അഖിൽ എന്നെ പിടിച്ചു അകത്തു കേറി..
എന്റെ കാലുകൾ തളരുന്ന പോലെ, കൈ വിറക്കുന്നുണ്ട്…
ഒരു സിഗരറ്റും, കട്ടൻ കാപ്പിയും കിട്ടിയിരുന്നെങ്കിൽ… ആഹാ അന്തസ്
അല്ലേൽ രണ്ട് ബിയർ കിട്ടിയാലും മതിയാരുന്നു, എങ്കിൽ ഒന്നല്ല, എത്ര കല്യാണം വേണേലും കഴിച്ചേനെ
ശ്രുതി അവിടെ നിൽപ്പുണ്ട്, ഒരു റോസ് ആണോ ഓറഞ്ച് ആണോ എന്ന് മനസിലാവാത്ത ഒരു സാരി ആണ് വേഷം..
ഷാരോൺ ചേച്ചി അവിടെ ഉള്ള ഒരാൾ കാണിച്ച മോണിറ്ററിന്റെ മുന്നിൽ ഇരുന്നു എന്തെക്കെയോ ടൈപ്പ് ചെയ്തു…. ഇടക്ക് ഉണ്ണി ചേട്ടന്റെ atm കാർഡ് വാങ്ങി അതിൽ നോക്കിയും എന്തെക്കെയോ ടൈപ്പ് ചെയ്തു എഴുന്നേറ്റപ്പോൾ ശ്രുതിയുടെ കൂടെ ഉണ്ടാരുന്ന ഒരു പുള്ളി പോയി അവിടെ ഇരുന്നു മോണിറ്ററിൽ എന്തെക്കെയോ കുത്തുന്നു..
‘രണ്ട് പേരുടെയും ഇരണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റിഫിക്കേഷൻ സർട്ടിഫിക്കറ്റും, പിന്നെ വയസ്സ് അറിയിക്കുന്ന ഏതേലും സർട്ടിഫിക്കറ്റും കൊണ്ടുവാ ‘ കൊറേ പേപ്പർ എക്കെ അടുക്കി വെച്ചിരിക്കുന്ന ഒരു മേശയുടെ അറ്റത്തു ഇരിക്കുന്ന പുള്ളി പറഞ്ഞു..
‘വയസ്സ് അറിയിച്ചതിന്റെ ആണ്, ഇപ്പോൾ ഇവിടെ വന്നു നിൽകുന്നെ ‘ ആരോ പറഞ്ഞപ്പോൾ അവിടെ ഒരു കൊല ചിരി മുഴങ്ങി..
ദൈവമേ അത് പറഞ്ഞ തായോളി ഇടി വെട്ടി ചാവണെ…
ഞാൻ അഖിലിന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ മുഖത്തെ ചിരി വിഴുങ്ങി…
ഉണ്ണി ചേട്ടൻ എന്തെക്കെയോ ഡോക്യൂമെന്റസ് കൊണ്ടുപോയി പുള്ളിടെ അടുത്ത് വെച്ചു, പുള്ളി മേശ പുറത്തു നിന്നു ഒരു കണ്ണാടി എടുത്തു വെച്ചു അതിലൂടെ കണ്ണ് ഓടിച്ചു…
അത് കഴിഞ്ഞ് ശ്രുതിടെ ഏതോ ബന്ധു കുറച്ച് ഡോക്യൂമെന്റസ് കൊടുത്തു..
പുള്ളി അതെല്ലാം ഒരു സൈഡിലോട്ടു മാറ്റി വെച്ചു കുറച്ച് പേപ്പർ എക്കെ എടുത്തു എന്തോ എഴുതാൻ തുടങ്ങി..
ഡോറിലൂടെ രാഹുൽ പ്രവേശിച്ചു…
അവന്റെ കൈയിൽ രണ്ട് പൂമാല, മൈരൻ എന്റെ ജീവിതം കുട്ടിചോർ ആകിയിട്ടു പൂമാല കൊണ്ട് വനേക്കുന്നു..