നിലനിൽക്കും എന്ന് പറഞ്ഞാണ് ഇതിത്തെ സൃഷ്ട്ടി ചെയ്തത്… പക്ഷെ അന്ന് രാജാവ് അറിഞ്ഞു കാണില്ല, വെറും നാല് തലമുറ കഴിയുമ്പോൾ അവരുടെ ഭരണം അവസാനിക്കും എന്ന്… അല്ലേ.
ഇത്തയാസ് : അതേ കുമാരി..
അലീവാൻ കുമാരി ഒരു പടി ഇറങ്ങി ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ ചെന്നു, ഇത്തയാസും കുനിഞ്ഞു ഇറങ്ങി… കുമാരി പടിയുടെ ഭിറ്റിയിൽ നിന്നും ഒരു എണ്ണ വിളക്ക് അടർത്തി എടുത്തു മുന്നോട്ട് നീങ്ങി..
അലീവാൻ : ഈ കൊട്ടാരം എന്നും എനിക്ക് ഒരു കൗതുകം ആയിരിന്നു… അതിൽ ഏറ്റവും അധികം കൗതുകം നൽകിയത് ഈ മുറിയും……
കുമാരി ഒരു ചെറിയ മുറി ചൂണ്ടി കാണിച്ചു.. ഒറ്റ കല്ലിൽ കൊത്തു പണിയോട് കൂടിയ ഒരു കതക് തുറന്ന് അതിന് ഉള്ളിൽ പ്രവേശിച്ചു, ഇത്തയാസും പുറകെ അവിടെ കടന്നു ..
അതിനു ചുറ്റും പടയാളികയുടെ പ്രതിമ, തറയിൽ ചുമന്ന പട്ടു തുണി, നടുവിലായി സ്വാർണ്ണം കൊണ്ട് നിർമിച്ച ഒരു പേടകം..
അലീവാൻ കുമാരി ആ പേടകം തുറന്ന് ഒരു കാള തൊലിയിൽ പതിച്ച ഭൂപടം എടുത്തു ഇത്തയാസിന്റെ കൈയിൽ കൊടുത്തു..
അലീവാൻ : ഇത് ആരാണ് ഇവിടെ വെച്ചതെന്നോ, എത്ര കൊല്ലം ആയി ഇത് വരച്ചിട്ടെന്നോ എനിക്ക് അറിയില്ല….. അതിൽ അടയാള പെടുത്തി ഇരിക്കുന്ന സ്ഥലം ഇജിപ്റ്റിൽ ആകാം എന്നാണ് രാജ ഗുരുവിനോട് ചോദിച്ചപ്പോൾ അറിഞ്ഞത്, അവിടെ എന്താണ് ഉള്ളത് എന്ന് എനിക്ക് അറിയണം..
ഇത്തയാസ് : ഞാൻ എന്തു ചെയ്യണം എന്നാണ് കുമാരി ആഗ്രഹിക്കുന്നത്..
അലീവാൻ : നീ എന്റെ ഏറ്റവും വിശ്യസ്ഥനും, ധീരനുമാണ്… നീ ഇതിൽ അടയാള പെടുത്തിയ സ്ഥലം തപ്പി പിടിക്കണം, നിനക്ക് ഭാഷ അറിയില്ലാത്തതു കൊണ്ട് ഫുലാൻ കുമാരനും കൂടെ വരും.