മൂന്ന്‌ ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]

Posted by

അവളുടെ ആ പറച്ചിൽ കെട്ടു അവനു അവളൂടെ സഹതാപം തോന്നി എത്ര മാനസിക പീഡനം അവൾ സഹിച്ചു കുമാറിന്റെ പെരുമാറ്റം കൊണ്ട്

ചാന്ദിനി പതിയെ ഉറക്കം തൂങ്ങി തുടങ്ങി. രാത്രി ഏറെ ആയി കിരൺ അവളെ തന്റെ അടുത്ത് ആ സോഫയിൽ കിടന്നോളാൻ പറഞ്ഞു പക്ഷെ നിർബന്ധിക്കേണ്ടി വന്നു അങ്ങനെ അവൾ അവിടെ ഉറങ്ങി ഒരു ശിശുവിന്റെ നിഷ്കളങ്ക മുഖം പോലെ അവളുടെ മുഖം. കിരണിന്റെ സംരക്ഷണ വലയത്തിൽ അവൾ സമാധാനം ആയി ഉറങ്ങി. കുമാറിന്റെ ഓർമ വരാതെ

നേരം വെളുക്കാറായപ്പോൾ അവൻ അവളെയും കൂട്ടി വീട്ടിൽ പോയി ഫ്രഷ് ആയി വന്നു അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു ആ രണ്ടു ദിവസം കൊണ്ട് അവർ തമ്മിൽ അറിയാതെ ഒരു അടുപ്പം ഉണ്ടായി അതിന്റെ പേര് ഇരുവർക്കും നിർവഹിക്കാൻ പറ്റിയില്ല പൂനത്തിന്റെ ആക്‌സിഡന്റ് കൊണ്ട് അതൊരു നിമിത്തം അയി

 

ഇതിനിടെ പൂനത്തിന് ബോധം വന്നു അവളെ വാർഡിൽ ആക്കി. കൈകാൽ ഓടിവില്ല വയറിനു പരിക്ക് ഉണ്ട് അത് മാറും പിന്നെ തലക്കു ആണ്‌ അപകടം നില തരണം ചെയ്തു ഏതോ അത്ഭുതം നടന്നപോലെ യാത്രക്കുള്ള തടസം മാറി കിരണിന്റെ അച്ഛനും അമ്മയും അളിയനും ചേച്ചിയും എത്തി കിരൺ അവരെ കണ്ടതും ഹോസ്പിറ്റലിൽ ആണെന്ന് നോക്കാതെ അച്ഛനെ കെട്ടിപിടിച്ചു വിതുമ്പി. രാജാറാമിന് തന്റെ മകനോട് എന്ത് പറയണം എന്ന്‌ അറിയില്ല.എന്നാൽ അയാൾ കിരണിന്റെ അളിയനെയയും വിളിച്ചു ഹരിദേവയുടെ അടുത്ത് പോയി അയാളെയും കൂട്ടി പൂനത്തിന്റെ ബന്ധുക്കളുടെ അടുത്ത് പോയി നാളെ ഒരു കാര്യം പറയാൻ വരുന്നുണ്ട് എന്നും എവിടെയും പോകരുത് എന്ന്‌ അറിയിച്ചു നല്ല സ്ട്രിക്ട് സൗണ്ടിൽ ആണ്‌ പറഞ്ഞത് അറിയാതെ അവർ തലകുലുക്കി കാരണം രാജാറാമിനെ അവർക്കു നല്ലപോലെ അറിയാം

ഇതിനിടെ ചാന്ദിനിയെ കിരൺ അമ്മക്കും ചേച്ചിക്കും പരിചയപ്പെടുത്തി. വിഷമം കളർന്ന ചിരിയോടെ ആയിരുന്നു അവർ പരിചയപ്പെട്ടത് എന്തെന്നാൽ വിധിയുടെ വിളയാട്ടം അതുകൊണ്ട് മാത്രം അവർക്കു അവർക്കു ലഭിക്കാതെ പോയ ഒരു രത്നം ആയിരുന്നു ചാ ന്ദ്നി

Leave a Reply

Your email address will not be published. Required fields are marked *